✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101724

 

 

കാണികൾ എല്ലാവരും നോക്കി നിൽക്കുകയാണ് എന്ത് സംഭവിക്കുമെന്ന ആശങ്കയിൽ … ഒന്നും ചെയ്യാൻ കഴിയില്ല . ആ കുട്ടിയെ രക്ഷിക്കാൻ ആരെങ്കിലും കളത്തിലിറങ്ങിയാൽ അവന്റെ മരണവും ഉറപ്പ് അതാണ് അവസ്ഥ , ആരും സഹായിക്കാനില്ലാത്ത നിസ്സഹായ അവസ്ഥ ….

 

ആ കുട്ടിയെ നോക്കി നിന്ന കാട്ട് പോത്ത് അവന്റെ അടുത്തേയ്ക്ക് ഓടിയടുക്കാൻ തുടങ്ങി , അവനാകട്ടെ ഭയന്ന് വിറച്ച് ഒന്ന് ഉറക്കെ കരയാൻ കൂടി പറ്റാതെ നിൽക്കുകയാണ് …..

 

” നാരായണാ …… ന്റെ കുഞ്ഞ് ….. എന്റെ മോൻ …. നാരായണാ …….. ”

ആ കാട്ട് പോത്ത് തന്റെ കുഞ്ഞിന് നേരെ ഓടിയടുക്കുന്നത് കണ്ടതും ആ അമ്മ നെഞ്ച് പൊട്ടി അലറി വിളിച്ചു ….

 

പെട്ടെന്ന് …….

 

ആ കാണികൾക്കിടയിൽ നിന്ന് ഒരാൾ വേഗത്തിൽ താഴേക്ക് കളിക്കളത്തിലേക്കെടുത്ത് ചാടി . താഴെ കളിക്കത്തിലേയ്ക്കെടത്തുചാടി നിലത്തിലൂടെ ഉരുണ്ട മറിഞ്ഞ ശേഷം അവൻ ചാടിയെണീറ്റു . ഒരു യുവാവ് , നീണ്ടു വളർന്ന തലമുടിയും താടിയും കട്ടിമീശയുമൊക്കെയുള്ള ഒരുവൻ . നെഞ്ചിൽ ഇറുകി കിടക്കുന്ന മേൽക്കുപ്പായത്തിൽ അവന്റെ വലിഞ്ഞ് മുറുകിയ ഉറച്ച പേശികൾ വ്യക്തമായിരുന്നു , കയ്യിൽ ചുറ്റിക്കിടക്കുന്ന രുദ്രാക്ഷവും നീണ്ട വസ്ത്രം കൊണ്ടുള്ള അരക്കെട്ടും അരയ്ക്ക് താഴേക്ക് കാലുകൾ ചുറ്റി മറച്ചു കൊണ്ടുള്ള കാൽക്കുപ്പായവും ഒരു പോരാളിയുടെ ഭാവവും നിറഞ്ഞ ഒരുവൻ …..

 

” നരസിംഹാ …… ”

 

മുകളിൽ നിന്നും കാണികളുടെ ഭാഗത്ത് നിന്ന് ഒരുവൻ ഉറക്കെ വിളിച്ചതും അവൻ മുഖമുയർത്തി നോക്കി , ആ സമയം എല്ലാവരുടെയും നോട്ടം അവന്റെ നേർക്കായിരുന്നു . സൂര്യന്റെ പ്രഭ പോലെ തോന്നിക്കുന്ന മുഖമുള്ള ഒരു വൻ ‘നരസിംഹൻ’.

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com