സ്ത്രീജന്മം [ഭദ്ര] 277

എടാ ദ്രോഹീ നീ…..

*********************

കണ്ണുകൾ ഇറുക്കിയടച്ചു. കാലിലൂടെ ആ കരങ്ങൾ ഇഴഞ്ഞു കയറുന്നത് ഞാനറിയുന്നുണ്ട്… അപ്രതീക്ഷിതമായി ആരോ എന്റെ ദേഹത്തേക്കമർന്നു!

ദൈവമേ…. സുധ പറഞ്ഞതുപോലെ… ഇവനൊരു തെമ്മാടിയായിരുന്നുവോ! പിടഞ്ഞെണീറ്റു….

അമ്മേ……മാപ്പ്…മാപ്പ്… അതിനോടകം പാദങ്ങൾ കണ്ണീരിനാൽ കഴുകപ്പട്ടിരുന്നു…

ക.. ക.. കണ്ണാ… നീ..നീ…
വാക്കുകൾ തൊണ്ടക്കുഴിയിലക്ക് ആണ്ടു പോണു.

അതെ അമ്മേ… അമ്മയുടെ മകൻ തെമ്മാടിയാ…. പക്ഷേ ഒരിക്കൽപോലും പൊന്നിനോ പണത്തിനോ മറ്റു സുഖങ്ങൾക്കൊന്നിനുവേണ്ടിയും ഞാനാരെയും ഇന്നേവരെ ഉപദ്രവിച്ചിട്ടില്ല. എനിക്ക് ചുറ്റും കണ്ടിരുന്നത് അമ്മയുടെ ദയനീയ മുഖമായിരുന്നു… കേട്ടതു മുഴുവൻ ആ നിലവിളിയായിരുന്നു….എല്ലാവരും എനിക്ക് അമ്മയായിരുന്നു… അവർക്കു മുകളിൽ അനാവശ്യമായി പടർന്നുപന്തലിച്ച ചില്ലകൾ മാത്രമേ ഞാൻ അരിഞ്ഞു വീഴ്ത്തിയിട്ടുള്ളൂ….. അന്ന് അമ്മയുടുള്ള അന്ധമായ സ്നേഹത്തിന്റെ പുറത്ത് അപക്വമായ പ്രായത്തിൽ അച്ഛനെ കുത്തിമലർത്തി. ഒടുക്കം അമ്മ തള്ളി പറഞ്ഞപ്പോൾ ചുറ്റും ഇരുട്ടായിപ്പോയി…. തമസ്സൊഴിഞ്ഞു യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങി വന്നപ്പോഴേക്കും ഒരുപാട് വൈകിപ്പോയി…. മാപ്പ്… എല്ലാത്തിനും മാപ്പ്…

കണ്ണാ… മാപ്പ് അത് ഞാനല്ലേടാ പറയേണ്ടത്… നിന്നെ ഇങ്ങനെ ആക്കിയത് ഞങ്ങളല്ലേടാ… അതിന്റെ പാപം ഏത് ഗംഗയിൽ മുങ്ങിയാലാടാ തീരുക?

ന്റെ കുട്ടിയെ അന്നാട്ടിയിറക്കുമ്പോഴും പകരം ജയിലിൽ പോകുമ്പോഴും ന്റെ കുഞ്ഞിന്റെ കയ്യിൽ ഒരിക്കലും പാപത്തിന്റെ ചോരക്കറ പുരളരുതെന്നു മാത്രമേ ഞാനാഗ്രഹിച്ചുള്ളു.. പിന്നെ നാളിതുവരെ കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു.. കണ്ണടയും മുമ്പ് ഈ മുഖമൊന്നു കാട്ടിത്തരണേന്നുമാത്രമാണ് സർവ്വ ഈശ്വരന്മാരെയും വിളിച്ചു പ്രാർഥിച്ചത്.

കണ്ണാ.. മോനേ..

ഈ പാപികളോട് പൊറുക്കു മോനേ.. ഒരു നല്ല മനുഷ്യനെ വാർത്തെടുക്കേണ്ടത് അവന്റെ കുടുംബമാണ്… അതിലൂടെ ഒരു നല്ല സമൂഹത്തെയും..
അപ്പോൾ ഞങ്ങൾ ഒരു സമൂഹത്തെ തന്നെയല്ലേ നശിപ്പിച്ചത്?

ഭദ്ര

18 Comments

  1. ഭദ്ര,
    എഴുത്ത് മനോഹരം, തീം നമ്മൾ എവിടെയൊക്കെയോ കേട്ടു
    മറന്നതു പോലെ, പക്ഷെ ഭാഷയുടെ മനോഹാരിതയിൽ എഴുത്ത് അതിനെയൊക്കെ മറി കടന്നു ഒപ്പം നൊമ്പരമുണർത്തുകയും ചെയ്‌തു…
    പുതിയ കഥയുമായി വരിക, ആശംസകൾ…

  2. ???
    വായിച്ചു.. ഇഷ്ടപ്പെട്ടു..!???

  3. ഏക - ദന്തി

    ഭദ്രാമ്മോ ,കരയിപ്പിച്ച് കളഞ്ഞല്ലോ ഇങ്ങള് ..നല്ല ഫീൽ ..ഇഷ്ടായി

    1. കഥ ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം. ചെറിയൊരു ശ്രെമമായിരുന്നു. അതെത്ര കണ്ടു വിജയിച്ചെന്ന് അറിയില്ല, പക്ഷേ നിങ്ങളുടെ സ്നേഹം വീണ്ടും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.

      നന്ദി

  4. നിധീഷ്

    ❤❤❤❤❤

    1. Thank you

  5. വളരെ ആഴമുള്ള എഴുത്ത്.. കുറെ അധികം പറയണം എന്ന് കരുതി എങ്കിലും മനസൊക്കെ അങ്ങ് എന്തോ ആയി.. അകെ മൊത്തം ഒഴിഞ്ഞു പോയത് പോലെ…
    ഇനിയും വരുക ഈ വഴിയേ.. ഇഷ്ട്ടം..
    സ്നേഹത്തോടെ…

    1. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി. എഴുത്തിന്റെ വ്യാപ്‌തി എപ്പോഴും തിരഞ്ഞെടുക്കുന്ന വിഷയ ആസ്‌പദമാക്കി ആയിരിക്കും തോന്നിപ്പിക്കുക. താങ്കളെ പോലൊരു വ്യക്തിക്ക് ഞാൻ തിരഞ്ഞെടുത്ത വിഷയം സ്വീകാര്യമായി എന്ന് അറിയുന്നതു തന്നെ വളരെ സന്തോഷം നൽകുന്ന ഒന്നാണ്. കഴിയുമെങ്കിൽ തീർച്ചയായും വരും!

      ഭദ്ര

    1. Thank you

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ??

    1. Thank you

      1. ചെമ്പരത്തി

        ഭദ്ര… എന്താടോ ഞാൻ പറയണ്ടേ…… ഒന്നും വരുന്നില്ല… മനസ്സ് മൊത്തം ശൂന്യം ആണ്…… പലപ്പോഴും പലയിടത്തും കാണുന്നതാണ്….. എങ്കിലും അത് അക്ഷരങ്ങളുടെ രൂപത്തിലാക്കിയപ്പോൾ, മനസിന്റെ കോണിൽ കാടു മൂടിക്കിടന്നിരുന്ന വേദനയുടെ
        ചെടികൾ മൊട്ടിട്ടപോലെ……. സ്നേഹം ????????

        1. ചെമ്പരത്തി,
          ചുറ്റുപാടും കേൾക്കുന്നതും കാണുന്നതുമായ കുഞ്ഞ് അറിവുകളെ എഴുതാൻ ശ്രെമിച്ചു എന്നു മാത്രം. ഇഷ്ടമായതിലും അഭിപ്രായം അറിയിച്ചതിലും സ്നേഹം.

          ഭദ്ര

    1. Thank you

    1. Thank you

Comments are closed.