സ്വന്തം ജീവിതത്തിന്റെ ഒരു ഭാഗം [Athira Vidyadharan] 46

Views : 1715

സ്വന്തം ജീവിതത്തിന്റെ ഒരു ഭാഗം

Author : Athira Vidyadharan

 

കനൽ ദിനങ്ങൾ

  • കഴിഞ്ഞുപോയ വർഷം 2019..ഓർക്കാൻ നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ വർഷം വിഷു ഏപ്രിൽ 15 ന് ആയിരുന്നു വിഷുവിന് അച്ഛനും അമ്മയും അനിയത്തിയും വീട്ടിൽ ഉണ്ടായിരുന്നു.ഒപ്പം ഞാനും.വിഷുദിനത്തിന്റെ അന്ന് രാത്രി അമ്മ വയനാട്ടിലേക്ക് പോയി.Sndp യോഗത്തിന്റെ കൗൺസിലറായ അമ്മ ചില പൊതുപരിപാടികൾക്കും, സംഘടനാപ്രവർത്തകരായ ചില സുഹൃത്തുക്കളെ എന്റെ കല്യാണത്തിന് ക്ഷണിക്കാനും ഒക്കെയാണ് അവിടേക്ക് യാത്രപോയത്..പിറ്റേന്ന് വെളുപ്പിനെ അവിടെ എത്തി എന്ന് വിളിച്ചറിയിച്ചു. ഞാൻ ഒരു കട്ട ലാലേട്ടൻ ഫാനാണ്.lucifer സിനിമ റിലീസ് ആയിട്ട് കാണാൻ പോവാൻ അവസരങ്ങൾ ഒന്നും കിട്ടിയിരുന്നില്ല.പലപ്പോഴും ഞങ്ങൾ പോവാൻ തീരുമാനിച്ചത് മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്..ചേച്ചീടെ മോൻ സിനിമ കാണാൻ പോകുന്നുണ്ടെന്നു പറഞ്ഞു..കൂടെ ചേച്ചിയും ഉണ്ട്.അങ്ങനെ ഞങ്ങൾ അമ്മയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു.അമ്മ പൊക്കോളാൻ സമ്മതം തന്നു.അങ്ങനെ സിനിമക്ക് പോയി.അമ്മ മാനന്തവാടി, സുൽത്താൻ ബത്തേരിതുടങ്ങിയ സ്ഥലങ്ങളിൽ പൊതുയോഗത്തിൽ പങ്കെടുക്കുകയും പിറ്റേദിവസം തിരുനെല്ലിക്ഷേത്ര ദർശനവും നടത്തി. പൊതുയോഗം കഴിഞ്ഞു രാത്രി അമ്മയും പ്രവർത്തകരും നാട്ടിലേക്ക് തിരിച്ചു.തൃശ്ശൂർ കുന്നംകുളത്ത് വെച്ച് അമ്മയൊക്കെ സഞ്ചരിച്ച കാർ ഒരു ലോറിയുമായി കൂട്ടിയിടിച്ചു.അതൊന്നും അറിയാതെ അന്ന് ഞങ്ങൾ സന്തോഷത്തോടെ കിടന്നുറങ്ങി.പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ അച്ഛൻ അമ്മയുടെ തുണികളൊക്കെ എടുത്തോണ്ട് പോകുന്നതാണ് കണ്ടത്.എന്താണെന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല.ഞങ്ങൾ അമ്മയുടെ ഫോണിൽ വിളിച്ചു.എടുക്കുന്നില്ല.ഞങ്ങൾക്ക് എന്തോ ഒരു പന്തികേട് തോന്നി.അപ്പുറത്ത് അമ്മയുടെ ചേച്ചിയുടെ വീടാണ്.ഞങ്ങൾ അവിടെ ചെന്ന് കാര്യങ്ങൾ ചോദിച്ചു.അമ്മക്ക് ഒരു ചെറിയ ആക്സിഡന്റ് പറ്റി..പേടിക്കാൻ ഒന്നുമില്ല..അച്ഛനും ബന്ധുക്കളും അമ്മയെ കൂട്ടിക്കൊണ്ടുവരാൻ പോയേക്കുവാണന്ന്അവരെല്ലാം പറഞ്ഞു..ഒന്നും കഴിക്കാൻ കൂട്ടാക്കാതിരുന്ന ഞങ്ങളെ അവർ ഭക്ഷണം കഴിപ്പിച്ചു.തൃശ്ശൂർ Elite ഹോസ്പിറ്റലിൽ ആയിരുന്നു

Recent Stories

The Author

Athira Vidyadharan

13 Comments

  1. Go fly girl…. evideyum tholkaruth….🔥✌

    1. Athira Vidyadharan

      Thank u❤️

  2. ചില വേദനകള്‍ ജീവിതത്തില്‍ അനിവാര്യമാണ് അത് സന്തോഷങ്ങളെ കൂടുതല്‍ മധുരം ഉള്ളത് ആക്കും.

    പിന്നെ ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന് പറഞ്ഞു നടക്കുന്നവരെ നമ്മുക്ക് എപ്പോളും ഒഴിവാക്കാന്‍ പറ്റി എന്ന് വരില്ല അവരെ നമുടെ ജീവിതം കൊണ്ട്‌ തോല്‍പ്പിക്കുക.

    അമ്മക്ക് സുഖം ആണെന്ന് വിശ്വസിക്കുന്നു

    1. Athira Vidyadharan

      Thank u ❤️
      അമ്മ സുഖമായിരിക്കുന്നു..😊

  3. നിധീഷ്

    ❤❤❤

    1. Athira Vidyadharan

      ❤️

  4. ❤❤❤

    1. Athira Vidyadharan

      ❤️

  5. മാളവിക

    ❤️❤️

    1. വിനോദ് കുമാർ ജി ❤

      ♥❤🙏

    2. Athira Vidyadharan

      ❤️

  6. ജീവിതം പ്രതിസന്ധികൾ നേരിടാൻ കൂടി പഠിപ്പികും…

    എല്ലായപോയും മഴ മാത്രം മണ്ണിലേക്ക് ഇറങ്ങിയാൽ നന്നവില്ലല്ലോ…

    പ്രതിസന്ധി മനുഷ്യനെ കൂടുതൽ ശക്തനും ആകുന്നു..

    അമ്മക്ക് സുഖം തന്നെ എന്ന് വിശ്വസിക്കുന്നു ❤❤❤

    1. Athira Vidyadharan

      Thank u❤️
      അമ്മ സുഖമായിരിക്കുന്നു. 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com