✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 101749

 

 

അയാൾ ഉള്ളിലേയ്ക്ക് കയറിയതും പുറത്ത് നിന്ന കാവൽക്കാരൻ ഉടനെ മുൻവാതിൽ അടച്ചു .
ഉള്ളിലേയ്ക്ക് കയറിയ അയാൾ നേരെ പ്രധാന മുറി ലക്ഷ്യമാക്കി നടന്നു

 

” ചക്രപാണി …… എത്തിയോ …. എന്തേ എന്റെ സമയത്തിന് വിലയുണ്ടെന്നറിയില്ലേ നിനക്ക് ….. ? ”

ചാരു കസേരയിൽ ചാരിക്കിടക്കുകയായിരുന്ന ഒരാൾ സ്വരം കടുപ്പിച്ച് ചോദിച്ചതും ചക്രപാണി തല താഴ്ത്തി ഭയ ഭക്തിയോടെ നിന്നു ….

 

” അ …..അത് ….. ആരുടേയും കണ്ണിൽപ്പെടാതെ എത്തണ്ടേ ഇവിടം വരെ . അതും ഈ പകൽ സമയത്ത് … ”

സ്വരം താഴ്ത്തി ഭയത്തോടെയാണയാൾ അത്രയും പറഞ്ഞത് .

 

” ഉം …… ഞാൻ പറഞ്ഞ കാര്യം എന്തായി ? ”

അയാളത് ചോദിച്ചതും ചക്രപാണിയുടെ മുഖത്ത് ഒരു ഞെട്ടലാണ് ആദ്യമുണ്ടായത് ….

 

” അ ….. അ …. അത് …. പിന്നെ …. ആ ഭൂപട ചിത്രമെവിടെയാണെന്ന് രാജന് മാത്രമേ അറിയാവൂ … അയാൾ അത് ആരോടും പറയില്ല … ഞാൻ കഴിയുന്നത്ര തിരഞ്ഞു പക്ഷെ കിട്ടിയില്ല . അത് അത്രയും സുരക്ഷിതമായി രാജ തമ്പുരാൻ എവിടെയോ സൂക്ഷിച്ചിരിക്കുവാ , ക്ഷമിക്കണം എന്നെക്കൊണ്ട് അത് കണ്ടെത്താൻ കഴിയില്ല …. ”

ചക്രപാണി തല താഴ്ത്തി നിന്ന് പതർച്ചയോടെ അത്രയും പറഞ്ഞതും ആ ചാരു കസേരയിൽ ഇരുന്നയാൾ വേഗം ചാടിയെണീറ്റ് ചക്രപാണക്ക് നേരെ തിരിഞ്ഞു , അയാൾ ചാടിയെണീറ്റ് തനിക്ക് നേരെ തിരിഞ്ഞത് കണ്ട ചക്രപാണി ഭയന്ന് വിറച്ച് പുറകോട്ട് നിലയായി മുതുകിടിച്ച് വീണു പോയി …

 

” ഫ്പ്പാ ….. ഇത് പറയാനാണോ നീ ഇങ്ങോട്ട് കെട്ടിയെടുത്തത് , പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ പകരം വിലയായി തരേണ്ടി വരുന്നത് നിന്റെയും നിന്റെ കുടുംബത്തിന്റെയും ജീവനാകും ഓർത്തോ …. ”

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com