✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 102089

 

 

” നരസിംഹാ …. ”

 

ആ കാഴ്ച കണ്ട് ആര്യൻ ഭയത്തോടെ ഉറക്കെ വിളിച്ചു , കാണികളിൽ പലരും എഴുന്നേറ്റ് നിന്നു പോയി , എല്ലാവരുടെയും കണ്ണുകളിൽ ഭയവും ആശങ്കയും മാത്രം .

 

തന്റെ ശത്രുവിനെ വലിച്ചെറിഞ്ഞ സന്തോഷത്തിൽ ആ കാട്ടുപോത്ത് വെട്ടിത്തിരിഞ്ഞ് മൈതാനത്തിന്റെ നടുക്കായി നിലത്ത് വീണ് കിടക്കുന്ന അവനെ നോക്കിയ ശേഷം വീണ്ടും തന്റെ വലത് കാൽ മണ്ണിൽ താഴ്ത്തി വലിക്കാൻ തുടങ്ങി .

 

അവൻ പതിയെ നിലത്ത് നിന്ന് എഴുന്നേൽക്കാൻ നോക്കി പക്ഷെ കഴിയുന്നില്ല , കാല് നിലത്ത് കുത്താൻ കഴിയാതെ അവൻ വേച്ച് നിലത്തേയ്ക്ക് തന്നെ വീണു , ആ കാട്ടുപോത്ത് വലിച്ചെറിഞ്ഞ വീഴ്ച ശക്തമായിരുന്നു , കാല് കുത്തി നിലത്തേയ്ക്ക് വീണ അവന്റെ കാലിൽ എന്തോ പരിക്ക് പറ്റിയത് പോലെ .

 

ആ കാട്ടുപോത്ത് ശമിക്കാത്ത ദേഷ്യത്തോടെ വീണ്ടും മുന്നോട്ട് നരസിംഹന് നേരെ കുതിച്ചു … അവനാകട്ടെ ഒന്ന് എഴുന്നേൽക്കാൻ പോലും സഹായമില്ലാത്ത അവസ്ഥയിലും …

 

ഉടനെ ….

ആ മൈതാനത്തിന്റെ കവാടവാതിലിനടുത്ത് നിന്ന്
ഉച്ചത്തിലുള്ള ഒരു കുതിരയുടെ ചിന്നം വിളി ഉയർന്നു , ആ നിമിഷം കാണികളുടെ മുഴുവൻ നോട്ടവും അങ്ങോട്ടേക്കായി ….. പത്തടിയോളം ഉയരം വരുന്ന ആ പ്രധാന കവാടവാതിലിന് മുകളിലൂടെ ഒരു കുതിര മൈതാനത്തിനകത്തേയ്ക്ക് പെട്ടെന്ന് ചാടിക്കയറി . അതും കറുത്ത അഴകുള്ള , പുറം കഴുത്തിലും വാലിലും അസാധാരണമായി വളർന്ന കൊഴുത്ത രോമവും ശരീര പുഷ്ടിയുമൊക്കെയുള്ള ഒരു കുതിര ….

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com