✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 102087

 

 

അവനതിന്റെ മുഖത്ത് കൂടി തലോടിക്കൊണ്ട് പറഞ്ഞു , ശേഷം അവനതിന്റെ കാലുകളിലൂടെയും കഴുത്തിലൂടെയും വിരലോടിച്ചു ….

 

” നിനക്ക് ഒരു കുഴപ്പവും പറ്റിയിട്ടില്ല , ഇവിടുന്ന് രക്ഷപ്പെടണ്ടേ നിനക്ക് ? ”

അവനത് ചോദിച്ചതും അത് അവനെ നോക്കി കണ്ണ് ചിമ്മി ….

 

” ഹ് …. എന്നാ വാ ….. ”

അതിന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞ ശേഷം അവൻ എണീറ്റ് തന്റെ അടുത്ത് നിന്ന കർണന്റെ പുറത്തേയ്ക്ക് ചാടിക്കയറി , അതേ സമയം തന്നെ ആ വലിയ കവാടവും തുറന്നിരുന്നു അവന് പുറത്തേയ്ക്ക് പോകുവാനായി . അവൻ പതിയെ ആ കുതിരയെ മുന്നോട്ട് ഓടിച്ചതും ആ കാട്ടുപോത്ത് വേഗത്തിൽ നിലത്ത് നിന്ന് ചാടിയെണീറ്റു , ഒരു തരം വാശിയോടെ ….

 

അതു കണ്ട കാണികൾ ആകാംഷയോടെ നോക്കി നിന്നു , അടുത്ത് എന്തെന്ന സംശയത്തിൽ .

 

” നരസിംഹാ ….. ”

അര്യൻ മുകളിൽ നിന്ന് ഉറക്കെ വിളിച്ചതും അവൻ പുറകിലേയ്ക്ക് നോക്കി , ആ കാട്ടുപോത്ത് വേഗത്തിൽ ഓടിയടുക്കുകയാണ് തന്റെ നേർക്ക് … ആദി പെട്ടെന്ന് തന്നെ കർണന്റെ വേഗത കൂട്ടി , കവാടത്തിന് നേർക്ക് ….

 

കർണന്റെയും ആ കാട്ടുപോത്തിന്റെയും വരവ് കണ്ട ആ കവാടത്തിന് മുന്നിൽ നിന്നയാൾ ഭയന്ന് പുറകിലേക്ക് ഓടി ….

വേഗത്തിൽ മുന്നോട്ട് കുതിച്ച കർണൻ ആ കവാടം പിന്നിട്ടതിന് പിന്നാലെ ആ കാട്ടുപോത്തും പുറത്തേയ്ക്ക് ചാടി …

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com