ജോക്കർ [ആൽബി] 1094

അതെ അച്ചായാ, ഉള്ളതാ. ഞാൻ പോയിരുന്നു ഹോസ്പിറ്റലിൽ.ഒതുക്കത്തിൽ സി സി ടി വി നോക്കി. അവൾക്കറിയില്ല. ബട്ട്‌ കണ്ടിട്ട് ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ഒരു റിലേഷൻ അല്ല.

അതായത്, താനെന്താ പറഞ്ഞു വരുന്നേ.??

അവൾ ഇവനോട് അടുത്തതൊക്കെ പർപ്പസ്ഫുളി ആണൊന്നൊരു സംശയം.

അതെന്താ അങ്ങനെ തോന്നാൻ???

തോന്നുന്നു അച്ചായാ.സം തിങ് ഈസ്‌ കുക്കിംഗ്‌ ഇൻ സം വെയർ.

ആന്റണി അവരുടെ സംസാരം ഒക്കെ കേട്ടിരുന്നതല്ലാതെ, അവൻ എന്തെങ്കിലും പറയുകയോ, പ്രവർത്തിക്കുകയോ ചെയ്തില്ല.
……..

ഒരാഴ്ച്ചക്കു ശേഷം നമിത് ജോയിൻ ചെയ്തു. ഒപ്പം ആന്റണിയും.

ഓഹ് എത്തിയോ?തലയും വാലും. എവിടാരുന്നു അന്തോണി നീ?

അവൻ കലിപ്പിച്ചൊന്ന് നോക്കി.എന്തോ പറയാൻ തുടങ്ങിയതും നമിത് കണ്ണ് കാട്ടി അവനെ തടഞ്ഞു.

ഓഹ്, പത്രാസ് കാണിക്കുവാ. എന്നാലും പിറന്നാളിന് നീ ഒന്നു വിഷ് ചെയ്തുകൂടെയില്ല.

അതെ വാചകമടിക്കാതെ പോയി ജോലിനോക്ക്. നമിത് ഇടപെട്ടു.

അന്ന് എങ്ങനെയൊക്കെയോ ആന്റണി ഓഫീസിൽ കഴിച്ചുകൂട്ടി.ബിയയുടെ സാന്നിധ്യം അവനിൽ അസ്വസ്ഥത ഉളവാക്കി. ഇടയ്ക്കിടെ അവൾ അവനോട് ഒട്ടിവന്നെങ്കിലും നമിത്തിന്റെ ഇടപെടലുകൾ ഒരു പൊട്ടിത്തെറി ഒഴിവാക്കി.

അതെ രണ്ടാളും എന്താ ഇങ്ങനെ പെരുമാറുന്നെ.ഞാനും ഇവിടെ നിങ്ങളുടെ കൂടെ ജോലിചെയ്യുന്നതാണ്. എന്തേലും ഉണ്ടേൽ പറയണം. അല്ലാതെ ഇങ്ങനെ ആടിനെ പട്ടിയാക്കരുത്. ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ബിയ അവരോടായി പറഞ്ഞു.

പട്ടിയാക്കിയത് നീയല്ലേ ബിയ. ഞങ്ങൾ ആണൊ.ആലോചിച്ചു നോക്ക്.കണ്ണടച്ച് പാലുകുടിക്കുമ്പോൾ പൂച്ചക്ക് ഒരു വിചാരം ഉണ്ട് ആരും കാണില്ല എന്ന്.അവിടെ നിനക്ക് തെറ്റി. നമ്മുടെ ഓരോ ചുവടിലും ചില കണ്ണുകൾ നമ്മുക്ക് നേരെ തുറന്നിരിക്കും. നീയത് മറന്നു. ഇനി സംസാരിക്കാൻ ആണെങ്കിൽ ആവാം.പക്ഷെ ഇവിടല്ല പുറത്ത്. കാര്യങ്ങൾ എനിക്ക് അറിയാം. അത്‌ നിന്റെ വായിൽനിന്ന് തന്നെ കേൾക്കണം.അപ്പോൾ നാളെ ശ്യാം പാർക്കിൽ. വൈകിട്ട് അഞ്ചുമണി. ഒപ്പം അവനെയും കൂട്ടിക്കോ. വിമലിനെ.നമിത് ആയിരുന്നു.അവൻ ആന്റണിയെയും കൂട്ടി നടന്നകന്നു.

27 Comments

  1. ❤️❤️❤️
    കൊള്ളാം അടിപൊളി

    1. താങ്ക് യു

  2. നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???

    1. നല്ല വാക്കുകൾക്ക് നന്ദി

  3. രുദ്ര

    ❤️❤️❤️❤️❤️

    1. ❤❤❤❤❤❤

  4. ആൽബിച്ച കണ്ടു…
    വായിച്ചു വരാവേ

    1. സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
      അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
      അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
      ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…

      തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ

      സ്നേഹപൂർവ്വം…❤❤❤

      1. Mr. Achilies
        evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..

        1. അനസ്❤❤❤

          ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
          വന്നാൽ വായിക്കാം…

          യുഗം സമയം പോലെ വായിച്ചാൽ മതി…
          ഞാൻ കളയില്ല…
          ???

      2. @കുരുടി ബ്രൊ

        അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.

        ശംഭു അയച്ചിട്ടുണ്ട്.

        താങ്ക് യു

  5. അടിപൊളിയായി ആല്‍ബിച്ചായാ..!!?

    വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌

    ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?

    പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?

    അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺

    എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട്‌ സ്റ്റില്‍.. ?

    പിന്നെ ഈ കഥയ്ക്ക്‌ വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌

    അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?

    കാത്തിരിയ്ക്കുന്നു..??

    1. അനസ് ബ്രൊ……

      ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
      കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
      താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.

      പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.

      സ്നേഹം ട്ടോ

  6. Super bro ❤️?

    1. താങ്ക് യു

  7. Adipoli message aanu…. adipoli aayitt avatharippichu….✌

    1. താങ്ക് യു ബ്രൊ

  8. Machane polichutto ❤❤

    1. താങ്ക് യു

  9. നിധീഷ്

    ♥♥♥

    1. ❤❤❤❤

  10. Nice ?
    ❤️❤️❤️

  11. Kollam monnusse item ✍️??❤️

    1. താങ്ക് യു ബ്രൊ

  12. ഏക - ദന്തി

    പെട സാനം മോനെ ….
    തോനെ ഹാർട്സ്

    1. താങ്ക് യു

Comments are closed.