ജോക്കർ [ആൽബി] 1094

Views : 10554

ജോക്കർ

Author : ആൽബി

 

പതിവുപോലെ രാവിലെ എണീറ്റു. ഫോൺ എടുത്ത് നോക്കി.വാട്സാപ്പിൽ പതിവുകാരുടെ ഗുഡ്മോർണിംഗ് മെസ്സേജുകൾക്കിടയിൽ പുതിയൊരു മെസ്സേജ്. ഒരു അപരിചിത നമ്പറിൽ നിന്നും.അവൻ തുറന്ന് വായിച്ചു.

വിമൽ വെഡ്സ് ബിയ ഓൺ 15-12-2018.അറ്റ് മഞ്ഞുമ്മൽ മാർത്താ മറിയം ചർച്…….

അത്‌ വെഡിങ് ഇൻവിറ്റേഷൻ ആയിരുന്നു. ആ ഒരു തരിപ്പിൽ അവൻ മരവിച്ചിരുന്നു.മറന്നുതുടങ്ങിയ പലതും ഓർമയിലേക്ക് ഊളിയിട്ടു. ഇതിനിടയിൽ മൊബൈൽ ശബ്ദിച്ചത് അറിഞ്ഞില്ല.
അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം. എടാ ആ കുന്ത്രാണ്ടം ഒന്നെടുക്കുന്നുണ്ടോ..???? ഒരു അലർച്ചയായിരുന്നു

ചിന്തകളിൽ നിന്നും പുറത്തു വന്നു ഫോൺ നോക്കി. അതേ നമ്പറിൽ നിന്നും നിർത്താതെയുള്ള വിളി. മടിച്ചാണെങ്കിലും ഫോൺ എടുത്തു.

ഡാ, ആന്റണി. വിമലിന്റെ പതിഞ്ഞ ശബ്ദം.മെസ്സേജ് കണ്ടുകാണുമല്ലോ. പറഞ്ഞത് പോലെ ഞങ്ങളുടെ മാര്യേജ് ആണ്. ഈ വരുന്ന ഡിസംബർ 15ന്. കല്യാണത്തിന് നീയാണ് സ്പെഷ്യൽ ഗസ്റ്റ്‌. നിന്നിലൂടെ അല്ലെ അവളെ എനിക്ക് കിട്ടിയത്. അതുകൊണ്ട് നീ വരാതിരിക്കരുത്.നമ്മുടെ പഴയ ആൾക്കാരൊക്കെ ഉണ്ട്. എത്തിയേക്കണം. എങ്ങനെയൊക്കെയോ അവന്റെ സംസാരം കേട്ടിരുന്നു. ഒപ്പം അവളും എന്തോക്കെയോ പറഞ്ഞു. കോൺഫറൻസ് കാൾ ആണെന്ന് അവനു തോന്നി. മറുപടി ഒരു മൂളലിൽ ഒതുക്കി. എപ്പോഴോ ഫോൺ ബന്ധം മുറിഞ്ഞു.

അവന്റെ മനസ്സ് കലുഷിതമായിരുന്നു. പഴയ ഓർമ്മകൾ തിരട്ടിവന്നുകൊണ്ടിരുന്നു. രാവിലത്തെ കാപ്പികുടി പേരിലൊതുക്കി അവൻ തന്റെ ബൈക്ക് എടുത്തിറങ്ങി. നേരെ വോൾഗ ബാറിലേക്ക്. കൗണ്ടറിൽ തന്റെ സ്ഥിരം സ്ഥലമായ ഇടതുമൂലയിൽ സ്ഥാനം പിടിച്ചു.

ആന്റണി വർഗീസ്, അമ്മ ഗ്രേസിക്കുട്ടി സ്നേഹത്തോടെ അന്തോണി എന്ന് വിളിക്കുന്നു. കൊച്ചി ആസ്റ്ററിൽ ക്വാളിറ്റി ഹെഡ്. കർഷകൻ ആയിരുന്നു അപ്പൻ വർഗീസ്. അകാലത്തിൽ പൊലിഞ്ഞു എങ്കിലും ഭാര്യക്കും മകനും സുഖമായി കഴിയാൻ ഉള്ളത് വസ്തുവകകളായി ഉണ്ടാക്കിയിട്ടിരുന്നു.അപ്പൻ പോയതിൽ പിന്നെ കൃഷിക്ക് നിലവും പാടവും പാട്ടത്തിനു കൊടുത്തു, എങ്കിലും ബാക്കിയുള്ള തെങ്ങുംതോപ്പും അടക്കാതോപ്പും എല്ലാം ഗ്രേസിക്കുട്ടി നോക്കി നടത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ തേങ്ങയുടെ മടലു പെറുക്കി വിറ്റാൽ മതി പാല്പായസം കുടിച്ചു ജീവിക്കാൻ.ചുരുക്കത്തിൽ ഒരു കൊച്ചു മാടമ്പി.

റോയ് ചേട്ടാ, രണ്ട് ലാർജ് വൈറ്റ് മിസ്ചിഫ്‌.

ഇന്നെന്താടാ രാവിലെ തന്നെ.ഇന്നു വൈകിട്ടല്ലേ പതിവ്. ലാർജ് ഒഴിച്ചു സോഡാ മിക്സ്‌ ചെയ്യുമ്പോൾ റോയ് തിരക്കി.

ഒന്നുല്ല ചേട്ടാ. ഒന്ന് ചാർജ് ആവാൻ.
അവൻ പറഞ്ഞൊപ്പിച്ചു.

Recent Stories

The Author

27 Comments

  1. ❤️❤️❤️
    കൊള്ളാം അടിപൊളി

    1. താങ്ക് യു

  2. നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. 💟💟💟

    1. നല്ല വാക്കുകൾക്ക് നന്ദി

  3. രുദ്ര

    ❤️❤️❤️❤️❤️

    1. ❤❤❤❤❤❤

  4. ആൽബിച്ച കണ്ടു…
    വായിച്ചു വരാവേ

    1. സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
      അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
      അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
      ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…

      തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ

      സ്നേഹപൂർവ്വം…❤❤❤

      1. Mr. Achilies
        evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..

        1. അനസ്❤❤❤

          ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
          വന്നാൽ വായിക്കാം…

          യുഗം സമയം പോലെ വായിച്ചാൽ മതി…
          ഞാൻ കളയില്ല…
          😊😊😊

      2. @കുരുടി ബ്രൊ

        അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.

        ശംഭു അയച്ചിട്ടുണ്ട്.

        താങ്ക് യു

  5. അടിപൊളിയായി ആല്‍ബിച്ചായാ..!!🥰

    വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌

    ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! 😊

    പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..🤬

    അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..😀 അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺

    എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട്‌ സ്റ്റില്‍.. 😐

    പിന്നെ ഈ കഥയ്ക്ക്‌ വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌

    അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!😋

    കാത്തിരിയ്ക്കുന്നു..🥺🤝

    1. അനസ് ബ്രൊ……

      ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
      കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
      താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.

      പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.

      സ്നേഹം ട്ടോ

  6. Super bro ❤️🔥

    1. താങ്ക് യു

  7. Adipoli message aanu…. adipoli aayitt avatharippichu….✌

    1. താങ്ക് യു ബ്രൊ

  8. Machane polichutto ❤❤

    1. താങ്ക് യു

  9. നിധീഷ്

    ♥♥♥

    1. ❤❤❤❤

  10. Nice 💙
    ❤️❤️❤️

  11. Kollam monnusse item ✍️👍👍❤️

    1. താങ്ക് യു ബ്രൊ

  12. ഏക - ദന്തി

    പെട സാനം മോനെ ….
    തോനെ ഹാർട്സ്

    1. താങ്ക് യു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com