മദ്യപാനം ആരോഗ്യത്തിനു ഹാനികരം [Bibin Adwaitham] 69

Views : 1271

മദ്യപാനം ആരോഗ്യത്തിനു ഹാനികരം

Author : Bibin Adwaitham

 

“മനുഷ്യാ ഇന്നും കുടിച്ചിട്ട് വന്നാല് ഞാൻ തല തല്ലി പൊളിക്കും ”

ബാറിന്റെ ബോർഡിലേക്ക് കണ്ണ് അറിയാതെ തെന്നി വീണപ്പോൾ കെട്ട്യോൾടെ വാക്കുകൾ അപായസൂചന പോലെ ചെവിയിൽ മുഴങ്ങി..

പെണ്ണ് കാണാൻ ചെന്നപ്പോൾ എന്നെ ഇഷ്ടമായോ എന്ന എന്റെ ചോദ്യത്തിന്.. ഇഷ്ടമായി പക്ഷെ കെട്ടി കഴിഞ്ഞു ചേട്ടൻ വേറേ പെണ്ണിനെ നോക്കരുത് സിഗരറ്റ് വലിക്കരുത് ഈ രണ്ടു കണ്ടിഷൻ മാത്രേ ഉള്ളെന്ന് ഓള് പറഞ്ഞപ്പോൾ കണ്ണും പൂട്ടി കൂടെ കൂട്ടാൻ ഞാൻ ഓക്കേ പറഞ്ഞു

പുതുമോടി കഴിയുന്നത് വരെ വല്യ കുഴപ്പമില്ലായിരുന്നു.. പിന്നെ ഓരോ ദിവസവും ഓൾടെ കണ്ടീഷൻസ്‌ കൂടി കൂടി വന്നു.. അതിൽ സഹിക്കാൻ പറ്റാഞ്ഞത് കുടി നിർത്തണം എന്ന കണ്ടീഷനായിരുന്നു..

എന്തെങ്കിലും ദുഃഖം വന്നാൽ ഒരെണ്ണം അകത്താക്കണം അതാ മ്മടെ ശീലം.. എന്റേതല്ലാത്ത കാരണത്താൽ എട്ടാം ക്ലാസ്സ്‌ പരീക്ഷ എട്ട് നിലയില് പൊട്ടിയതായിരുന്നു ആദ്യത്തെ ദുഃഖം.. അന്നെന്റെ ദുഃഖം മാറ്റാൻ ചങ്ക് കൂട്ടുകാരൻ പൊന്നപ്പൻ ഒഴിച്ച് തന്ന് ആദ്യത്തെ കട്ടൻ..

ദിവസവും 5 രൂപയുടെ മഞ്ച് വാങ്ങി കൊടുത്തു സെറ്റാക്കിയ മഞ്ജു 10 രൂപയുടെ ഡയറി മിൽക്ക് വാങ്ങി കൊടുത്തപ്പോൾ കൊഞ്ചു പോലിരിക്കുന്ന ഒരുത്തന്റെ കൂടെ പോയതായിരുന്നു രണ്ടാമത്തെ ദുഃഖം.. പിന്നെ ചിഞ്ചു വന്നു, കുഞ്ചു വന്നു അങ്ങനെ അഞ്ചാറെണ്ണം വന്നു പോയി..

ദിവസം ചെല്ലുംതോറും എന്റെ ഹൃദയം ലോലമായി.. കൊച്ചു ദുഃഖങ്ങൾ പോലും സഹിക്കാൻ വയ്യാതെ കട്ടനും ഞാനും കട്ട കൂട്ടായി.. ആ കൂട്ടാ എന്റെ ഭാര്യ ഇപ്പൊ തല്ലി പിരിക്കാൻ നോക്കുന്നത്.. ഒന്ന് കൂടെ ഞാൻ ബാറിലേക്ക് നോക്കി.. കേറി വാ മക്കളെ കേറി വാ എന്ന് എന്നെ മാടി മാടി വിളിക്കുന്നത് പോലെ തോന്നി..

ഇന്ന് കുടിക്കാൻ ദുഃഖം ഒന്നും ഇല്ലല്ലോ എന്ന് ഓർത്ത് നെടുവീർപ്പിട്ട് മുന്നോട്ടു നടന്നു.. അപ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത്..

“മനുഷ്യാ ഇന്ന് കുടിക്കരുത് എന്ന് ഞാൻ പറഞ്ഞതേ നാളെ നമ്മുടെ വെഡിങ് ആനിവേഴ്സറി അല്ലേ… അപ്പൊ നമുക്ക് 12 മണിക്ക് ഒരു കേക്ക് ഒക്കെ മുറിക്കാം ന്നിട്ട് ഫേസ്ബുക്കിൽ ഫോട്ടോ ഇടാം.. അപ്പുറത്തെ ആദിയുടെ ഭാര്യ അവരുടെ ആനിവേഴ്സറിക്ക്‌ ഒരു കേക്ക് മുറിച്ചിട്ട് എന്തൊരു ജാഡ ആയിരുന്നു.. ഇങ്ങള് ഒരു കേക്ക് വാങ്ങി വാ ”

ഇതിലും വല്യ ദുഃഖം വേറേയുണ്ടോ.. ഫോൺ വെച്ചതും ഞാൻ തിരിഞ്ഞു ബാറിലേക്ക് നോക്കി.. അങ്ങനെ അന്നെ ഞാൻ വിടൂല്ല പഹയാ ഞാൻ അന്നേം കൊണ്ടേ പോകൂ എന്ന് പറയുന്നത് പോലെ..

Recent Stories

The Author

Bibin Adwaitham

18 Comments

  1. പൊന്ന് മച്ചാനെ ഇജ്ജാതി കഥ……. Based on a true event…. എന്ന് കൂടി ചേർക്കമായിരുന്നു……. അത്രക്ക് ഒറിജിനാലിറ്റി 😂😂

    1. ട്രൂ ഇവന്റ് ആയിട്ടില്ല ഇതുവരെ 😌😌😌😌

  2. Rajeev (കുന്നംകുളം)

    എന്നായിരുന്നു വിവാഹവാര്‍ഷികം …. ഇപ്പോള്‍ എങ്ങനെയുണ്ട്… മുറിവ് ഒക്കെ bhedhamayo 🤔🤔

    1. ഓർമ്മിപ്പിക്കല്ലേ പൊന്നേ 🤭🤭🤭🤭

  3. ക്യാപ്റ്റൻ 007

    🤣🤣🤣👌

    1. 🥰🥰🥰🥰🥰

  4. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

    Sankalpikkam എന്ന് പറഞ്ഞത് വിശ്വസിക്കാൻ പാടാണ്

    1. സത്യായിട്ടും സാങ്കല്പികം. ആണ് 😇😇😇😇

  5. Ithilum valya dhukkam vere illa

    1. സത്യം 🙂🙂

  6. 😆😆😆😆😆👍🏻👍🏻

    1. ❤️❤️❤️❤️❤️

  7. 😂😂😂

    1. 😁😁😁❣️❣️❣️❣️

  8. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. 💙💙💙💙💙

  9. kalakki.
    super

    1. സ്നേഹം ❣️❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com