✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 895

 

 

ഒന്നുകിൽ ആ കാട്ട് പോത്തിനെ മുട്ട് കുത്തിച്ച ശേഷം വേഗം പുറത്തേയ്ക്കുള്ള കവാടത്തിനടുത്തേയ്ക്ക് ഓടിയെത്തി കവാടവാതിൽ തുറക്കുന്ന സമയം തന്നെ പുറത്തേയ്ക്ക് ചാടിയിറങ്ങുക അല്ലെങ്കിൽ അതിന്റെ ആക്രമണത്തിൽ ജീവൻ വെടിയുക ….

 

കുറച്ച് ദിവസങ്ങൾക്ക് മുൻപ് വൈകുണ്ഡ പുരിയിലെ വനത്തിനുള്ളിൽ നിന്നാണ് ഒറ്റയാനെപ്പോലെ മതിച്ച് നടന്ന ഒരു കൂറ്റൻ കാട്ട് പോത്തിനെ സൂത്രത്തിൽ കുടുക്കി , പച്ചില മരുന്നിലൂടെ മയക്കിയ ശേഷം ഇവിടേയ്ക്ക് എത്തിച്ചത് അതും ഒത്തിരി പേർ ചേർന്ന് . ഒരു ആനയോളം വലിപ്പം തോന്നിപ്പിക്കുന്ന കൊഴുത്ത് തടിച്ച കറുത്ത ശരീരവും , നീണ്ട് വളർന്ന രോമവും ഒപ്പം കൈ കാലുകളിലെ മുട്ടിന് താഴേയ്ക്കുള്ള വെളുത്ത നിറവും അവന്റെ അഴക് കൂട്ടിയെങ്കിലും നീണ്ട് വളഞ്ഞ് കൂർത്ത കൊമ്പും , വിടർന്ന രക്ത വർണ്ണമാർന്ന കണ്ണുകളും ഒപ്പം ആ നോട്ടവും , കാരിരുമ്പ് പോലെ ശക്തമായ കുളമ്പുകളും ആരിലും ഭയം ള്ളവാക്കാൻ പോന്നതായിരുന്നു .

 

ആദ്യം വന്ന രണ്ട് പേരെയും നിഷ്കരുണം കുത്തി വീഴ്ത്തിയിട്ട് മൂന്നാമതൊരുത്തനെത്തി തന്റെ മൂക്കിൽ മുറുക്കെപ്പിടിച്ച് തന്നെ സൂത്രത്തിൽ മുട്ട് കുത്തിച്ചപ്പോൾ ആ കാട്ട് പോത്തിന്റെ ദേഷ്യവും ക്രൂരതയും വർദ്ധിക്കുകയാണ് ചെയ്തത് . തിരിഞ്ഞ് കവാടത്തിനടുത്തേയ് ഓടിയ അവൻ കവാടത്തിന് പുറത്ത് കടക്കാൻ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ഉറപ്പായും ആ കാട്ട് പോത്ത് അവനെ കൊമ്പിൽ കോർത്ത് നിലത്തേയ്ക്കടിച്ച് കൊന്നേനെ അതായിരുന്നു അവസ്ഥ .

 

ഒരാൾ മത്സരിച്ച് കളത്തിന് പുറത്ത് എത്തിക്കഴിഞ്ഞാൽ കുറച്ച് നിമിഷം കഴിഞ്ഞായിരിക്കും അടുത്ത മത്സരാർത്ഥി കളത്തിലേക്കിറങ്ങുക .

 

 

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        ?????????

  2. ???❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു??❤❤❤️??❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍?

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part ?

  6. Harshan vs malaga randum ?

  7. Broo poli ????????????? aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.