അയാൾ ഉള്ളിലേക്ക് കയറിയതും ആ കവാടം തനിയെ അടഞ്ഞുകൊണ്ട് അപ്രത്യക്ഷമായി…,,,,
അയാൾ പതിയെ മുൻപോട്ട് നടന്നതും കുറച്ച് ദൂരെയായി ഒരു വലിയ മല കണ്ടു..,,, ആ മലയിലേക്ക് കടക്കുവാനായി ഒരു തുരങ്കവുമുണ്ട്..,,,
ആ ഭിക്ഷാടകൻ വേഗം തന്നെ അവിടേക്ക് നടന്നു..,,, തുരങ്കത്തിൻ്റെ അടുത്തേക്ക് എത്തിയതും.,, അയാൾ വേഗം തന്നെ അതിൻ്റെ ഉള്ളിലേക്ക് കയറി..,,,,
ആ വലിയ മലയുടെ ഉള്ള് മുഴുവൻ പൊള്ളയായിരുന്നു…,,,, എന്നാൽ അതിൻ്റെ മധ്യഭാഗത്ത് ഒരു വലിയ സ്വർണ്ണ പെട്ടി വായുവിൽ പൊങ്ങി നിൽക്കുന്നുണ്ട്…,,,
ആ സ്വർണ്ണ പെട്ടിയുടെ ചുറ്റും ചുവന്ന നിറത്തിലുള്ള വലയം ചുറ്റികൊണ്ടിരിക്കുന്നു…,,,
അയാൾ പതിയെ തൻ്റെ അരയിൽ നിന്നും ആദിയെ കുത്തിയ കത്തി എടുത്തു….,,, കത്തി പുറത്തേക്ക് എടുത്തതും ആ കത്തിയിൽ നീല നിറത്തിലുള്ള പ്രകാശം നിറഞ്ഞു നിന്നു…,,,,
അയാൾ കൈയിലിരിക്കുന്ന കത്തികൊണ്ട് തൻ്റെ മുൻപിലുള്ള സ്വർണ്ണ പെട്ടിയുടെ ചുറ്റുമുള്ള ചുവന്ന വലയത്തിലേക്ക് മുട്ടിച്ചു…,,,
പതിയെ..,,,,,, പതിയെ.,…,,,, ആ ചുവന്ന വലയം ഇല്ലാതായി…,,,
അയാൾ ആ സ്വർണ്ണ പെട്ടിയുടെ അടുത്തേക്ക് നീങ്ങി…,,,അടുത്തെത്തിയതും അയാൾ തൻ്റെ അരയിലുള്ള ചെറിയ കൂജ എടുത്തു…,,,
അതിൽനിന്നും ആദിയുടെ ഹൃദയത്തിലെ രക്തം അയാൾ തൻ്റെ മുൻപിലുള്ള സ്വർണ്ണ പെട്ടിയുടെ മുകളിൽ ഒഴിച്ചു….,,,
രക്തം ആ സ്വർണ്ണ പെട്ടിയുടെ മുകളിൽ വീണതും…,,, പതിയെ ആ രക്തം പെട്ടിയുടെ മുകളിലൂടെ ഒഴുകികൊണ്ട് ഒരു കവാട രൂപം സൃഷ്ടിച്ചു….,,,,
പതിയെ ആ സ്വർണ്ണ പെട്ടിയുടെ മുകൾഭാഗം രണ്ടായി പിളർന്നു കൊണ്ട് താഴേക്ക് വീണു…,,,
ആ ഭിക്ഷാടകൻ തൻ്റെ മുൻപിലുള്ള സ്വർണ്ണ പെട്ടിയിലേക്ക് നോക്കി…,,,
ആ പെട്ടിയിൽ മുഴവൻ ഒരു തരം കറുത്ത ദ്രാവകം നിറച്ചിരിക്കുന്നു…,,, ആ ദ്രാവാക്കത്തിൻ്റെ മുകളിലായി ചെറിയ കുമിളകളും പൊട്ടിക്കൊണ്ടിരിക്കുന്നുണ്ട്…..,,,,
പെട്ടന്നാണ് ആ പെട്ടിയുടെ ഇരു വശത്തേക്കും രണ്ട് കൈകൾ വന്ന് പതിച്ചത്….,,,
ഉടനെ തന്നെ അലറി കൊണ്ട് അതിൽനിന്നും ഒരാൾ ഉയർത്തെഴുന്നേറ്റു….,,,,
അയാൾ എഴുന്നേറ്റതും ഭിക്ഷാടകൻ വേഗം തന്നെ തൻ്റെ മുട്ടിലിരുന്നു….,,,,,
“”മാസ്റ്റർ…,,,,””…… ഭിക്ഷാടകൻ ഉയർത്തെഴുന്നേറ്റ് വ്യക്തിയെ അതിസംബോധന ചെയ്തു…,,,
Akhil bro njan aparajithante katta fan aanu avide ninnanu enikku athithyane kittiyathu appu enna athiyum aadhithyan enna aathiyum ente manasil aangane nilkkuva season 1 ippola theerthathu onnum parayanilla ingalum harshappine pole aavate.. ❤????
Thanks bro ???
ഇപ്പൊൾ വായിച്ചത് karym ആയി നേരത്തെ വായിച്ചിരുന്നേല് tension അടിച്ചു chathene അടുത്ത ഭാഗം വായിക്കട്ടെ
???
????
??????????????????????????????????????????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????? പറയാൻ വാക്കുകളില്ല അതിമനോഹരമായ കഥ
സ്നേഹം മാത്രം… ???