ജോക്കർ [ആൽബി] 1094

…………
ന്യൂ ഇയർ രാത്രി കുളമായ വിഷമത്തിൽ അന്നുച്ചക്ക് അവർ ഒത്തുകൂടി. ആന്റണിയുടെ അടിയായിരുന്നു ചർച്ചാവിഷയം. അതിലേക്ക് ആന്റണി വന്നതും ബിയ വീർത്തുകെട്ടി അല്പം വീങ്ങിയ മുഖവുമായി അവിടെനിന്നും മാറി.

ആന്റണി,നിനക്കെന്താ പറയാനുള്ളത് നമിത് തുടങ്ങിവച്ചു.

അത്‌ പിന്നെ ബോസ്സ്, അവൾ എന്ത് ഭാവിച്ചാ ഇന്നലെ.

അവൾ നിന്നോടുള്ള ഇഷ്ടം തുറന്നു പറഞ്ഞു. അതിനെന്താ. ഇങ്ങനാണോ റിയാക്ട് ചെയ്യുന്നേ?

പിന്നെ പരസ്യമായി ഉമ്മവച്ചോണ്ടാണോ പറയുന്നേ.

എടാ അത്‌ ആ ഒരു മൂഡിൽ ചെയ്തതാവും. അതിനു പബ്ലിക് ആയി അടിക്കണമായിരുന്നോ.നിനക്ക് അത്‌ സ്മൂത്ത്‌ ആയി ഹാൻഡിൽ ചെയ്യാമായിരുന്നു.ഒന്നുല്ലേലും പെൺകുട്ടി അല്ലെ.

പെൺകുട്ടി, ഇത്തിരി ഒലിപ്പീരു കൂടുതലാ അവൾക്ക്.

അത്‌ നിന്റെ അടുത്തെ ഉള്ളു.ഏതായാലും മോശായിപ്പോയി.

സഹിച്ചു. ആന്റണി അവിടുന്ന് ഒഴിയാൻ നോക്കി.

ഡാ, നീ ഇവിടിരുന്നേ. പറയട്ടെ. അവൾക്ക് എന്താടാ ഒരു കുറവ്. നിങ്ങൾക്ക് പരസ്പരം അറിയുന്നതല്ലേ. ശരിയാണ്, അവൾക്ക് കുറച്ചു ഫിനാൻഷ്യൽ ക്രൈസിസ് ഉണ്ട്. നിനക്ക് ഇപ്പോൾ തന്നെ ആ ഓസ്ട്രേലിയൻ ഫിർമിലേക്ക് ഷോർട്ട് ലിസ്റ്റിൽ കിട്ടി. നിന്റെ കാലിബർ വച്ചു നിനക്കത് ഉറപ്പാ. പിന്നെ അവൾക്കും ഏതോ ഒരു ജോബ് ശരിയായിട്ടില്ലെ അവിടെ.

ചേട്ടായി എന്താ പറഞ്ഞു വരുന്നേ.

അതുതന്നെ. നിങ്ങൾക്ക് ഒന്നിച്ചുകൂടെ. അങ്ങനായാൽ ഏറ്റവും സന്തോഷിക്കുന്നത് ഞങ്ങളൊക്കെ ആവും.എല്ലാം മനസ്സിലാവുന്ന, അറിയുന്ന ഒരാളുടെ സപ്പോർട്ട് അല്ലെ അവളും ആഗ്രഹിക്കുക.അതിലെന്താടാ തെറ്റ്. ഈ പ്രശ്നങ്ങൾ ഒക്കെ തീരാവുന്നതേ ഉള്ളു. പരസ്പരം മനസ്സിലാക്കുന്ന, അറിയുന്ന രണ്ടുപേർ. അപ്പോഴല്ലേ ലൈഫിന് ഒരു നിറം ഒക്കെ ഉണ്ടാവൂ.ചെല്ല് അവളോടൊന്ന് സംസാരിക്ക്. എന്നിട്ട് നല്ലൊരു തീരുമാനത്തിൽ എത്തു രണ്ടാളും.
………
ദിനങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു ബിയയും ആന്റണിയും പ്രണയത്തിന്റെ മേച്ചിൽപുറങ്ങളിൽ ഒരുമനസോടെ നടന്നുകയറി. ഇടയ്ക്കിടെ അവളുടെ വീട്ടിലുള്ള സന്ദർശനങ്ങൾ അവരുടെ ബന്ധത്തിന് പുതിയ മാനങ്ങൾ നൽകി.അവരുടെ സായാഹ്നങ്ങൾ പ്രഗതിമൈദാനിലെ പുൽതകിടികളിൽ ആയി. അങ്ങനെ ഒരു സായംകാലം.

ആന്റണി,നിനക്കറിയുവോ.ചാച്ചൻ പോയേപ്പിന്നെ അമ്മ കുറെ ബുദ്ധിമുട്ടുന്നുണ്ട്.ബന്ധുക്കൾ നോക്കുമ്പോൾ എന്താ.ഡൽഹിയിൽ താമസം. അമ്മയും മോളും ജോലിക്ക് പോണു. അനിയൻ എൻജിനിയറിങ്ങിന് പഠിക്കുന്നു.രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഉള്ള വിഷമം അവർക്ക് അറിയണ്ടല്ലോ.

27 Comments

  1. ❤️❤️❤️
    കൊള്ളാം അടിപൊളി

    1. താങ്ക് യു

  2. നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???

    1. നല്ല വാക്കുകൾക്ക് നന്ദി

  3. രുദ്ര

    ❤️❤️❤️❤️❤️

    1. ❤❤❤❤❤❤

  4. ആൽബിച്ച കണ്ടു…
    വായിച്ചു വരാവേ

    1. സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
      അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
      അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
      ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…

      തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ

      സ്നേഹപൂർവ്വം…❤❤❤

      1. Mr. Achilies
        evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..

        1. അനസ്❤❤❤

          ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
          വന്നാൽ വായിക്കാം…

          യുഗം സമയം പോലെ വായിച്ചാൽ മതി…
          ഞാൻ കളയില്ല…
          ???

      2. @കുരുടി ബ്രൊ

        അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.

        ശംഭു അയച്ചിട്ടുണ്ട്.

        താങ്ക് യു

  5. അടിപൊളിയായി ആല്‍ബിച്ചായാ..!!?

    വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌

    ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?

    പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?

    അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺

    എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട്‌ സ്റ്റില്‍.. ?

    പിന്നെ ഈ കഥയ്ക്ക്‌ വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌

    അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?

    കാത്തിരിയ്ക്കുന്നു..??

    1. അനസ് ബ്രൊ……

      ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
      കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
      താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.

      പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.

      സ്നേഹം ട്ടോ

  6. Super bro ❤️?

    1. താങ്ക് യു

  7. Adipoli message aanu…. adipoli aayitt avatharippichu….✌

    1. താങ്ക് യു ബ്രൊ

  8. Machane polichutto ❤❤

    1. താങ്ക് യു

  9. നിധീഷ്

    ♥♥♥

    1. ❤❤❤❤

  10. Nice ?
    ❤️❤️❤️

  11. Kollam monnusse item ✍️??❤️

    1. താങ്ക് യു ബ്രൊ

  12. ഏക - ദന്തി

    പെട സാനം മോനെ ….
    തോനെ ഹാർട്സ്

    1. താങ്ക് യു

Comments are closed.