അറിയാതെ [AK] 275

കുറച്ച് നേരത്തെ നിശബ്ദത ഭേദിച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞു

അമ്മ എന്നാണ് നീ വിളിച്ചേ… എന്റെ മോൾക്ക് കർമം കൊണ്ട് ഏട്ടനാ നീ.. പൊക്കോ മോനെ..

മുട്ടുകുത്തി പൊട്ടികരയുന്ന ആ അമ്മയെ നോക്കി മനസ്സു കൊണ്ട് ഒരിക്കൽകൂടെ മാപ്പ് പറഞ്ഞുകൊണ്ട് തിരിച്ചു നടക്കുന്നതിനിടെ ചുമരിലിരിക്കുന്ന അവരുടെ മക്കളുടെ ചിത്രം അവനിൽ വേദനയുടെ വ്യാപ്തി കൂട്ടി…
വീണ്ടും വീണ്ടും തോറ്റുകൊണ്ടിരിക്കുകയാണല്ലോ താൻ…

തന്റെ നാട്ടിലേക്കുള്ള അവസാനബസ്സിൽ കയറിയപ്പോൾ എന്തുകൊണ്ടോ ഇനി അങ്ങോട്ട് തന്നെ പോകണമെന്ന്  ആരോ പറയുന്നത് പോലെ… അതെ കാത്തിരിക്കാൻ ആരുമില്ലെങ്കിലും അമ്മയുടെ അസ്ഥിത്തറയിൽ ഒരു വിളക്ക് വെക്കണം… എന്നിട്ട് പോകണം..ആർക്കും തേടിവരാൻ പറ്റാത്തിടത്തേക്ക്… ഇനി തിരിച്ചു വരവില്ലാത്ത ഒരു യാത്ര..

രാത്രി ബസ് ഇറങ്ങിയപ്പോൾ അമ്പലമുക്കിലെ ആൽത്തറയിൽ കിടന്നു..
ഇപ്പൊ ഇതൊക്കെ ശീലമായി.. അല്ലെങ്കിലും തനിക്ക് ശീലമില്ലാത്തതായി ഒന്നുമില്ലല്ലോ ഇപ്പോൾ.. എന്നെങ്കിലും അമ്മയെ കഷ്ടപ്പാടുകളിൽ നിന്ന് രക്ഷിക്കണമെന്നായിരുന്നു ആഗ്രഹം.. പക്ഷെ ജീവിതത്തിൽ ഏറ്റവും വലിയ കഷ്ടപ്പാട് അമ്മക്ക് നൽകിയതും താനായിരുന്നു… തന്നെ ഓർത്ത് മനംനൊന്താണ് അമ്മ പോയത്…അച്ഛനുപേക്ഷിച്ചു പോയ ശേഷം കഷ്ടപ്പെട്ട് വളർത്തിയതാണ്… ഒറ്റക്ക് കഷ്ടപ്പെടുന്നത് കണ്ട് എല്ലാ ലക്ഷ്യങ്ങളും ഉപേക്ഷിച്ചു പണിക്ക് പോകാൻ പോയപ്പോൾ അമ്മ പറഞ്ഞത് ഇന്നും ഓർമയുണ്ട്…

“ഇത്ര കഷ്ടപ്പെട്ടില്ലേ… ഇനി കുറച്ചുകൂടി ഞാൻ നോക്കിക്കോളാം.. ആൾക്കാർ പറയുന്നതോ അമ്മേടെ പെടാപ്പാടോ മോൻ നോക്കണ്ടടാ.. നിക്കറിയാം ന്നെ എല്ലാരെ മുമ്പിലും തലയുയർത്താൻ നീ അവസരം ണ്ടാക്കും ന്ന് ”

എത്രയോ നാളുകളിൽ ഈ അമ്പലങ്ങളിൽ നെഞ്ചുപൊട്ടി പ്രാർത്ഥിച്ചിട്ടുണ്ടാകും അമ്മ.. ഒരൊറ്റ നശിച്ച രാത്രി ആണല്ലോ തന്നെ ഇന്ന് ഈ അവസ്ഥയിലേക്ക് കൂപ്പുകുതിച്ചത്… എന്തോ ഒരു വലിയ തമാശ ചിന്തിച്ചത് പോലെ ആ മുഖത്ത് ഒരു ചിരി വന്നു… പിന്നീട് അത്‌ പൊട്ടിച്ചിരിയിലേക്കും അട്ടഹാസത്തിലേക്കും രൂപമാറ്റം പ്രാപിച്ചു… എങ്ങുനിന്നോ ഉയർന്നു കേൾക്കുന്ന ഏതോ ഒരു ഭ്രാന്തന്റെ ചിരിയായി പരിണാമം സംഭവിക്കുവാൻ സാധ്യതകളേറെയുള്ള ചിരി…
നല്ല അമ്മക്ക് പിറന്ന താൻ ഒരു റേപ്പിസ്റ്റ് ആയി… കുറ്റം ചെയ്യുന്നവരെ വിലക്കാറുള്ള താൻ കുറ്റവാളിയായി.. ക്രിമിനലായി..

ആ നശിച്ച രാത്രി..സിവിൽ സെർവീസസ് റിസൾട്ട്‌ വന്ന നാൾ… തന്റെ അമ്മയെ ലോകത്തിന്റെ മുന്നിൽ ഉയർത്തിപിടിച്ച തലയുമായി നിന്ന നാൾ… ഇനി ഒരിക്കലും സന്തോഷത്താലല്ലാതെ ആ കണ്ണുകൾ നിറയാനിട വരുത്തില്ലെന്ന് തീരുമാനിച്ച നാൾ..ആദ്യ അമ്പത് റാങ്കുകളിൽ ഇടം പിടിച്ച മൂന്നാം മലയാളിയായിരുന്നു താൻ… എല്ലാവരും ഐഎഎസ് എടുക്കാൻ ചട്ടം കെട്ടിയപ്പോൾ ഐപിഎസ് എടുക്കാൻ തീരുമാനിച്ചുറപ്പിച്ചിരുന്നു… ഏറെ നാൾ കണ്ട സ്വപ്നം യഥാർഥ്യമായ നാൾ.. ഏറ്റവും അധികം അവളെ ചേർത്തുപിടിക്കാൻ കൊതിച്ച നാൾ.. അവളോട് ഇഷ്ടം പറയാൻ തീരുമാനിച്ച നാൾ… എന്നാൽ അന്ന് ഒരിടവേളയില്ലാതെ പെട്ടുപോയി.. അതുവരെ തിരിഞ്ഞുനോക്കാത്തവർ വരെ അന്ന് തന്നെ സ്നേഹത്താൽ മൂടി… നിറയെ അതിഥികൾ വീട്ടിലേക്ക് ഒഴുകിയെത്തി.. ഒടുവിൽ രാത്രി ഏറെ വൈകിയപ്പോൾ ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് തോന്നി.. വിഷ്ണുവിന്റെ വണ്ടി എടുത്ത് വേഗതയിൽ ഓടിക്കുമ്പോൾ ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചതല്ല.. ഒരു കോൾ വന്നു വണ്ടി സൈഡ് ആക്കിയപ്പോഴായിരുന്നു ഒരു പെൺകുട്ടിയുടെ അടക്കിപിടിച്ച ശബ്ദം കേൾക്കാനിടയായത്.. കൂടുതൽ ശ്രദ്ധ കൊടുത്തപ്പോൾ അവൾ കരയുകയാണെന്നും പൊന്തക്കാടിന് സമീപമാണ് അതെന്നും മനസ്സിലായി.. തരിച്ചു നിന്നു പോയി ആ നിമിഷം.. രണ്ടുപേർ ചേർന്ന് ഒരു പെൺകുട്ടിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു.. കണ്ടു നിൽക്കാനായില്ല… ഓടിച്ചെന്ന് ഒരുവന്റെ മുഖത്ത് ഒരെണ്ണം കൊടുത്തു…ആ സമയം ആ പെൺകുട്ടി എന്നെ വല്ലത്തൊരു ദയനീയ ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു…

39 Comments

  1. Super. Nannayittund

  2. ഇത് തുടരാമോ??☺️

    1. സാധ്യത ഇല്ല ബ്രോ…ഒരു ചെറുകഥയായി എഴുതിയെന്നെ ഉള്ളൂ…♥️♥️♥️

  3. ഇനി ഒരുപാർട്ടും കൂടെ എഴുതിക്കൂടെ…. അതിനുള്ള കഥ ഉണ്ട്….

    1. ഉറപ്പു പറയുന്നില്ല ബ്രോ..♥️♥️

  4. കൊള്ളാം..നല്ലൊരു കഥ..ക്ളീഷേ ഇല്ലാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്..അങ്ങനെ എനിക്ക് തോന്നി..

    ഒന്നൂടെ പരിശ്രമിച്ചിനേല് നന്നായേനെ..തട്ടിക്കൂട്ടലിൻറ്റ കാലത്ത് എല്ലാം തട്ടിക്കൂട്ടലെന്നെ

  5. മനോഹരമായ രചന.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ AK?

  6. ഒന്നും പറയാൻ ഇല്ല…

    ഈ കഥ തുടരാൻ സാധിക്കുമോ…
    ഒരു ആഗ്രഹം മാത്രം….

    ♥️♥️♥️♥️♥️

    1. ♥️♥️♥️

  7. കറുപ്പിനെ പ്രണയിച്ചവൻ

    സ്നേഹം ബ്രോ ❤️❤️❤️❤️?????

  8. അടിപൊളി ആയിട്ടുണ്ട് അവസാനം സ്പീഡ് കൂടിയോ എന്ന് തോന്നി .
    NICE THEME
    ❣️❣️

    1. Thank you bro♥️

  9. ??????????????????
    .????♥️??????♥️?????
    ????♥️♥️?????♥️♥️?????
    .???♥️♥️♥️????♥️♥️♥️????
    ???♥️♥️♥️♥️???♥️♥️♥️♥️????
    .??♥️♥️♥️♥️♥️??♥️♥️♥️♥️♥️???
    ??♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️???
    .?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??
    ??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    .??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    ???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????
    .???♥️♥️♥️♥️♥️♥️♥️♥️♥️♥️????
    ????♥️♥️♥️♥️♥️♥️♥️♥️♥️?????
    .????♥️♥️♥️♥️♥️♥️♥️♥️?????
    ?????♥️♥️♥️♥️♥️♥️♥️??????
    .?????♥️♥️♥️♥️♥️♥️??????
    ??????♥️♥️♥️♥️♥️???????
    .??????♥️♥️♥️♥️???????
    ???????♥️♥️♥️????????
    .???????♥️♥️????????
    ????????♥️?????????
    ??????????????????

  10. ♥️♥️ ♥️♥️
    ♥️♥️♥️ ♥️♥️♥️
    ♥️♥️♥️♥️ ♥️♥️♥️♥️
    ♥️♥️♥️♥️♥️ ♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️
    ♥️♥️♥️♥️
    ♥️♥️♥️
    ♥️♥️
    ♥️

  11. Nice powli?❤️?

  12. Simply amazing ?❣❣?

  13. ശങ്കരഭക്തൻ

    ഇഷ്ട്ടമായി ഒത്തിരി.. സ്നേഹം ❤️

  14. നല്ലീണ്ട്…….

  15. ❤️❣️?❤️❣️??

  16. ❤️❤️

  17. നന്നായിട്ടുണ്ട് … അവസാനം ഇച്ചിരി സ്പീഡ് കൂടിയോന്ന് തോന്നി…

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. ഞാൻ ഇടാൻ വേണ്ടി ഇപ്പോ ഇരുന്നു വായിച്ചു… ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹി ഹി ഹി???

Comments are closed.