✮കൽക്കി࿐ (ഭാഗം – 13 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ]

 

 

“നമ്മുക്ക് സ്നേഹിക്കാം… നമ്മുടെ നാടിനെ “

” നമുക്ക് മറക്കാതിരിക്കാം… മലയാള ഭാഷയെ, തനിമയേ നന്മയെ…..”

“നമ്മുക്ക് അഭിമാനിക്കാം.. മലയാളിയായി പിറന്നതിൽ “

പ്രീയപ്പെട്ട എല്ലാ വായനക്കാർക്കും കൂട്ടുകാർക്കും

സ്നേഹം നിറഞ്ഞ ,

കേരളപ്പിറവി ആശംസകൾ

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 13

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

പ്രീയപ്പെട്ട വായനക്കാരെ ……
കഥയിൽ ചില ഓർമ്മപ്പെടുത്തലുകൾ ആവശ്യമുള്ളതിനാൽ ആദ്യ ഭാഗത്തിൽ എഴുതിയിരുന്ന ഒരു സന്ദർഭം അതുപോലെ വീണ്ടും ഇവിടെ പകർത്തി എഴുതുകയാണ് , ആ സന്ദർഭം മറന്നു പോയവർ ഒരിക്കൽ കൂടി വായിക്കുക അല്ലാത്തവർ സ്കിപ്പ് ചെയ്ത് ( 6 മത്തെ പേജ് മുതൽ ) തുടർന്ന് വായിക്കുക .

                    ……………………..

26 വർഷങ്ങൾക്ക് മുൻപുള്ള ഒരു രാത്രി ……

 

 

ചേകവർ മന എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വലിയ നാലുകെട്ട് തറവാട് …….. അർദ്ധരാത്രി സമയം , ആ വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ ശബ്ദം മുഴങ്ങി കേട്ടുകൊണ്ടിരുന്നു , വേദന കൊണ്ടുള്ള ഒരു സ്ത്രീയുടെ നിലവിളി ശബ്ദം …….

 

ആ നാലുകെട്ട് വീടിന്റെ ഉമ്മറത്തുള്ള ചാരുകസേരയിൽ തന്നെ ചാരി കിടക്കുകയാണ് ആ മനയുടെ അപ്പോഴത്തെ കാരണവരായ ശേഖരൻ തമ്പി എന്ന എഴുപത്തഞ്ചുകാരൻ …. വാർദ്ധക്യം ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നാലുപേരെയെങ്കിലും ഒരേ സമയം നേരിടാൻ കഴിയുന്ന ആരോഗ്യവും ദൈര്യവും ശരീരത്തിലും മനസ്സിലും ചോരാതെ സൂക്ഷിക്കുന്ന ഒരു ക്ഷത്രിയ പോരാളി ….

 

ആ ചാരു കസേരയിൽ ചാരികിടന്ന് കണ്ണുകളടച്ച് , മുറുക്കി പിടിച്ചിരിക്കുന്ന ഇടതു കൈക്ക് ചുറ്റും വലതു കയ്യിലെ വിരൽ കൊണ്ട് പതിയെ തലോടുകയാണയാൾ , മനസ്സിൽ തളം കെട്ടിയ പല ചിന്തകളുമായി ……

 

പുറകിലെ വാതിൽപ്പടിയുടെ അടുത്തായി ആരുടെയോ കാൽ ശബ്ദം കേട്ടതും അയാൾ വേഗം കണ്ണുകൾ തുറന്ന് മുഖമുയർത്തി തിരിഞ്ഞ് നോക്കി …..

 

 

” അങ്ങുന്നേ ….. ശ്രീദേവി കുഞ്ഞിന് പ്രസവവേദന കലശലായിരിക്കുന്നു ….. എത്രയും വേഗം അടുത്തുള്ള ആസ്പത്രിയിൽ എത്തിച്ചാൽ ….. ”

 

ശേഖരൻ തമ്പിയുടെ കണ്ണിലെ തീക്ഷ്ണ ഭാവം കണ്ടതും ആ വാല്യക്കാരത്തി പറഞ്ഞ് വന്നത് മുഴുവിപ്പിക്കാതെ ഭയം കൊണ്ട് വേഗം മുഖം താഴ്ത്തി നിന്നു .