✮കൽക്കി࿐ (ഭാഗം – 20 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 894

Views : 102087

 

 

” ആര്യാ ……. ”

ആ കാട്ട് പോത്ത് തങ്ങളുടെ നേർക്ക് ഓടിയടുക്കുന്നത് കണ്ടതും മുകളിലേക്ക് നോക്കി തന്റെ സുഹൃത്തിനെ ഉറക്കെ വിളിച്ച ശേഷം അവൻ തന്റെ തൊട്ടടുത്ത് നിന്ന ആ കുട്ടിയെ എടുത്തുയർത്തി മുകളിലേയ്ക്ക് വലിച്ചെറിഞ്ഞു , ഉടനെ തന്നെ മുകളിൽ നിന്ന ആര്യൻ ആ കുട്ടിയെ എത്തിപ്പിടിച്ച് മുകളിലേക്ക് വലിച്ച് കയറ്റി , അത് കണ്ടതും ആ അമ്മ തന്റെ കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് വാത്സല്യത്തോടെ ഭയത്തോടെ മാറോട് ചേർത്ത് നെറ്റിയിൽ മുത്തമിടാൻ തുടങ്ങി ….

 

പെട്ടെന്ന് , ആ കാട്ട് പോത്ത് അടുത്തെത്തിയതും നരസിംഹൻ വേഗത്തിൽ ചുറ്റിക്കറങ്ങി അതിന്റെ ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞ് മാറി .

 

ലക്ഷ്യം തെറ്റിയ കാട്ട് പോത്ത് അൽപ്പം മുന്നോട്ട് പോയ ശേഷം ഒരു വളയം കറങ്ങി നരസിംഹന്റെ എതിരെ അൽപ്പം അകലെയായി വന്ന് നിന്നു , രണ്ട് പേർക്കുമിടയിൽ ഒരു നിശ്ചിത ദൂരം മാത്രം . കാണികൾക്കിടയിൽ നിന്ന് ആർപ്പുവിളിയും ആരവവുമുയരുകയാണ് ഒപ്പം എന്ത് സംഭവിക്കുമെന്ന ആകാംഷയും … തന്റെ മകനെ രക്ഷിച്ച ആ യുവാവിന് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയിൽ ആ അമ്മ നെഞ്ചിൽ കൈ വച്ച് ഭയത്തോടെ കളിക്കളത്തിലേയ്ക്ക് നോക്കി നിന്നു …

 

ആ കാട്ട് പോത്ത് അവനെത്തന്നെ ലക്ഷ്യം വെച്ച് ഒന്ന് തല കുലുക്കിയ ശേഷം അത് തന്റെ വലത് കാൽ ഒന്ന് രണ്ടു വട്ടം മണ്ണിൽ താഴ്ത്തി വലിച്ചു താൻ ഒരുക്കമാണെന്ന നിലയിൽ ….
അവനും ആ കാട്ട് പോത്തിനെത്തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുകയാണ് , രണ്ട് പേരുടെയും കണ്ണുകൾ തമ്മിലുടക്കിയത് പോലെ . പക്ഷെ അപ്പോഴും അവന്റെ മുഖത്ത് ഭയമല്ല ഒരു തരം പുഞ്ചിരി മാത്രം .

 

 

Recent Stories

69 Comments

  1. അടുത്ത പാർട് റെഡിയായി എന്ന്‌ വിചാരിക്കുന്നു….

      1. നീരാളി

        🕺🕺🕺🕺🕺🕺🕺🕺🕺

  2. 🌹🌹🌹❤❤കഥ എനിക്ക് ഒരുപാട് ഇഷ്ടമായി സൂപ്പർ പൊളിച്ചു🌹🌹❤❤❤️💛💚❤️

  3. PL endha sambavam

    1. അത് ഒരു app ആണ് ബ്രോ
      Story app
      P
      R
      A
      T
      I

      L
      I
      P
      I

  4. Pwolichuuu
    Waiting for next part ❤️‍🔥

    1. ഒത്തിരിയൊത്തിരി സന്തോഷം
      ❤️❤️❤️

  5. Innaanu onnu vaayichu theerthadh, adipoli kadha, waiting for next part 😎

  6. Harshan vs malaga randum 💪

  7. Broo poli 💜💜💜💜💜💜💜💜💜💜💜💜💜 aduthabhagam odanee kanumo
    Pettannau edanee broo

    1. ഒത്തിരി സന്തോഷം bro . അടുത്ത ഭാഗം അടത്ത ആഴ്ച തന്നെ ഉണ്ടാകും ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com