Tag: ചെറുകഥ

പുതപ്പ് [Shabna] 432

പുതപ്പ് Puthappu | Author : Shabna _________a very short story____     “ഇവനെ പോലുള്ളവരെ യൊക്കെ ഭൂലോകം കാണിക്കരുത് “.. ചെക്കിടത്തേറ്റയടിയോടൊപ്പം ആരുടെയോ ശബ്ദം അവന്റെ കാതുകളിൽ അലയടിച്ചു.. അടിയേക്കാൾ അവന് നൊന്തത് ആ വാക്കുകളായിരുന്നു..   ” എന്താടാ നീ നോക്കുന്നെ.. നടക്കങ്ങോട്ട് ഇനി മേലിൽ നിന്നെയിവിടെങ്ങാൻ കാണട്ടെ ”   തീക്ഷണമായ ആ പത്തുവയസ്സുകാരന്റെ നോട്ടം കണ്ട് അരിശം പൂണ്ട ആ കാക്കിക്കാരൻ അവനെ ഉന്തി മാറ്റി മുന്നോട്ട് നടന്നു.. […]

വിവാഹ വാർഷികം [കാർത്തികേയൻ] 113

വിവാഹ വാർഷികം Author :കാർത്തികേയൻ   നല്ല തങ്കം പോലുള്ള ഭാര്യയുള്ളപ്പോൾ അയാളെന്തിനാ ഈ പരിപാടിക്കുപോയേ? ഹാ അവളുടെ വിധി അല്ലാതെന്തു പറയാൻ. അതിന്റെ ബാക്കി പറഞ്ഞത് റീത്താമ്മ ആയിരുന്നു. അല്ലെങ്കിലും ഈ ആണെന്ന വർഗ്ഗത്തെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല. നിറഞ്ഞ ബക്കറ്റ് എടുത്തു മാറ്റി കാലിയായ കുടം തിരുകി കയറ്റികൊണ്ടാണ് അത് പറഞ്ഞത്. സുധ ഇതെല്ലാം കേട്ട് മിണ്ടാതെ നിന്നതെയുള്ളൂ.. അവൾക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും താൽപ്പര്യം ഇല്ല. പൈപ്പിൻചോട്ടിൽ സ്ഥിരം ഉള്ളതാ ഈ […]

അയനം [കാർത്തികേയൻ] 78

അയനം Author : കാർത്തികേയൻ   ചുറ്റും നോക്കുമ്പോൾ ഇരുട്ട്. ജനാലയിലൂടെ വരുന്ന വെളിച്ചം മാത്രമുണ്ട് മുറിയിൽ. സമയം ഏകദേശം സന്ധ്യ ആയിട്ടുണ്ടാകും. ഫാൻ കറങ്ങുന്ന ശബ്ദം മാത്രമുണ്ട് മുറിയിൽ. അപ്പുറത്തെ മുറിയിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഞാനിപ്പോൾ എവിടെയാണ്? കുറെ നേരം അതാലോചിച്ചു വെറുതെ കിടന്നു. ദിവസങ്ങൾ എണ്ണി നോക്കിയപ്പോൾ ഏകദേശം രണ്ടു മാസമായി താൻ ഇവിടെ വന്നിട്ട്. ഇവിടെ ഈ ജനലരികിൽ പതിവായി വരാറുള്ള ആ വെള്ള പ്രാവ് എവിടെപ്പോയി. ഇരുട്ട് കൂടി […]

ശാപ്പാടു കള്ളൻ – [Santhosh Nair] 928

എല്ലാ പ്രിയപ്പെട്ടവർക്കും നമസ്തേ. സുഖം എന്ന് കരുതുന്നു. പോയ വാരം ഉത്സവങ്ങളുടെ, സുകൃതങ്ങളുടെ, അനുഗ്രഹങ്ങളുടെ വാരം ആയിരുന്നു. ശ്രീരാമനവമി, വിഷു, തമിഴ് പുതുവർഷം, ദുഃഖവെള്ളി, ഈസ്റ്റർ അങ്ങനെ ഉത്സവങ്ങളുടെ / ആഘോഷങ്ങളുടെ ഒരു ഘോഷ യാത്രതന്നെ. താമസിച്ചാണെങ്കിലും – എല്ലാവര്ക്കും ആശംസകൾ. വിജയീ ഭവ: സുകൃതീ ഭവ: തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ തന്നെ ചിരിയ്ക്കാനും ചിന്തിയ്ക്കാനും ഓർമ്മയിൽ സൂക്ഷിയ്ക്കാനും ഒക്കെയുള്ള നിരവധി അവസരങ്ങൾ ഭഗവാൻ നമുക്കൊക്കെ തരുന്നുണ്ട്. ചിരിയ്ക്കാനുള്ളത് ഷെയർ ചെയ്യുക. സൂക്ഷിയ്ക്കാനും സൂക്ഷിച്ചു കൈകാര്യം […]

റീന [ആൽബി] 94

റീന Author :ആൽബി   21-1-2019,അവളുടെ വിവാഹമാണ്.”റീന”ഒരായുസ്സിന്റെ സ്നേഹം പങ്കിട്ടവർ.ഇനി ഒരു കൂടിക്കാഴ്ച്ച വേണ്ട,എന്ന് തീരുമാനിച്ചിരുന്നു.മനസ്സിനെ മറക്കാൻ പഠിപ്പിച്ചുതുടങ്ങിയിരുന്നു. എന്നിട്ടും എന്തിനാണവൾ അവസാനമായി കാണണം എന്ന് ആവശ്യപ്പെട്ടത്.ആ കൂടിക്കാഴ്ച്ച എന്തിന് എന്ന ചോദ്യവുമായി അവൻ തന്റെ ബുള്ളറ്റ് മുന്നോട്ടെടുത്തു. സോളനിൽനിന്നും ഷിംലയിലേക്കുള്ള പ്രധാനപാതയിലൂടെ അവൻ യാത്ര തുടങ്ങി.മലകളും കുന്നുകളും വെട്ടിയൊരുക്കി അതിനിടയിലൂടെ പരന്നുകിടക്കുന്ന പാതയിലൂടെ അവന്റെ ബുള്ളറ്റ് കുതിച്ചുപാഞ്ഞു. യാത്രയിലുടനീളം തണുത്ത കാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നുപോയി.കത്തുന്ന പച്ചപ്പുള്ള ഭൂപ്രകൃതി.പ്രകൃതി ഒരുക്കിവച്ച മനോഹരമായ കാഴ്ച്ചകൾ കണ്ടും ക്യാമറയിൽ […]

മദ്യപാനം ആരോഗ്യത്തിനു ഹാനികരം [Bibin Adwaitham] 69

മദ്യപാനം ആരോഗ്യത്തിനു ഹാനികരം Author : Bibin Adwaitham   “മനുഷ്യാ ഇന്നും കുടിച്ചിട്ട് വന്നാല് ഞാൻ തല തല്ലി പൊളിക്കും ” ബാറിന്റെ ബോർഡിലേക്ക് കണ്ണ് അറിയാതെ തെന്നി വീണപ്പോൾ കെട്ട്യോൾടെ വാക്കുകൾ അപായസൂചന പോലെ ചെവിയിൽ മുഴങ്ങി.. പെണ്ണ് കാണാൻ ചെന്നപ്പോൾ എന്നെ ഇഷ്ടമായോ എന്ന എന്റെ ചോദ്യത്തിന്.. ഇഷ്ടമായി പക്ഷെ കെട്ടി കഴിഞ്ഞു ചേട്ടൻ വേറേ പെണ്ണിനെ നോക്കരുത് സിഗരറ്റ് വലിക്കരുത് ഈ രണ്ടു കണ്ടിഷൻ മാത്രേ ഉള്ളെന്ന് ഓള് പറഞ്ഞപ്പോൾ കണ്ണും […]

കട്ടൻ [Bibin Adwaitham] 72

കട്ടൻ Author :Bibin Adwaitham   “ടീ….. ” “കട്ടൻ ചായ വേണാരിക്കുംല്ലേ.”. അടുക്കളപ്പുറത്തു നിന്നു അവൾ ഉറക്കെ വിളിച്ചു ചോദിച്ചു.. “ആഹ് ഒന്നു കിട്ടിയാ കൊള്ളാർന്നു ..” “ആ ഒന്നു കിട്ടാത്തേന്റെ കൊറവുണ്ട് ഈ മനുഷ്യന്.. പണിക്ക് പൊയ്ക്കോണ്ടിർന്നപ്പോ കാലത്ത് ഒരെണ്ണം മതിയാർന്നു.. ഇതിപ്പോ 5 നേരം ആയിട്ടുണ്ട്.. എന്നാണാവോ ഈ ലോക്ക് ഡൗൺ ഒന്ന് തീരണത്.. ” ദേഷ്യം മുഴുവൻ പാത്രത്തിൽ തീർത്തു കൊണ്ടാ പെണ്ണിന്റെ പരാതി പറച്ചിൽ.. അവള്ടെ കൂടെ തന്നെ പാത്രങ്ങളും […]

നീതിദേവതയുടെ വിധി [Tom David] 113

നീതിദേവതയുടെ വിധി Author :Tom David   Hi guyss, ഈ കഥയിൽ എഴുതിയിരിക്കുന്ന കോടതി സീനുകളൊക്കെ ഞാൻ സിനിമയിൽ കണ്ട പരിചയം വച്ചാണ് എഴുതിയിരിക്കുന്നത് അല്ലാതെ ഇതേവരെ ഞാൻ കോടതി നേരിട്ട് കണ്ടിട്ട് കൂടി ഇല്ല അതുകൊണ്ട് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. കഥ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു… കഥയിലേക്ക് കടക്കാം….   _____________________________________       “മൂന്നര മാസം ആയി ഈ കേസിന്റെ പുറകെ ആണ് ഇത്രയും ഒക്കെ ചെയ്തിട്ടും കൂടെ […]

മിഥ്യകൾ [Manikandan C Nair Thekkumkara] 77

മിഥ്യകൾ Author :Manikandan C Nair Thekkumkara   ??? സമയം ഏറെ നീങ്ങിയപ്പോഴും അയാൾ പതുക്കെ എഴുന്നേറ്റൂ. ഇടത്ത് കൈ കൊണ്ട് ബെഡിൻ്റെ തൊട്ടടുത്ത് വെച്ചിരിക്കുന്ന വാക്കിംങ്ങ് സ്റ്റിക്ക് എടുത്ത് മെല്ലെ മുന്നോട്ട് നടന്നു. ഒരുമിച്ച് ഇരുപത് പേർ അടങ്ങുന്ന ഹോൾ മുറിയായിലായിരുന്നു അയാൾ താമസിക്കുന്നത്. അവിടെ ആ കാരുണ്യ നിലയത്തിൽ വന്നിട്ട് എത്ര കാലമായിയെന്ന് അറിയില്ല. ഒര് അനാഥാലയം പോലെ തോന്നില്ലാ എങ്കിലും കഴിഞ്ഞത് ഒന്നും ഓർക്കുവാൻ ഇഷ്ടപ്പെടുന്നില്ല. അയാൾ പതുക്കെ പോയത് ഓഫീസ് […]

പ്രതികാരം [Tom David] 99

പ്രതികാരം Author :Tom David എന്റെ ആദ്യത്തെ കഥക്ക് support തന്ന എല്ലാവർക്കും നന്ദി…. ??   ഇതൊരു ചെറിയ കഥയാണ് ആർക്കൊക്കെ ഇഷ്ടപ്പെടും എന്ന് അറിയില്ല കഴിഞ്ഞ കഥയിൽ ഉണ്ടായിരുന്ന അക്ഷരത്തെറ്റുകൾ ഈ കഥയിൽ ഉണ്ടാവാതിരിക്കാൻ പരമാവതി ശ്രമിച്ചിട്ടുണ്ട് അറിയാതെ എന്തെങ്കിലും ഉണ്ടെങ്കിൽ എല്ലാവരും ഷെമിക്കുക ഇഷ്ടപ്പെടുക ആണെങ്കിലും അല്ലെങ്കിലും അഭിപ്രായം പറയുക….. ?   °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°     “പറന്നു പോവുക ആയിരുന്ന എനിക്ക് പെട്ടന്നാണ് പുറകിൽ നിന്ന് അടി വീണത്. തെറിച്ചു അവിടെ […]

ചങ്കിൽ കൊണ്ട പ്രേമം [Mohammed Rashid Ottuvayal] 128

ചങ്കിൽ കൊണ്ട പ്രേമം Author : Mohammed Rashid Ottuvayal   ഞാനും ഷമീറും കമ്പനിയുടെ ഒരു ആവശ്യത്തിന് വേണ്ടിയായിരുന്നു അന്ന് ഹൈദ്രാബാദിലേക് പോയത്. ആകെ 10 ദിവസത്തെ ജോലിയെ ഇവിടെയൊള്ളു. അപ്പോ വന്ന സ്ഥിതിക്ക് കറങ്ങാൻ പോയില്ലെങ്കി മോശല്ലേ എന്ന് കരുതി ഞായറാഴ്ച ഞങ്ങള് രണ്ടാളും പുറത്തേക് ഇറങ്ങി.. നല്ല ഒരു ബിരിയാണിയും കഴിച്ച് റോഡ്സൈഡിലുള്ള പെട്ടിക്കടയിൽ നിന്ന് ഓരോ പൊതി കടലയും വാങ്ങി കണ്ണിക്കണ്ട പെണ്കുട്ടികളേം സൈറ്റ് അടിച്ച് റൂമിലേക്കു തിരിച്ച് വരുമ്പഴാണ് ഞങ്ങള് […]

ആ യാത്രയിൽ [ആൽബി] 1088

  ആ യാത്രയിൽ Author : ആൽബി   അവലംബം:ഞാൻ കണ്ട ഒരു ഷോട്ട് ഫിലിം.പേര് “കിട്ടുവോ” ഡിസംബറിലെ ഒരു പുലരി……… മഞ്ഞുതുള്ളികൾ വീണ് നനുത്ത പ്രഭാതം.അന്ന് ആ പ്രഭാതത്തിൽ, മഞ്ഞുകാലത്തിന്റെ കുളിരിൽ നാല് കൂട്ടുകാർ ചേർന്നൊരു യാത്ര പുറപ്പെട്ടു.ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിൽ നിന്നും പുറത്തുകടന്ന് ഷിമോഗയിലെ ജോഗ് ഫാൾസ് ലക്ഷ്യമാക്കിയുള്ള യാത്ര. “..ജോഗ് ഫാൾസ്..”ഇന്ത്യയിലേ തന്നെ അപകടസാധ്യതയുള്ള വെള്ളച്ചാട്ടങ്ങളുടെ കണക്കിൽ രണ്ടാം സ്ഥാനം.സഹ്യാദ്രിയുടെ മനോഹാരിതക്കൊപ്പം ശരാവതി നദി ഒരുക്കിവച്ചിരിക്കുന്ന അത്ഭുത പ്രതിഭാസം.അങ്ങോട്ടേക്കാണ് അവരുടെ യാത്ര. തികച്ചും […]

വരും ജന്മം ഒരുമിക്കാം സഖീ [Athira Vidyadharan] 42

വരും ജന്മം ഒരുമിക്കാം സഖീ… Author : Athira Vidyadharan     “നിനക്കായ് തോഴീ പുനർജ്ജനിക്കാം…ഇനിയും ജന്മങ്ങൾ ഒന്നുചേരാം”… അന്ന് സ്കൂളിൽ Nss പ്രോഗ്രാം നടക്കുവായിരുന്നു.പതിവുപോലെ അന്നും അവൻ താമസിച്ചാണ് എത്തിയത്.ക്ലാസ്സിന്റെ വാതിൽക്കലെത്തിയപ്പോൾ രണ്ടു പെൺകുട്ടികൾ പാട്ടുപാടുന്നതാണ് കണ്ടത്.വെറും പാട്ടല്ല കേട്ടോ..നാടൻപാട്ട്.എന്തോ അറിയില്ല അതിൽ ഒരു കുട്ടിയെ കണ്ണിമചിമ്മാതെ അവൻ നോക്കി നിന്നു.എന്തോ ഒരു പ്രത്യേക ഭംഗി അവൾക്കുള്ളതായി അവനുതോന്നി.ടീച്ചർ ക്ലാസ്സിൽ കയറാൻ പറഞ്ഞിട്ട് അതുപോലും ശ്രദ്ധിക്കാതെ അവളെത്തന്നെ നോക്കി നിന്നു.പിന്നീട് എല്ലാവരേയും പരിചയപ്പെടുന്ന കൂട്ടത്തിൽ […]

സ്വന്തം ജീവിതത്തിന്റെ ഒരു ഭാഗം [Athira Vidyadharan] 47

സ്വന്തം ജീവിതത്തിന്റെ ഒരു ഭാഗം Author : Athira Vidyadharan   കനൽ ദിനങ്ങൾ കഴിഞ്ഞുപോയ വർഷം 2019..ഓർക്കാൻ നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ വർഷം വിഷു ഏപ്രിൽ 15 ന് ആയിരുന്നു വിഷുവിന് അച്ഛനും അമ്മയും അനിയത്തിയും വീട്ടിൽ ഉണ്ടായിരുന്നു.ഒപ്പം ഞാനും.വിഷുദിനത്തിന്റെ അന്ന് രാത്രി അമ്മ വയനാട്ടിലേക്ക് പോയി.Sndp യോഗത്തിന്റെ കൗൺസിലറായ അമ്മ ചില പൊതുപരിപാടികൾക്കും, സംഘടനാപ്രവർത്തകരായ ചില സുഹൃത്തുക്കളെ എന്റെ കല്യാണത്തിന് ക്ഷണിക്കാനും ഒക്കെയാണ് അവിടേക്ക് യാത്രപോയത്..പിറ്റേന്ന് വെളുപ്പിനെ അവിടെ എത്തി എന്ന് […]

കീചകാ ഐ വിൽ കിൽ യു [ആൽബി] 1072

കീചകാ ഐ വിൽ കിൽ യു Author : ആൽബി   സമയം രാവിലെ 6.30എ എം. ധർമ്മപുത്രർ ഉറക്കമുണർന്നു. ചുറ്റും നോക്കി ആരെയും കണ്ടില്ല. പാഞ്ചാലിക്ക് പഴയപോലെ ഉത്തരവാദിത്വം ഇല്ല. പണ്ട് ദുര്യോധനാനുമായി വാശിക്ക് ചീട്ടു കളിച്ചു വീടും,കൃഷിസ്ഥലവും, വണ്ടിയും, വക്കാണവും നഷ്ട്ടപ്പെട്ട് വാടകവീട്ടിൽ കഴിയുന്ന ധർമ്മപുത്രർക്ക് രാവിലെ ആറു മണിക്ക് കിട്ടേണ്ടിയിരുന്ന കടുപ്പമുള്ള കണ്ണൻ ദേവൻ ടീ ലഭിക്കാത്തതിൽ പ്രതിഷേധിച്ചു അദ്ദേഹം വീണ്ടും ഉറക്കം തുടർന്നു. അൽപ്പസമയം കഴിഞ്ഞപ്പോൾ വല്ലാത്തൊരു ശബ്ദം കേട്ട് യുധിഷ്‌ഠിര […]

ജോക്കർ [ആൽബി] 1094

ജോക്കർ Author : ആൽബി   പതിവുപോലെ രാവിലെ എണീറ്റു. ഫോൺ എടുത്ത് നോക്കി.വാട്സാപ്പിൽ പതിവുകാരുടെ ഗുഡ്മോർണിംഗ് മെസ്സേജുകൾക്കിടയിൽ പുതിയൊരു മെസ്സേജ്. ഒരു അപരിചിത നമ്പറിൽ നിന്നും.അവൻ തുറന്ന് വായിച്ചു. വിമൽ വെഡ്സ് ബിയ ഓൺ 15-12-2018.അറ്റ് മഞ്ഞുമ്മൽ മാർത്താ മറിയം ചർച്……. അത്‌ വെഡിങ് ഇൻവിറ്റേഷൻ ആയിരുന്നു. ആ ഒരു തരിപ്പിൽ അവൻ മരവിച്ചിരുന്നു.മറന്നുതുടങ്ങിയ പലതും ഓർമയിലേക്ക് ഊളിയിട്ടു. ഇതിനിടയിൽ മൊബൈൽ ശബ്ദിച്ചത് അറിഞ്ഞില്ല. അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം. എടാ ആ കുന്ത്രാണ്ടം ഒന്നെടുക്കുന്നുണ്ടോ..???? […]

ഇരുട്ട് [AK] 81

ഇരുട്ട് Eruttu | Author : AK   പെട്ടെന്ന് തട്ടിക്കൂട്ടിയ ചെറിയ ഒരു കഥയാണ്…വായിച്ചുനോക്കി അഭിപ്രായം പറയാൻ മറക്കല്ലേ… ******************************** ചുവന്നു തടിച്ച മുഖവുമായി ആ ഒറ്റപ്പെട്ട മുറിയുടെ മൂലയ്ക്കായിരിക്കുമ്പോൾ എന്തിനെന്നുപോലുമറിയാതെ അവളുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.. ഇറ്റു വീഴുന്ന കണ്ണുനീർതുള്ളികൾ തന്റെ കവിളുകളിൽ തീർത്ത വേദനയറിയാതെയുള്ള ആ ഇരുപ്പിന് പിന്നിൽ എന്തെല്ലാമോ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കണം.. ഒരു വേള മറ്റു വീടുകളിൽ കാണുന്ന പ്രകാശം ആ വീട്ടിലെ ഇരുട്ട് അത്രത്തോളമാണെന്ന് എടുത്തുകാട്ടി…കത്തിയെരിയുന്ന അവസാന മെഴുകുതിരിയും എല്ലാ […]

മഹാഭാരതവും എന്റെ ചില ചോദ്യങ്ങളും [ആൽബി] 1062

മ മഹാഭാരതവും എന്റെ ചില ചോദ്യങ്ങളും Author : ആൽബി   ആദ്യം ചില കഥാപാത്രങ്ങളെ പരിചയപ്പെടാം. പാണ്ഡവർ=യുധിഷ്ഠിരൻ,ഭീമസേനൻ,അർജുനൻ,നകുലൻ,സഹദേവൻ. കൗന്തേയർ=കർണൻ,യുധിഷ്ഠിരൻ, ഭീമസേനൻ,അർജുനൻ.(നകുലൻ, സഹദേവൻ എന്നിവർ മാദ്രിയുടെ മക്കളാണ്.അതുകൊണ്ട് തന്നെ അവർ കൗന്തേയർ അല്ല) മാദ്രെയർ=നകുലൻ,സഹദേവൻ. കുന്തി=പാണ്ഡുവിന്റെ പത്നി.ജന്മം കൊണ്ട് കൗന്തേയർക്കും കർമ്മം കൊണ്ട് നകുലനും സഹദേവനും അമ്മ മാദ്രി=പാണ്ഡുവിന്റെ മറ്റൊരു ഭാര്യ. നകുലന്റെയും സഹദേവന്റെയും അമ്മ. പാഞ്ചാലി=പാണ്ഡവരുടെ ധർമ്മപത്നി ധൃതരാഷ്ട്രർ=പാണ്ഡുവിന്റെ സഹോദരൻ.കുരുവംശത്തിന്റെ രാജാവ്. ഗാന്ധാരി=ധൃതരാഷ്ട്രരുടെ ഭാര്യ. കൗരവർ=ധുര്യോദനൻ,ദുശാസനൻ, ദുശ്ശള അടക്കം നൂറ്റിയൊന്ന് പേർ. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും മക്കൾ. […]

പാൽക്കാരിപ്പെണ്ണ് [ആൽബി] 1097

പാൽക്കാരിപ്പെണ്ണ് Author : ആൽബി                           ഒരു പുലർകാല വേളയിൽ മുറ്റത് നിൽക്കുമ്പോൾ ആണു അവളെ ആദ്യമായി കാണുന്നത്. മഞ്ഞുവീണു നനഞ്ഞ ആ വിളഞ്ഞ വയൽ വരമ്പിലൂടെ ഒരു ഹാഫ് സാരി ഉടുത്തു, മുടി രണ്ടു വശത്തേക്കും പിന്നി ഇട്ടു കയ്യിൽ പാലാത്രവും പിടിച്ചു നടന്നു വരുന്ന ഒരു മാലാഖ. അതെ ഒരു ദേവതയുട ചൈതന്യം നിറഞ്ഞ ആ മുഖത്ത് ഒരു ഐശ്വര്യം തുളുമ്പുന്ന പുഞ്ചിരി ഉണ്ടായിരുന്നു.  ആ ദിവസം ഒരു പുഞ്ചിരിയോടെ അവൾ എന്നെ […]

സ്ത്രീജന്മം [ഭദ്ര] 277

സ്ത്രീജന്മം Author : ഭദ്ര   ഷീലേ… ആരാന്നോ എന്താന്നോ അറിയാത്ത ഏതോ ഒരുത്തനു വേണ്ടി സ്വന്തം കിഡ്നി പകുത്തുനൽകാൻ നിന്റെ തലക്കെന്തൊ ഓളമാണോ? അല്ല സുധേ… പിന്നെ? അതൊരു നിമിത്തമായാണ് എനിക്ക് തോന്നുന്നത്… എന്ത് നിമിത്തമാന്നാ നീയീ പറയുന്നെ? വഴിയിൽ കുത്തുകിട്ടി ചാവാൻ കിടക്കണമെങ്കിൽ അയാൾ വല്ല തെമ്മാടിയോ കൊലപാതകിയോ അല്ലെന്ന് ആരു കണ്ടു? ഏയ്… ചിലപ്പോൾ ഈശ്വരനാണ് എന്നെ അവിടെ എത്തിച്ചതെങ്കിലോ? അല്ലേൽ പണി കഴിഞ്ഞു സ്ഥിരം ആ സമയത്തൊക്കെ വീട്ടിലെത്താറുള്ള ഞാൻ മഴ […]

മനസ്സ് [നന്ദൻ] 526

മനസ്സ് Author : നന്ദൻ   “ഋഷി ദാ അത് നോക്ക്…”   മണൽപ്പരപ്പിൽ ഋഷിയുടെ തോൾ ചേർന്നിരുന്ന മീര അകലെ ചക്രവാളത്തിലേക് വിരൽ ചൂണ്ടി… പതിയെ കടലാഴത്തിലേക് ഇറങ്ങി പോകുന്ന ചുവന്ന സൂര്യൻ….ഋഷി  മുഖത്തേക്ക്  പാറി വീണ മീരയുടെ മുടിയിഴകളെ പതിയെ മാറ്റി മാനത്തു ചെഞ്ചായം  നിറയുന്നതും നോക്കിയിരുന്നു….   “”ഒരു പകൽ കൂടി അസ്തമിക്കുന്നു……ഈ ഒരു രാത്രി കൂടെ കഴിഞ്ഞാൽ… അറിയില്ല….ഋഷി നമ്മളൊരുമിച്ചുള്ള അവസാന നിമിഷങ്ങൾ ആണിത്.. “” ഋഷിക് കേൾക്കാനായി മീര പതിയെ […]

പാണ്ടിമണിയൻ [ജ്വാല] 1302

പാണ്ടിമണിയൻ PaandiManiyan | Author : Jwala   ആമുഖം :- പ്രിയ സുഹൃത്തുക്കളെ, തെക്കൻ കേരളത്തിലും, തമിഴ് നാട്ടിലും ഒക്കെ യഥേഷ്ടം കേൾക്കുന്ന പഴഞ്ചോല്ലു ‌ആണ് “പാണ്ടിമണിയാൻ ചത്താലും വിന ജീവിച്ചാലും വിന ” എന്നത്. ഈ പഴഞ്ചോലിനെ ആസ്പദമാക്കി ഒരു കഥയാണ് ഇത്. എങ്ങനെ ഈ ചൊല്ല് ഉണ്ടായി എന്നതിനെക്കുറിച്ച് സൗഹൃദ സദസ്സിൽ ഒരാൾ പറഞ്ഞ തമാശ ഞാനൊരു കഥയാക്കാൻ ഒരു ശ്രമം നടത്തുന്നു. എന്റെ എല്ലാ എഴുത്തുകളും വായിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രിയ […]

അറിയാതെ [AK] 276

അറിയാതെ Ariyaathe | Author : AK ആദ്യം തന്നെ സ്വർഗത്തിനും അന്നൊരിക്കലിനും നൽകിയ സപ്പോർട്ടിനു എല്ലാർക്കും പെരുത്ത് നന്ദി..കഥയിടാനൊരു മോഹം തോന്നിയപ്പോൾ തല്കാലത്തേക്ക് തട്ടിക്കൂട്ടിയ ഒരു കഥയാണ്.. എത്രമാത്രം നന്നാവുമെന്ന് അറിയില്ല..പറ്റിയാൽ  എല്ലാരും അഭിപ്രായം പറയണേ… *************************************** ഇരുമ്പഴിക്കുള്ളിലൂടെ പുറത്ത് തകർത്തു പെയ്യുന്ന മഴയെ നോക്കി നിൽക്കുന്ന അവനെ ഉറക്കത്തിൽ എപ്പോഴോ ഞെട്ടി ഉണർന്ന ഷാജിയേട്ടൻ നോക്കുമ്പോൾ എങ്ങനെയോ ആ കണ്ണുകൾ നനഞ്ഞിരിരിക്കുന്നത് ശ്രദ്ധിക്കാനിടയായി. എന്താ മോനെ ഉറക്കം വരണില്ലേ… വരില്ലെടാ… നിന്നെ പോലെ എത്ര […]