ജോക്കർ [ആൽബി] 1094

ഡീ വേശ്യക്ക് നിന്നിലും അന്തസ്സ് കാണും.പിന്നെ സ്നേഹിച്ചു ചതിച്ചതിന് കാലം നിന്നോട് കണക്ക് ചോദിക്കും. നമിത് ആയിരുന്നു.

ഞാൻ ആരെയും സ്നേഹിച്ചു ചതിച്ചിട്ടില്ല. അതിന് ഞാൻ ആന്റണിയെ സ്നേഹിച്ചിട്ടേയില്ല. എല്ലാം ഒരു അഭിനയം മാത്രം. ഞാൻ ഒരാളെയേ സ്നേഹിച്ചിട്ടുള്ളു. ഇവനെ, ഈ വിമലിനെ.എനിക്ക് സ്വപ്നം കാണാൻ പറ്റാത്ത ഒരു ബന്ധം ആണിത്.
സൊ വൈ ഷുഡ് ഐ ചൂസ് യൂ.അതുകൊണ്ട് എനിക്ക് ഒരു തടസമായി ഇനി ആന്റണി ഉണ്ടാവാൻ പാടില്ല.

ഡാ ആന്റണി, നീയിങ്ങു വന്നേ.അതുവരെ നിശ്ശബ്ദനായിരുന്ന വിമൽ സംസാരിച്ചു തുടങ്ങി. കാര്യം നിന്റെ ചാൻസ് നീ അവൾക്ക് വിട്ടുകൊടുത്തത് ഒക്കെ ശരി. പക്ഷെ അത്‌ അവൾക്കും ആവശ്യം ആയിരുന്നു.അല്ല ഞങ്ങളുടെ ആവശ്യം ആയിരുന്നു.കാരണം ഞങ്ങൾ നാളുകളായി അടുപ്പത്തിലാ. എന്റെ ഫാമിലി ഓസ്ട്രേലിയ സെറ്റിൽടും.പിന്നെ എനിക്ക് ഇവളെ കിട്ടണമെങ്കിൽ ഇവൾക്ക് അവിടെ നല്ലൊരു പ്ലേസ്മെന്റ് വേണാരുന്നു.അതാരുന്നു വീട്ടുകാരുടെ മിനിമം ഡിമാൻഡ്. അപ്പോഴാ നീയിവിടെ വരുന്നതും.ആ ഓസ്‌ട്രേലിയൻ ഫിർമിലേക്ക് ഷോർട്ലിസ്റ്റ് ചെയ്ത രണ്ടുപേരിൽ ഒരാൾ നീയാണെന്നറിയുന്നതും.സൊ നിന്നെ ഒഴിവാക്കാൻ ആണ് ഇവൾ അഭിനയിച്ചു ഫലിപ്പിച്ചതും.ഇനി ഞങ്ങൾ സ്വപ്നം കണ്ട നാളുകൾ ആണ്. മനസ്സിലായല്ലോ ആന്റണി.സോറി ഫോർ എവെരിതിങ് ആൻഡ് താങ്ക്സ് ഫോർ എവെരിതിങ്.

പിന്നെ ആന്റണി, ഞാൻ ഇവിടുന്നു പോയശേഷം നിന്നെ സാവധാനം ഒഴിവാക്കാം എന്നാ കരുതിയെ.പക്ഷെ നീ അറിഞ്ഞ സ്ഥിതിക്ക് എന്ത് ചെയ്യാൻ പറ്റും. പിന്നെ എന്റെ അനുജന്റെ ഫ്യൂച്ചറിനും ഇതല്ലേ നല്ലത്.സൊ,നീ ഇനി എനിക്ക് വിലങ്ങുതടി ആവരുത്.ഗുഡ് ബൈ. അവർ തിരിഞ്ഞുനടന്നു.

അവർ പോകുന്നതും നോക്കി ചങ്കു തകർന്നു നിന്നു അവൻ. എന്തോ പറയാൻ തുടങ്ങിയ നമിത്തിന്റെ കൈകളിൽ അവൻ ബലമായി പിടിച്ചു.അവനോട് എന്ത് പറയണം എന്നറിയാതെ അയാൾ കുഴങ്ങി. പോകുമ്പോൾ അവനെയും നമിത് ഒപ്പം കൂട്ടി.അവനെക്കുറിച്ചു ഒരു ഭയം ഉടലെടുത്തിരുന്നു.

വിമലും ബിയയും വൈകാതെ തന്നെ ഹോസ്പിറ്റലിൽ നിന്നും റിസൈൻ ചെയ്തു. ഓസ്ട്രേലിയയിൽ പി ആർ ഉള്ള വിമലിനു അവിടെ ജോബ് ഒരു പ്രോബ്ലെം ആയില്ല. അവനൊപ്പം ബിയയും കടൽ കടന്നു.അവർ പോകുന്നതുവരെയും അവർതമ്മിൽ മുഖാമുഖം വരാതെ നോക്കി നമിത്. ശരിക്കും ആന്റണിയുടെ ഒരു നിഴൽ.
……
അവന്റെ ഓർമകളെ ഖണ്ഡിച്ചുകൊണ്ട് ഫോൺ റിങ് ചെയ്തു.ഫോൺ എടുത്തു നോക്കിയെങ്കിലും അതുപോലെ തിരിച്ചുവച്ചു.വീണ്ടും മണി മുഴങ്ങി. അവനത്‌ ഓഫ്‌ ചെയ്ത് വച്ചു.

ഡാ……..,ഉച്ചത്തിൽ ചീറിയുള്ള വിളികേട്ട് ആന്റണി തിരിഞ്ഞു നോക്കി.

മുന്നിൽ സംഹാര രുദ്രയുടെ മുഖഭാവത്തോടെ സാന്ദ്ര. ആ കണ്ണുകൾ ചുവന്നു മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകി അവന്റെ അടുക്കൽ എത്തിയ അവൾ അവന്റെ കരണം തീർത്തോരെണ്ണം പൊട്ടിച്ചു.

27 Comments

  1. ❤️❤️❤️
    കൊള്ളാം അടിപൊളി

    1. താങ്ക് യു

  2. നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???

    1. നല്ല വാക്കുകൾക്ക് നന്ദി

  3. രുദ്ര

    ❤️❤️❤️❤️❤️

    1. ❤❤❤❤❤❤

  4. ആൽബിച്ച കണ്ടു…
    വായിച്ചു വരാവേ

    1. സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
      അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
      അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
      ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…

      തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ

      സ്നേഹപൂർവ്വം…❤❤❤

      1. Mr. Achilies
        evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..

        1. അനസ്❤❤❤

          ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
          വന്നാൽ വായിക്കാം…

          യുഗം സമയം പോലെ വായിച്ചാൽ മതി…
          ഞാൻ കളയില്ല…
          ???

      2. @കുരുടി ബ്രൊ

        അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.

        ശംഭു അയച്ചിട്ടുണ്ട്.

        താങ്ക് യു

  5. അടിപൊളിയായി ആല്‍ബിച്ചായാ..!!?

    വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌

    ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?

    പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?

    അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺

    എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട്‌ സ്റ്റില്‍.. ?

    പിന്നെ ഈ കഥയ്ക്ക്‌ വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌

    അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?

    കാത്തിരിയ്ക്കുന്നു..??

    1. അനസ് ബ്രൊ……

      ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
      കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
      താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.

      പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.

      സ്നേഹം ട്ടോ

  6. Super bro ❤️?

    1. താങ്ക് യു

  7. Adipoli message aanu…. adipoli aayitt avatharippichu….✌

    1. താങ്ക് യു ബ്രൊ

  8. Machane polichutto ❤❤

    1. താങ്ക് യു

  9. നിധീഷ്

    ♥♥♥

    1. ❤❤❤❤

  10. Nice ?
    ❤️❤️❤️

  11. Kollam monnusse item ✍️??❤️

    1. താങ്ക് യു ബ്രൊ

  12. ഏക - ദന്തി

    പെട സാനം മോനെ ….
    തോനെ ഹാർട്സ്

    1. താങ്ക് യു

Comments are closed.