✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 890

Views : 100613

 

 

” എന്തായാലും എന്ത് കാര്യം , ആ കൊച്ചിന്റെ തന്തയാരാ , അവളിതുവരെ അതാരോടും പറഞ്ഞിട്ടില്ല . അവളെ ഇനി ആര് കെട്ടും . കല്യാണത്തിന് മുൻപേ പെറ്റില്ലേ …. ”

ഒരു വയസ്സു ചെന്ന സ്ത്രീ മറ്റുള്ളവരോട് നീരസത്തോടെ പറഞ്ഞു …

 

” ഏതെങ്കിലും തമ്പ്രാക്കന്മാരുടെ ചോരയാകും . താഴ്ന്ന ജാതിയാണെങ്കിലും ഇത്തിരി തൊലി വെളുപ്പ് കണ്ടാൽ പിന്നെ അവന്മാർക്ക് തീണ്ടലും തൊടീലുമൊന്നുമില്ലല്ലോ , ശരീരത്തിലെ വിഴുപ്പ് കളയുന്നത് വരെ …. ”

മറ്റൊരു സത്രീ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു …

 

” ആരോരുമില്ലാത്തവളായിരുന്നു , ഉള്ളതിൽ പങ്ക് കൊടുത്ത് അവളെ നമ്മൾ വളർത്തി . ആ കുഞ്ഞിനെ അവൾ തന്നെ എന്തെങ്കിലും ചെയ്യട്ടെ … ”

അവർ വിഷമത്തോടെ തമ്മിൽ പറഞ്ഞു കൊണ്ട് ആ കുടിലിനുള്ളിലേയ്ക്ക് കയറി , ആ കുഞ്ഞിനെ ഒരു നോക്ക് കാണാനായി .

 

                    ……………………..

 

ഇരുട്ടിലൂടെ നടന്ന് നീങ്ങിയ കോരൻ കുറച്ചധികം ദൂരം പിന്നിട്ടു …. ഇടയ്ക്കിടയ്ക്ക് നിലാവെളിച്ചത്തിൽ അവനാ പട്ട് തുണി മാറ്റി ആ കുഞ്ഞിന്റെ മുഖത്തേയ്ക്ക് നോക്കും , സൗന്ദര്യവും ഐശ്വര്യവുമുള്ള ആ മുഖം കാണുമ്പോ അവന്റെ ഉള്ള് പിടയും .

 

‘ വയലിൽ വേല ചെയ്യുന്നവനാ ഞാൻ , വിശപ്പകറ്റാനുള്ള അന്നം വിളയിക്കുന്നവൻ . ആ ഞാൻ എങ്ങനെ ഈ ചോരക്കുഞ്ഞിനെ കൊല്ലാനാ …. ന്റെ നാരായണാ . പാപം , മഹാപരാധം . ഒന്നുമല്ലെങ്കിലും ഇത് ചേകവ കുടുംബത്തിലെ രക്തമല്ലേ , രാജ്യത്തിനും രാജാവിനും കാവൽ നിൽക്കേണ്ട വീരനല്ലേ . എനിക്ക് പറ്റില്ല അതിന് …. ‘

കോരൻ സ്വയം പറഞ്ഞു കൊണ്ട് മുന്നിൽ കണ്ട പാറപ്പുറത്തിരുന്നു .

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com