കട്ടൻ [Bibin Adwaitham] 72

Views : 1310

ഞാൻ തലയണ എടുത്ത് ചവിട്ടിത്തുള്ളി ഹാളിൽ പോയി.. ടീവി വെച്ചു.. ന്യൂസ്‌ ചാനൽ വെച്ചതും ദേ മോദിജി.. 10 മിനിറ്റ് കഴിഞ്ഞു ടീവി ഓഫ്‌ ചെയ്തു മുറിയിൽ പോയി കട്ടിലിൽ കിടന്നു..

“മോദിജി വന്നല്ലേ..”

“ഹാ വന്ന്..”

“എന്നിട്ട് എന്ത്‌ പറഞ്ഞു..”

“നീ ഒന്ന് മിണ്ടാതെ കിടക്കുന്നുണ്ടോ… നാളെ രാവിലെ എഴുന്നേൽക്കാൻ ഉള്ളതാ..”

അവളോട്‌ ദേഷ്യപ്പെട്ടു തിരിഞ്ഞു കിടക്കുമ്പോൾ വരും ദിവസങ്ങളിലെ ആട് ജീവിതത്തെപ്പറ്റിയും, 14 ദിവസത്തേക്കുള്ളത് ആ കുപ്പിയിൽ ഉണ്ടാകുമോയെന്നും ആധിയായിരുന്നു മനസ്സ് നിറയെ..

ഒരു കൊറോണ കാരണം മനുഷ്യന്റെ കട്ടൻ മുട്ടി.. സർക്കാരിന് ഇത്രയും ലാഭം ഉണ്ടാക്കി കൊടുക്കുന്ന ഞങ്ങളെ പറ്റി ആർക്കെങ്കിലും വല്ല വിചാരോം ഉണ്ടോ.. അരിയും പഞ്ചാരയും ഗോതമ്പും കൊടുക്കുന്നതിന്റെ കൂടെ ഒരു കുപ്പി കൂടെ അനുവദിച്ചൂടേ… ഹാ ആരോട് പറയാൻ ആര് കേൾക്കാൻ…

 

Recent Stories

The Author

Bibin Adwaitham

12 Comments

  1. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

    ഇത്രേം സ്ലെഗം ഉള്ള ഭാര്യയെ കിട്ടിയ ഇങ്ങള് ഫാഗ്യവാൻ ആണു

    1. തീർച്ചയായും 😇😇😇😇😇

  2. ♥♥♥♥

    1. 🥰🥰🥰🥰🥰🥰

  3. 😂😂😂😂
    നല്ല എഴുത്ത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

    മദ്യം ആരോഗ്യത്തിന് ഹാനികരം എന്ന് അതിൽ തന്നെ എഴുതി വച്ചിട്ടും അത് കിട്ടിയില്ലേൽ കൈ വിറയ്ക്കുന്ന പരുവത്തിലെത്തുന്ന വിദ്യാസമ്പന്നരായ ആളുകൾ! കഥയുടെ അവസാനം നായകന്റെ ചിന്തകൾ റേഷൻ ഫസിലിറ്റി പോലെ കുപ്പി തന്നിരുന്നെങ്കിൽ എന്നതിലേക്ക് എത്തിയെങ്കിലും ഭാര്യയുടെ കണ്ടീഷൻ തന്നെ നടക്കുമെന്നും അയാൾ കുടി കുറയ്ക്കാനുള്ള മരുന്ന് സ്വീകരിക്കുമെന്നും വ്യക്തമാവുന്നു.
    നന്നായി എഴുതി. സ്വന്തം നിയന്ത്രണം മദ്യത്തിന്റെ കയ്യിൽ ഏൽപ്പിക്കാത്ത മനുഷ്യർ നമുക്ക് ചുറ്റും ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.
    ആശംസകൾ ❤🙏

    1. അവസാനം നായകൻ നന്നാവും ന്ന് തന്നെ പ്രതീക്ഷിക്കാം 😌😌😌😌😌😌

  4. Rajeev (കുന്നംകുളം)

    ഇതിപ്പോള്‍ കള്ള് മയം aanallo ഇവിടെയും…

    തണുപ്പത്ത് വൈകിട്ട് kattan കുടിക്കുന്ന sukhamonnu വേറെയാണ്

    1. അതെന്നെ.. 😇😇😇 തണുപ്പത്ത് കട്ടൻ കുടിക്കാൻ ന്താ സുഖം ല്ലേ 😌ഉഫ് 😋😋

  5. Coffee/tea addictorടെ കഥ കൊള്ളാം ഞാനും അതാണ്. പക്ഷെ അവസാനം കോഴഞ്ഞു വീണപ്പോൾ കൊടുത്ത കട്ടൻ കൊള്ളാം😂.
    സ്നേഹം❤️

    1. വീഴ്ത്താനും വീണാൽ എണീപ്പിക്കാനും പറ്റിയ കട്ടൻ ആണ് കൊടുത്തത് 😌😌😌🥰🥰🥰

  6. റേഷന്‍ കടയില്‍ വിതരണം തുടങ്ങിയാല്‍ പിന്നെ കള്ള് സ്നേഹികൾ അമ്മയെയും ഭാര്യയെയും ഒന്നും റേഷന്‍ കടയില്‍ പറഞ്ഞ്‌ വിടില്ല… അവർ സ്വയം റേഷന്‍ കടയില്‍ പോകാൻ തുടങ്ങും… എന്നിട്ട് കിട്ടിയ അരിയും പഞ്ചസാരയും അവിടെതന്നെ വിറ്റ് രണ്ടാമത്തെ കുപ്പി വേണമെന്ന് പറഞ്ഞ്‌ ബഹളം ഉണ്ടാക്കും.. നല്ല രസമായിരിക്കും😁.

    എന്തായാലും കഥ കൊള്ളാം bro ❤️

    1. റേഷൻ കടയിൽ കച്ചവടം കൂടും 😌😌🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com