അറിയാതെ [AK] 275

പിന്നീട് കോളേജിൽ പഠിക്കുമ്പോഴും ആരെയും പ്രണയിക്കാതെ നടക്കുന്ന തന്നെ കൂട്ടുകാർ ചോദ്യം ചെയ്തപ്പോൾ തമാശയ്ക്ക് പോലും പ്രണയം തനിക്കിഷ്ടമല്ലെന്ന് തീർപ്പുപറഞ്ഞു.. പക്ഷെ ഒരാളുടെ മുഖം മനസ്സിൽ പതിഞ്ഞിട്ടാണെന്ന് മാത്രം പറഞ്ഞില്ല.. പക്ഷെ ഒരിക്കൽ ഒരാളോട് പ്രണയമുണ്ടെന്ന് പറയേണ്ടി വന്നു.. തന്നോട് പ്രണയം തുറന്ന് പറഞ്ഞ ഒരു പെൺകുട്ടിയോട്… പക്ഷെ അവൾ അജ്ഞാതസുന്ദരിയായി തുടർന്നു..

ഏതോ വണ്ടിയുടെ നിർത്താതെയുള്ള ഹോണടി ആയിരുന്നു അവനെ ചിന്തകളിൽ നിന്നുണർത്തിയത്.. മെല്ലെ ഗേറ്റിനടുത്തെത്തി ആരാണെന്നു നോക്കിയപ്പോൾ അത് അവരായിരുന്നു.. മനുവിന്റെ അമ്മ..

നിശബ്ദത തളംകെട്ടിനിന്ന അന്തരീക്ഷത്തിനു അയവു വരുത്താൻ ആ അമ്മ തന്നെ മുന്നിട്ടിറങ്ങി…

മോനെ.. ആ അസ്ഥിത്തറ അമ്മയുടേതാണോ…

ആണെന്നോ അല്ലെന്നോ അവൻ പറഞ്ഞില്ല.. അവനിപ്പോഴും അവിടെ തന്നെ നിൽക്കുകയായിരുന്നു…

അവർ മെല്ലെ ആ അസ്ഥിത്തറക്കടുത്തെത്തി കുറച്ചുനേരം കണ്ണടച്ചുപ്രാർത്ഥിച്ചു.. ശേഷം അവനോടായി പറഞ്ഞു..

വല്ലതും കഴിച്ചോടാ…

ഒരു നിമിഷം അവന് അമ്മ മരിച്ചിട്ടില്ലെന്ന് തോന്നി.. അവൻ ഇല്ലെന്ന് തലയാട്ടി.. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..

എന്നാ എന്താന്ന് വെച്ചാ ചെയ്തുതീർത്തു വീട്ടിലേക്ക് വന്നേക്കണം..

കുറച്ച് നേരം ആ അമ്മ ഒന്നും മിണ്ടിയില്ല.. പിന്നെ തുടർന്നു..

എന്റെ മനു എങ്ങും പോയിട്ടില്ല..നീ തന്നെയാടാ ന്റെ മനു.. നീ.. ത…ന്നെ..

അമ്മ ഒന്ന് വിതുമ്പികൊണ്ട് അവന്റെ തലമുടി തഴുകി.. ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് ആ അമ്മക്ക് മനസ്സിലായില്ല.. തന്റെ കാലിൽ വീണുപൊട്ടികരയുന്ന അവനെ കൊച്ചുകുഞ്ഞിനെ നോക്കുന്ന പോലെ ആ അമ്മ നോക്കി..

അമ്മയ്ക്കും നീയേ ഉള്ളൂ മോനെ… നീ മാത്രം…

ആ കണ്ണുകളും നിറഞ്ഞിരുന്നു.. വീടിന്റെ ഗേറ്റ് കടന്നുപോകുന്ന കാർ ഒരു സ്വപ്നത്തിലെന്ന പോലെ അവൻ നോക്കി നിന്നു..

അവന്റെ കാലുകൾ പതിയെ പുറത്തേക്ക് ചലിച്ചു.. ഒരുപാട് മാറിയിരിക്കുന്നു തന്റെ നാട്…. പുതുതായി ഇടംപിടിച്ച ഹോട്ടലിലേക്ക് അവൻ കയറി.. ഭക്ഷണം കഴിക്കുന്നതിനിടെ ഹോട്ടലുടമയുമായി തർക്കിച്ചു നടന്നു നീങ്ങിയ അമ്മുവിനെ വീണ്ടും കണ്ടു.. അമ്പലത്തിൽ വെച്ച് കണ്ട അതേ മനോഹരമായ സെറ്റ് സാരിയുമുടുത്ത് ദേഷ്യപ്പെട്ടുകൊണ്ട് ഇറങ്ങി പോകുന്ന അവളെ മറഞ്ഞു നിന്ന് വീണ്ടും കണ്ടു.. ശേഷം ഹോട്ടലുടമയോട് അന്വേഷിച്ചു..

അതോ… അതൊരു വട്ട് കേസാണ് സാറേ..

എന്താ അങ്ങനെ..
അല്പം പരുഷമായിതന്നെ അവൻ ചോദിച്ചു..

കല്യാണം കഴിക്കാതെ താലിയും സിന്ദൂരവും ഇട്ടുനടക്കുന്നവളെ പിന്നെ എന്തുവിളിക്കണം സാറേ.. കുറെ കൊല്ലവായി… ആ തന്തപ്പിടി ഇത് കാണാൻ വയ്യാതെ ഒരു കൊല്ലം മുന്പേ തീർന്നു.. ഇപ്പൊ ഇതും ആ തള്ളേം ഒറ്റക്കാ… സംഭവം ഡോക്ടറാണ്….എന്താ ചെയ്യാ..സാറിവിടെ പുതിയതാണോ..

മ്മ്..

ട്യൂൺ ചെയ്യാനാണെങ്കി നോക്കണ്ട സാറേ.. കൊറച്ചു സീൻ ആണ്.. പബ്ലിക് ആയി നാറ്റിക്കും… ഞാനൊരു കൈ നോക്കിയതാ..

പറഞ്ഞുതീർന്നതും അയാളുടെ കണ്ണിലൂടെ പൊന്നീച്ച പാറി.. കത്തി നിൽക്കുന്ന കണ്ണുകളോടെ നോക്കുന്ന അവനെ അവിടിരുന്ന ചിലരൊക്കെ പിടിച്ചുമാറ്റി..

ആളറിയാതെ ചെയ്തതാ ചേട്ടാ.. വിട്ടുകള..

39 Comments

  1. Super. Nannayittund

  2. ഇത് തുടരാമോ??☺️

    1. സാധ്യത ഇല്ല ബ്രോ…ഒരു ചെറുകഥയായി എഴുതിയെന്നെ ഉള്ളൂ…♥️♥️♥️

  3. ഇനി ഒരുപാർട്ടും കൂടെ എഴുതിക്കൂടെ…. അതിനുള്ള കഥ ഉണ്ട്….

    1. ഉറപ്പു പറയുന്നില്ല ബ്രോ..♥️♥️

  4. കൊള്ളാം..നല്ലൊരു കഥ..ക്ളീഷേ ഇല്ലാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്..അങ്ങനെ എനിക്ക് തോന്നി..

    ഒന്നൂടെ പരിശ്രമിച്ചിനേല് നന്നായേനെ..തട്ടിക്കൂട്ടലിൻറ്റ കാലത്ത് എല്ലാം തട്ടിക്കൂട്ടലെന്നെ

  5. മനോഹരമായ രചന.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ AK?

  6. ഒന്നും പറയാൻ ഇല്ല…

    ഈ കഥ തുടരാൻ സാധിക്കുമോ…
    ഒരു ആഗ്രഹം മാത്രം….

    ♥️♥️♥️♥️♥️

    1. ♥️♥️♥️

  7. കറുപ്പിനെ പ്രണയിച്ചവൻ

    സ്നേഹം ബ്രോ ❤️❤️❤️❤️?????

  8. അടിപൊളി ആയിട്ടുണ്ട് അവസാനം സ്പീഡ് കൂടിയോ എന്ന് തോന്നി .
    NICE THEME
    ❣️❣️

    1. Thank you bro♥️

  9. ??????????????????
    .????♥️??????♥️?????
    ????♥️♥️?????♥️♥️?????
    .???♥️♥️♥️????♥️♥️♥️????
    ???♥️♥️♥️♥️???♥️♥️♥️♥️????
    .??♥️♥️♥️♥️♥️??♥️♥️♥️♥️♥️???
    ??♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️???
    .?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??
    ??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    .??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    ???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????
    .???♥️♥️♥️♥️♥️♥️♥️♥️♥️♥️????
    ????♥️♥️♥️♥️♥️♥️♥️♥️♥️?????
    .????♥️♥️♥️♥️♥️♥️♥️♥️?????
    ?????♥️♥️♥️♥️♥️♥️♥️??????
    .?????♥️♥️♥️♥️♥️♥️??????
    ??????♥️♥️♥️♥️♥️???????
    .??????♥️♥️♥️♥️???????
    ???????♥️♥️♥️????????
    .???????♥️♥️????????
    ????????♥️?????????
    ??????????????????

  10. ♥️♥️ ♥️♥️
    ♥️♥️♥️ ♥️♥️♥️
    ♥️♥️♥️♥️ ♥️♥️♥️♥️
    ♥️♥️♥️♥️♥️ ♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️
    ♥️♥️♥️♥️
    ♥️♥️♥️
    ♥️♥️
    ♥️

  11. Nice powli?❤️?

  12. Simply amazing ?❣❣?

  13. ശങ്കരഭക്തൻ

    ഇഷ്ട്ടമായി ഒത്തിരി.. സ്നേഹം ❤️

  14. നല്ലീണ്ട്…….

  15. ❤️❣️?❤️❣️??

  16. ❤️❤️

  17. നന്നായിട്ടുണ്ട് … അവസാനം ഇച്ചിരി സ്പീഡ് കൂടിയോന്ന് തോന്നി…

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. ഞാൻ ഇടാൻ വേണ്ടി ഇപ്പോ ഇരുന്നു വായിച്ചു… ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹി ഹി ഹി???

Comments are closed.