പാൽക്കാരിപ്പെണ്ണ് [ആൽബി] 1097

പാൽക്കാരിപ്പെണ്ണ്

Author : ആൽബി

 
                        ഒരു പുലർകാല വേളയിൽ മുറ്റത് നിൽക്കുമ്പോൾ ആണു അവളെ ആദ്യമായി കാണുന്നത്. മഞ്ഞുവീണു നനഞ്ഞ ആ വിളഞ്ഞ വയൽ വരമ്പിലൂടെ ഒരു ഹാഫ് സാരി ഉടുത്തു, മുടി രണ്ടു വശത്തേക്കും പിന്നി ഇട്ടു കയ്യിൽ പാലാത്രവും പിടിച്ചു നടന്നു വരുന്ന ഒരു മാലാഖ. അതെ ഒരു ദേവതയുട ചൈതന്യം നിറഞ്ഞ ആ മുഖത്ത് ഒരു ഐശ്വര്യം തുളുമ്പുന്ന പുഞ്ചിരി ഉണ്ടായിരുന്നു.  ആ ദിവസം ഒരു പുഞ്ചിരിയോടെ അവൾ എന്നെ കടന്നുപോയതുമുതൽ  എന്റെ ദിനചര്യകൾ മാറിമറിഞ്ഞു.

            അവളെ കണികണ്ടു തുടങ്ങിയതിൽ പിന്നെ എന്നിലുണ്ടായ പുത്തനുണർവ് ഞാൻ അനുഭവിച്ചറിയുന്നുണ്ടായിരുന്നു.ആ ദേവ സൗന്ദര്യം ദർശിക്കാനായി ഞാൻ എന്നും ആ വേലിക്കരികിൽ കാത്തു നിന്നു.ഒരു നാൾ ഞാൻ മനസിലാക്കി ആ പാൽക്കരിപ്പെണ്ണ് എനിക്ക് ആരൊക്കെയോ ആണെന്ന്.കാരണം ഞാൻ അറിയാതെ തന്നെ എന്നിൽ വന്ന അടുക്കും ചിട്ടയിലും ആ പുഞ്ചിരിയുടെ പ്രഭാവം ഉണ്ടായിരുന്നു. ഞാനറിയാതെ തന്നെ ഞാൻ മാറുകയായിരുന്നു.

        പിറ്റേന്ന് എന്റെ ഇഷ്ടം  പങ്കുവെക്കാൻ ആയി ഞാൻ അവിടെ ആ വേലിച്ചുവട്ടിൽ കാത്തു നിന്നു. പതിവിനു വിപരീതമായി അന്നവൾ വന്നില്ല, വന്നത് ഒരു കൊച്ചു കാന്താരി മുളക് ആയിരുന്നു.നിരാശയോടെ തിരിഞ്ഞു നടന്ന എന്നെ അവൾ വിളിച്ചു “മാഷേ ” ഞാൻ തിരിഞ്ഞുനിന്നു.
അവൾ പറഞ്ഞു ചേച്ചിക്ക് പരീക്ഷ ആണു അതിനാൽ ഇന്നു വരാൻ പറ്റിയില്ല. ഇന്നു അമ്പലത്തിൽ  വിളക്കിനു വരുമോ എന്ന് ചോദിച്ചറിയാൻ പറഞ്ഞു.ഞാൻ സമ്മതിച്ചു തലയാട്ടി.ഇത് കണ്ടു അവൾ ചിരിച്ചുകൊണ്ട് ചാടിത്തുള്ളി ആ പാൽപാത്രങ്ങളും ആയി നടന്നകന്നു.

       തിരിച്ചു വീടിനുള്ളിൽ കയറുമ്പോൾ വല്ലാത്ത ഒരു ഉന്മേഷം ആയിരുന്നു.എന്റെ പേരറിയാത്ത ആ പാൽക്കരിപ്പെണ്ണിനെ ഓർത്തു ആ ദിവസ്സം എങ്ങനെ തള്ളി നീക്കി എന്നറിയില്ല. അന്ന് വൈകിട്ട് ഞാൻ നടന്നു പ്രതീക്ഷകളുടെ ഭാണ്ഡവും പേറി അമ്പലത്തിലേക്ക്,എന്റെ പാൽക്കാരി പെണ്ണിനൊപ്പം വിളക്ക് തെളിക്കാൻ.

                    ഒരു കാവി മുണ്ടും ചുവന്ന ഹാഫ്  കൈ ഷർട്ട്‌ ഉം ധരിച്ചിരുന്ന ഞാൻ അമ്പലത്തിനടു ത്തായുള്ള  ആല്മരച്ചുവട്ടിൽ  കാത്തുനിന്നു. ഇളം വെയിൽ നിറം ചാർത്തിയ ആ നേരത്ത് ഒരു നേർത്ത കാറ്റ് എന്റെ മുടിയിഴകളിൽ തലോടി.അതിൽ ലയിച്ചു നിൽക്കുമ്പോൾ എന്റെ കണ്ണുകൾക്ക് കുളിര്മയേരിക്കൊണ്ടു അവൾ  ദാവണി ഉടുത്തു,അരയ്‌ക്കൊപ്പം വിടർത്തിയിട്ട മുടിയിൽ തുളസിക്കതിർ ചൂടി എന്റെ അരികിലേക്ക് വന്നു.

                   മാഷേ എന്നുള്ള അവളുടെ വിളിയിൽ, ഞാൻ ആദ്യമായി അവളുടെ സ്വരം ശ്രവിച്ചു.അവിടെ ആ ആല്മരച്ചുവട്ടിൽ ഞങ്ങൾ പ്രണയം തുറന്നുപറഞ്ഞു.അന്ന് ആ അമ്പലനടയിൽ ഒരുമിച്ചു വിളക്ക് കൊളുത്തിയപ്പോൾ ഏറ്റടുത്ത അവളോടൊപ്പം അവളുടെ കുറച്ചു പ്രാരാബ്ദം കൂടി ആയിരുന്നു.എന്നും പരസ്പരം തുണയായിരിക്കാനുള്ള അനുനഗ്രഹം ആയിരുന്നു ഞങ്ങളുടെ പ്രാർത്ഥന.

                    ഋതുക്കൾ മാറി മറിഞ്ഞു.കാലം കുറച്ചു കടന്നുപോയി.ചൊവ്വാദോഷത്തിന്റെ പേരിൽ വിധി ഞങ്ങൾക്ക് എതിരെ നിന്നെങ്കിലും, മനഃസാന്നിധ്യം വിടാതെ വിളക്ക് വച്ചു പ്രാർത്ഥിക്കുന്ന ദേവിയുടെ അനുനഗ്രഹം തേടി ഞാൻ അവളെ എന്നോട് ചേർത്തു.ആ ദേവീ കടാക്ഷം ഉള്ളതുകൊണ്ടോ, ഞങ്ങളുടെ സ്നേഹത്തിന്റെ ശക്തികൊണ്ടോ ഞങ്ങളിന്നും ആ കൊച്ചു വീട്ടിൽ കുഞ്ഞുകുട്ടി പരാധീനങ്ങളും ആയി കഴിയുന്നു.

                   നിലാവുള്ള രാത്രിയിൽ ആകാശം നോക്കി നിൽക്കുമ്പോൾ ഞങ്ങളുടെ ഇടയിൽ ഒരു പുതിയ അഥിതി കൂടി ഉണ്ടായിരുന്നു,ഞങ്ങളുടെ കിങ്ങിണി.അപ്പോഴും നക്ഷത്രങ്ങൾ ഞങ്ങളുടെ മനപ്പൊരുത്തത്തിൽ അസൂയകൊണ്ട് കണ്ണ് ചിമ്മുന്നുണ്ടായിരുന്നു……

                 

51 Comments

  1. നന്നായിട്ടുണ്ട്….

    1. താങ്ക് യു

  2. കുറഞ്ഞ വാക്കുകളിൽ ഒത്തിരി സന്തോഷം നൽകിയ കൊച്ചുകഥ.
    With Love, Bernette

    1. താങ്ക് യു. കണ്ടതിൽ സന്തോഷം.

      ഇത് നാടൻ പെണ്ണ് അല്ലെ

  3. ആൽബി ബ്രോ.. നല്ല കഥ..

    നിങ്ങളുടെ ശമ്പുവിനെ എഡിറ്റ് ചെയ്ത് ഇവിടെയും കൂടി കൊണ്ട് വരാൻ ശ്രമികണെ.. ഞാൻ ഇത് വരെ അത് വായ്‌ചട്ടില്ല.. പക്ഷേ എൻ്റെ ഏട്ടൻ എന്നുപറഞ്ഞാൽ എംകെ ആ കഥയുടെ വലിയ ഫാൻ ആണ്. സോ പറഞ്ഞപ്പോൾ എനിക്കും വായക്കാന് കൊതിയുണ്ട്.. അത് കൊണ്ട് ഇവിടെ ഇട്ടാൽ എല്ലാവർക്കും വായ്ക്കാമല്ലോ..
    സ്നേഹത്തോടെ❤️

    1. ഹായ്……

      കണ്ടതിൽ സന്തോഷം. അഭിപ്രായം അറിയിച്ചതിനും.

      ശംഭു എഡിറ്റിങ് തുടങ്ങി. കുറച്ചു ഭാഗം എങ്കിലും തീർത്തിട്ട് ഇവിടെയും ഇടും. കൂടാതെ അപ്പുറെയും തീർക്കണം. ഒന്ന് പറയാം ശംഭു ഇവിടെയും വരും അധികം വൈകാതെ തന്നെ.

      ആൽബി

  4. Alby super ayittund

    1. താങ്ക് യു

  5. നിധീഷ്

    ❤❤❤

  6. മിഷ്ടർ ആൽബി സേട്ടൻ ??
    ക്യത പൊളി..??

    നമ്മടവിടേം കൊറേ പാൽക്കാരിപ്പെണ്ണുങ്ങളുണ്ടെ.. ബട്ട്‌ എല്ലാം കിളബികൾ ആണെന്നെ.. ?? യോഗം നഹീം.. ??

    “ഞങ്ങളിന്നും ആ കൊച്ചു വീട്ടിൽ കുഞ്ഞുകുട്ടി പരാധീനങ്ങളും ആയി കഴിയുന്നു.

    ഇനി ആത്മകഥ വല്ലോം ആണാവോ.. ??

    1. കമന്റ്‌ രസകരമായിട്ടുണ്ട്. നന്ദി അറിയിക്കുന്നു.പിന്നെ ആർക്കാ കുഞ്ഞു കുട്ടി പരാധീനമൊന്നും ഇല്ലാത്തത്.ഉദാഹരണത്തിന് അംബാനിയോട് ചോദിച്ചാലും പറയും നൂറു കൂട്ടം പരാധീനതകൾ. ഒന്നേ ചെയ്യാനുള്ളു, നമ്മുടെ ചുറ്റുപാടുകളിൽ നിന്നുകൊണ്ട് സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.

      പിന്നെ ആത്മകഥ ഒന്നുമല്ല കേട്ടൊ.

      വളരെ സന്തോഷം
      ആൽബി

  7. ആൽബിച്ഛയാ ❣️

    ചുരുങ്ങിയ വാക്കുകളിലൂടെ അവതരിപ്പിച്ച പ്രണയം.. ഒരുപാടിഷ്ടായിട്ടോ…

    സ്നേഹം മാത്രം ?

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. താങ്ക് യു നുണയാ

      എവിടെ അപൂർവജാതകം

  8. എടാ ? ആൽബിച്ചായാ ❤

    കൊള്ളാം ???

    1. എടി ലില്ലിക്കുട്ടി

      താങ്ക് യു. വളരെ സന്തോഷം.

      ❤❤

      1. ങ്ങേ ? അത് വേണ്ട അത് വേണ്ട

    1. ❤❤❤❤

  9. Albichaaya

    Ottapejil ezhuthinkalanju..??

    Kurachoode.ezhuthqmayirunnu ennoru abhiprayam illathilla..

    Athupole nammude shambhuvinte katha 5 chapterukal veetham onneditt cheythu ivide koode ittukoodaaayo…

    Ippol nattilo atho videshatho

    Hope you are safe
    Njan 16 nu nattilethi,,Ini 3 weeeks naattil..ambalavum vayalum ration kadayum kulavum kaavum ulsavavum okkeyaayi..

    Bhrugu..

    1. ഹർഷാ….

      പണ്ടെങ്ങോ എഴുതിയതാണ് ഈ കഥ.
      ശ്രദ്ധയില് വന്നപ്പോൾ ഇവിടെ പോസ്റ്റ് ചെയ്തു
      ഇതൊരു മിനി കഥാ മത്സരത്തിൽ പോസ്റ്റ് ചെയ്തതായിരുന്നു.

      പിന്നെ ശംഭു….. അപ്പുറെ തീർന്നതിന് ശേഷം താങ്കളും മറ്റ് സുഹൃത്തുക്കളും പറഞ്ഞത് പോലെ എഡിറ്റ്‌ ചെയ്തു ഇവിടെ പബ്ലിഷ് ചെയ്യുന്നതായിരിക്കും എന്ന് ഉറപ്പ്‌ നൽകുന്നു.

      നാട്ടിൽ എത്തി എന്നറിഞ്ഞു. അപരാജിതൻ വായിച്ചുതീർന്നത് ഇന്നും. വൈകാതെ അഭിപ്രായം ഇടാം. സ്വസ്ഥത എന്നത് വേണം അപരാജിതൻ വായിക്കാനും അഭിപ്രായം എഴുതാനും, അതാണ് വൈകുന്നത്.

      ഇവിടെ കോവിഡ് മച്ചാൻ വിളയാട്ട് കഴിഞ്ഞു പോയെ ഉള്ളൂ. എന്നാലും മൂന് നാല് ദിവസം കൂടി വീട്ടിൽ തന്നെ. അവിടെ സുഖം എന്ന് കരുതുന്നു. സൂക്ഷിച്ചു പെരുമാറുക എന്ന് മാത്രമേ പറയാനുള്ളൂ.

      ഞാൻ നാട്ടിലുണ്ട് കേട്ടൊ.

      വീണ്ടും കാണാം
      ആൽബി

  10. ????????????? [???????_????????]

    ചെറിയ കഥ ഒത്തിരി ഫീൽ…❤️❤️❤️❤️

    1. താങ്ക് യു

  11. ഇഷ്ട്ടായി..???

    1. താങ്ക് യു

  12. ???????????

    1. ❤❤❤❤

  13. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?

  14. ആല്‍ബിച്ചാ…..
    കൊള്ളാല്ലോ simple but beautiful….❤️❤️❤️
    കഥകളിലും ഇനി കാണാല്ലേ….
    സ്നേഹപൂര്‍വ്വം…❤️❤️❤️

    1. തീർച്ചയായും കുരുടി ബ്രൊ

      ഇവിടെയും ഉണ്ടാവും

      ആൽബി

  15. മനോഹരമായ ഒരു കുഞ്ഞു കഥ ???

    1. ❤❤❤

      താങ്ക് യു

  16. ❤️

  17. Beautiful story ❤️

    1. താങ്ക് യു

  18. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ??

  19. Like 1 is mine

  20. Jst miss snow?

    1. ❤❤❤

      താങ്ക് യു

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      daaa vikka .. ??

Comments are closed.