സ്ത്രീജന്മം [ഭദ്ര] 277

Views : 3890

സ്ത്രീജന്മം

Author : ഭദ്ര

 

ഷീലേ… ആരാന്നോ എന്താന്നോ അറിയാത്ത ഏതോ ഒരുത്തനു വേണ്ടി സ്വന്തം കിഡ്നി പകുത്തുനൽകാൻ നിന്റെ തലക്കെന്തൊ ഓളമാണോ?

അല്ല സുധേ…

പിന്നെ?

അതൊരു നിമിത്തമായാണ് എനിക്ക് തോന്നുന്നത്…

എന്ത് നിമിത്തമാന്നാ നീയീ പറയുന്നെ? വഴിയിൽ കുത്തുകിട്ടി ചാവാൻ കിടക്കണമെങ്കിൽ അയാൾ വല്ല തെമ്മാടിയോ കൊലപാതകിയോ അല്ലെന്ന് ആരു കണ്ടു?

ഏയ്… ചിലപ്പോൾ ഈശ്വരനാണ് എന്നെ അവിടെ എത്തിച്ചതെങ്കിലോ? അല്ലേൽ പണി കഴിഞ്ഞു സ്ഥിരം ആ സമയത്തൊക്കെ വീട്ടിലെത്താറുള്ള ഞാൻ മഴ കാരണം താമസിച്ചതും.. എന്നും നടക്കാറുള്ള വഴിവിട്ട് ആ ഇടവഴി തിരഞ്ഞെടുത്തതും.. ചോരയിൽ കുളിച്ചുകിടന്നയാളെ ആംബുലൻസ് വിളിച്ചു അതിൽ കിടത്തി ഇറങ്ങുമ്പോൾ എന്റെ വിരലുകൾ മുറുകെപിടിച്ചതും.. അയാൾ എന്തോ മന്ത്രിക്കുകയാണെന്ന് തോന്നി കാതോർത്തപ്പോൾ മാപ്പ്… മാപ്പ് എന്നു വീണ്ടും വീണ്ടും ഉരുവിട്ടതും… അത് എത്തിക്കേണ്ട ചെവികളിൽ എത്തിക്കേണ്ടത് എന്റെ ധർമ്മമാണെന്ന് തോന്നി ഒപ്പം കൂടി ഇവിടെ കൊണ്ടുവന്നതും…
ഒടുക്കം ആരുമില്ലാത്തത് ആaണെന്നറിഞ്ഞ് ഉപേക്ഷിച്ചു പോകാൻ മനസ്സനുവാദിക്കാത്തതും..

അടി വയറ്റിൽ എണ്ണമില്ലാതെ കിട്ടിയ കുത്തിൽ രണ്ടു കിഡ്നിയും പൂർണമായും തകർന്നെന്നും….. ജീവൻ നിലനിർത്തണമെങ്കിൽ എത്രയും പെട്ടെന്ന് മറ്റൊരെണ്ണം വേണമെന്നും…. അതിനായി ഒരുപാട് അലഞ്ഞു പരാജയപ്പെട്ട് ഒടുക്കം എന്റേത് പൂർണമായും യോജിച്ചതും…..
എല്ലാം… എല്ലാം ഒരു നിമിത്തമല്ലേ?

നിമിത്തമല്ല…. ഇതേ ഇത് നല്ല ഒന്നാന്തരം നട്ടപ്രാന്താണ്! അല്ല പിന്നെ…

എടീ … അയാൾ തെമ്മാടിയോ കൊലപാതകിയോന്ന് നമുക്കറിയില്ലല്ലോ… കണ്മുന്നിൽ കിടന്നു പിടയുന്ന ജീവനെ കണ്ടില്ലെന്ന് നടിക്കാൻ മാത്രം കഠിന ഹൃദയയല്ല ഞാൻ. ഇത്രയും കാലം ജീവിച്ചു ഇന്നോ നാളെയോ തീരേണ്ട ജന്മം. മരിക്കുന്നതിന് മുമ്പ് ഒരു ജീവനെങ്കിലും രക്ഷിക്കാനായാൽ അതൊരു വലിയ പുണ്യമല്ലേ. ആരുമില്ലാത്ത ഞാൻ ഇനി ആർക്കുവേണ്ടിയാടീ ഈ രണ്ടെണ്ണം സൂക്ഷിച്ചു വെക്കുന്നത്. ഇനിയുള്ള കാലം കഴിയാൻ ഇത് ഒന്നുതന്നെ ധാരാളം….

പിന്നെ കൊലയാളി!
അങ്ങനെയൊരു അലങ്കാരം എന്റെ പേരിനൊപ്പവും ഇല്ലേ??
അതെ!!!
എന്റെ കുഞ്ഞിനു വേണ്ടിയാണെങ്കിലും ഞാനും ഒരു കൊലയാളിയല്ലേ… ഉള്ളിൽ ഇനി ഒരേ ഒരു പ്രാർത്ഥനയേ ഉള്ളൂ….. ചിലപ്പോൾ ഈ പുണ്യം അതിലേക്ക് വഴി ഒരുക്കിയാൽ… ദൈവങ്ങളുടെ മനസലിയിക്കാനായാൽ…. എനിക്കതുമതി…

ഇന്ന് എന്റെ കരൾ പകുത്തു കൊടുത്ത് ഒരേ മുറിയിൽ ഒരു തുണിയുടെ മറവിൽ അപ്പുറവുമിപ്പുറവും ദാ ഇങ്ങിനെ കിടക്കുമ്പോൾ എനിക്ക് സ്വന്തമെന്നു പറയാൻ ആരോ ഒരാൾ ഉള്ളതുപോലെ….

ഉം.. പിന്നേ… ബോധം തെളിയുമ്പോൾ ജീവൻ നിലനിർത്തിയവളുടെ ജീവൻ എടുക്കാതിരുന്നാൽ ഭാഗ്യം! ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഇത് നിനക്ക് നാശത്തിനാണ്….. എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി ഞാൻ പോണു.

ഒരു നെടുവീർപ്പിട്ടുകൊണ്ട് നിവർന്നു കിടന്നു…. ഓർമ്മകൾ മുങ്ങാംകുഴിയിട്ടുകൊണ്ട് ആഴങ്ങളിലേക്ക് ഓടി മറയുകയാണോ…. വർഷങ്ങൾ ശരവേഗത്തിലാണ് പിന്നിട്ടിരിക്കുന്നത്…  !

*******************

വിവാഹ നിശ്ചയം കഴിഞ്ഞു ഏകദേശം ആറു മാസം കഴിഞ്ഞാണ് കല്യാണം നടക്കുന്നത്. ആ ഇടവേളയിൽ അദ്ദേഹം എനിക്കന്റെ എല്ലാമെല്ലാമായിക്കഴിഞ്ഞിരുന്നു. നിനക്ക് ഇഷ്ടമുള്ളിടത്തോളം പഠിക്കാം. അതുകഴിഞ്ഞ് ജോലിക്കു പോണമന്ന് തോന്നിയാൽ അതുമാകാം. സർവ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കും. നിന്റെ ഒരു ഇഷ്ടങ്ങൾക്കും ഞാൻ എതിരല്ല. ഇങ്ങനെ ഒരാളെ കിട്ടിയത് തന്നെ വളരെ വലിയ ഭാഗ്യമാണ്, ഞാൻ തെല്ലൊന്ന് അഹങ്കരിക്കാതിരുന്നില്ല. എന്റെ മാതാപിതാക്കൾക്കു തെറ്റുപറ്റിയിട്ടില്ല ഏറ്റവും ഉത്തമമായതു തന്നെ എനിക്കായവർ തിരിഞ്ഞെടുത്തു. എന്നെ മനസ്സിലാക്കുന്ന എന്റെ നല്ല പാതി. അതാണല്ലോ ഒരു പെണ്ണിനു വേണ്ടതും.

Recent Stories

The Author

ഭദ്ര

18 Comments

  1. ഭദ്ര,
    എഴുത്ത് മനോഹരം, തീം നമ്മൾ എവിടെയൊക്കെയോ കേട്ടു
    മറന്നതു പോലെ, പക്ഷെ ഭാഷയുടെ മനോഹാരിതയിൽ എഴുത്ത് അതിനെയൊക്കെ മറി കടന്നു ഒപ്പം നൊമ്പരമുണർത്തുകയും ചെയ്‌തു…
    പുതിയ കഥയുമായി വരിക, ആശംസകൾ…

  2. 💖💖💖
    വായിച്ചു.. ഇഷ്ടപ്പെട്ടു..!💖💖💖

  3. ഏക - ദന്തി

    ഭദ്രാമ്മോ ,കരയിപ്പിച്ച് കളഞ്ഞല്ലോ ഇങ്ങള് ..നല്ല ഫീൽ ..ഇഷ്ടായി

    1. കഥ ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം. ചെറിയൊരു ശ്രെമമായിരുന്നു. അതെത്ര കണ്ടു വിജയിച്ചെന്ന് അറിയില്ല, പക്ഷേ നിങ്ങളുടെ സ്നേഹം വീണ്ടും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.

      നന്ദി

  4. നിധീഷ്

    ❤❤❤❤❤

    1. Thank you

  5. വളരെ ആഴമുള്ള എഴുത്ത്.. കുറെ അധികം പറയണം എന്ന് കരുതി എങ്കിലും മനസൊക്കെ അങ്ങ് എന്തോ ആയി.. അകെ മൊത്തം ഒഴിഞ്ഞു പോയത് പോലെ…
    ഇനിയും വരുക ഈ വഴിയേ.. ഇഷ്ട്ടം..
    സ്നേഹത്തോടെ…

    1. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി. എഴുത്തിന്റെ വ്യാപ്‌തി എപ്പോഴും തിരഞ്ഞെടുക്കുന്ന വിഷയ ആസ്‌പദമാക്കി ആയിരിക്കും തോന്നിപ്പിക്കുക. താങ്കളെ പോലൊരു വ്യക്തിക്ക് ഞാൻ തിരഞ്ഞെടുത്ത വിഷയം സ്വീകാര്യമായി എന്ന് അറിയുന്നതു തന്നെ വളരെ സന്തോഷം നൽകുന്ന ഒന്നാണ്. കഴിയുമെങ്കിൽ തീർച്ചയായും വരും!

      ഭദ്ര

    1. Thank you

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    💔🔥

    1. Thank you

      1. ചെമ്പരത്തി

        ഭദ്ര… എന്താടോ ഞാൻ പറയണ്ടേ…… ഒന്നും വരുന്നില്ല… മനസ്സ് മൊത്തം ശൂന്യം ആണ്…… പലപ്പോഴും പലയിടത്തും കാണുന്നതാണ്….. എങ്കിലും അത് അക്ഷരങ്ങളുടെ രൂപത്തിലാക്കിയപ്പോൾ, മനസിന്റെ കോണിൽ കാടു മൂടിക്കിടന്നിരുന്ന വേദനയുടെ
        ചെടികൾ മൊട്ടിട്ടപോലെ……. സ്നേഹം 🌺🌺🌺🌺🌺🌺🌺🌺

        1. ചെമ്പരത്തി,
          ചുറ്റുപാടും കേൾക്കുന്നതും കാണുന്നതുമായ കുഞ്ഞ് അറിവുകളെ എഴുതാൻ ശ്രെമിച്ചു എന്നു മാത്രം. ഇഷ്ടമായതിലും അഭിപ്രായം അറിയിച്ചതിലും സ്നേഹം.

          ഭദ്ര

    1. Thank you

    1. Thank you

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com