അറിയാതെ [AK] 275

Views : 6171

അറിയാതെ

Ariyaathe | Author : AK

ആദ്യം തന്നെ സ്വർഗത്തിനും അന്നൊരിക്കലിനും നൽകിയ സപ്പോർട്ടിനു എല്ലാർക്കും പെരുത്ത് നന്ദി..കഥയിടാനൊരു മോഹം തോന്നിയപ്പോൾ തല്കാലത്തേക്ക് തട്ടിക്കൂട്ടിയ ഒരു കഥയാണ്.. എത്രമാത്രം നന്നാവുമെന്ന് അറിയില്ല..പറ്റിയാൽ  എല്ലാരും അഭിപ്രായം പറയണേ…

***************************************

ഇരുമ്പഴിക്കുള്ളിലൂടെ പുറത്ത് തകർത്തു പെയ്യുന്ന മഴയെ നോക്കി നിൽക്കുന്ന അവനെ ഉറക്കത്തിൽ എപ്പോഴോ ഞെട്ടി ഉണർന്ന ഷാജിയേട്ടൻ നോക്കുമ്പോൾ എങ്ങനെയോ ആ കണ്ണുകൾ നനഞ്ഞിരിരിക്കുന്നത് ശ്രദ്ധിക്കാനിടയായി.

എന്താ മോനെ ഉറക്കം വരണില്ലേ…
വരില്ലെടാ… നിന്നെ പോലെ എത്ര പേരെ കണ്ടിരിക്കുന്നു… ഇന്നത്തെ ദിവസം അങ്ങനെ ഉറങ്ങാൻ പറ്റില്ല…

അവനൊന്നു തിരിഞ്ഞു നോക്കി ചിരിച്ചു..
ആ ചിരിയിലെ വികാരം അദ്ദേഹത്തിന് തിരിച്ചറിയാൻ പ്രയാസമായിരുന്നു..

രാവിലെ തന്നെ പോലീസുകാരന്റെ സംസാരം കേട്ട് അദ്ദേഹം എഴുന്നേൽക്കുമ്പോഴേക്കും അവൻ ഏതാണ്ട് തയ്യാറായിക്കഴിഞ്ഞിരുന്നു..ഷാജിയേട്ടന്റെ സ്നേഹപൂർവമുള്ള ചുംബനവുമേറ്റു വാങ്ങിക്കൊണ്ട് സെല്ലിന് പുറത്തേക്ക് നടക്കുമ്പോൾ സ്വാതന്ത്ര്യം കൊതിക്കുന്നവരുടെ യാതൊരു വികാരഭാവങ്ങളും അവനിൽ പ്രകടമായിരുന്നില്ല..അങ്ങനെ 6 കൊല്ലത്തെ കാരാഗൃഹവാസം ഇന്നവസാനിക്കുന്നു… പുറത്തെത്തി ശ്വാസം ആഞ്ഞൊന്നു വലിച്ച് തന്റെ കുറച്ചു നാളത്തെ സമ്പാദ്യവും മുഷിഞ്ഞ തുണിയുമുള്ള സഞ്ചിയും കക്ഷത്തിലാക്കി അവൻ ഓട്ടോസ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു… ഈ പുറംലോകത്തെക്കാളും താൻ എന്തുകൊണ്ടും സുരക്ഷിതൻ തന്റെ ആറുകൊല്ലത്തെ വാസസ്ഥലത്ത് തന്നെ ആണെന്ന് അവനു തോന്നാതിരുന്നില്ല…
ഓട്ടോയിൽ നിന്നുമിറങ്ങി പെട്ടിക്കട ലക്ഷ്യമാക്കി നടന്നു… സിഗരറ്റു വാങ്ങി ചുണ്ടിൽ വെച്ചപ്പോഴും എപ്പോഴോ അമ്മക്ക്  നൽകിയ വാക്കുകൾ ഓർത്തുപോയി..

“ജീവനോടുള്ളടത്തോളം കാലം ഈ സാധനം ഞാൻ കൈ കൊണ്ട് തൊടില്ലമ്മേ.. അനന്തന്റെ വാക്കാണത്.. അമ്മയുടെ നന്ദൂട്ടന്റെ വാക്ക്..”

അതെ അമ്മേ… ഞാനിന്ന് മരിച്ചു കഴിഞ്ഞു… എത്രയോ വട്ടം… അമ്മയുടെ നന്ദുട്ടന് ഇനി ഒരു തിരിച്ചുവരവില്ലല്ലോ… നമുക്കിനി സ്വർഗത്തിൽ കാണാം.. അവിടെയും പറ്റില്ലല്ലോ… എനിക്കവിടെ എൻട്രി ടിക്കറ്റ് ഇല്ല….
എന്തൊക്കെയോ ഓർത്ത് അവന്റെ നിറഞ്ഞ കണ്ണുകൾ  പെട്ടിക്കടക്കാരൻ  കാണാതെ തുടച്ചുമാറ്റി മെല്ലെ അവിടെ നിന്നും നടന്നുനീങ്ങി..

ഇരുനില വീടിന്റെ ഗേറ്റിനു മുന്നിൽ ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം അവൻ ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചു..എന്തോ ശക്തമായി തന്നെ തടയുന്നുണ്ടെങ്കിലും അവൻ ധൈര്യം സംഭരിച്ച്നടന്നു.. കോളിങ് ബെൽ കേട്ട് പുറത്തേക്ക് വന്ന സ്ത്രീയുടെ കണ്ണുകളിലുള്ള ഭാവം അവനെന്തെന്നു മനസ്സിലായില്ല… ആ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു..എന്തും പ്രതീക്ഷിച്ചായിരുന്നു താനിന്നു ഇങ്ങോട്ടു വന്നത്… പക്ഷെ… എന്തുകൊണ്ടോ ആ സ്ത്രീ അവനെ നോക്കി കൈ കൂപ്പി…എന്നിട്ടവർ അവനോടായി പറഞ്ഞു..

ന്റെ മോളെന്നോട് പറഞ്ഞിട്ടാ പോയത്.. പക്ഷെ ന്റെ മനൂനെ കൊന്ന കയ്യാ നിന്റെ.. അകത്തേക്ക് വിളിക്കാനാവില്ല നിക്ക്.. പൊക്കോ നീയ്..

ആ മാതൃഹൃദയം നോവുന്നത് അവനു കാണാമായിരുന്നു…

തെറ്റാണ് ചെയ്തത് അമ്മേ… അങ്ങനെ വിളിക്കുന്നതിൽ തെറ്റും ശരിയും എനിക്കറിയില്ല… എന്നാലും ന്റെ അമ്മയെ എനിക്ക് കാണാം നിങ്ങളിലൂടെ… എടുത്തോളൂ എന്റെ ജീവൻ.. തയ്യാറായാണ് വന്നത്..

Recent Stories

The Author

AK

39 Comments

  1. Super. Nannayittund

  2. ഇത് തുടരാമോ🤗😌☺️

    1. സാധ്യത ഇല്ല ബ്രോ…ഒരു ചെറുകഥയായി എഴുതിയെന്നെ ഉള്ളൂ…♥️♥️♥️

  3. ഇനി ഒരുപാർട്ടും കൂടെ എഴുതിക്കൂടെ…. അതിനുള്ള കഥ ഉണ്ട്….

    1. ഉറപ്പു പറയുന്നില്ല ബ്രോ..♥️♥️

  4. കൊള്ളാം..നല്ലൊരു കഥ..ക്ളീഷേ ഇല്ലാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്..അങ്ങനെ എനിക്ക് തോന്നി..

    ഒന്നൂടെ പരിശ്രമിച്ചിനേല് നന്നായേനെ..തട്ടിക്കൂട്ടലിൻറ്റ കാലത്ത് എല്ലാം തട്ടിക്കൂട്ടലെന്നെ

  5. മനോഹരമായ രചന.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ AK💟

  6. ഒന്നും പറയാൻ ഇല്ല…

    ഈ കഥ തുടരാൻ സാധിക്കുമോ…
    ഒരു ആഗ്രഹം മാത്രം….

    ♥️♥️♥️♥️♥️

    1. ♥️♥️♥️

  7. കറുപ്പിനെ പ്രണയിച്ചവൻ

    സ്നേഹം ബ്രോ ❤️❤️❤️❤️🖤🖤🖤🖤😇

  8. അടിപൊളി ആയിട്ടുണ്ട് അവസാനം സ്പീഡ് കൂടിയോ എന്ന് തോന്നി .
    NICE THEME
    ❣️❣️

    1. Thank you bro♥️

  9. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    .🖤🖤🖤🖤♥️🖤🖤🖤🖤🖤🖤♥️🖤🖤🖤🖤🖤
    🖤🖤🖤🖤♥️♥️🖤🖤🖤🖤🖤♥️♥️🖤🖤🖤🖤🖤
    .🖤🖤🖤♥️♥️♥️🖤🖤🖤🖤♥️♥️♥️🖤🖤🖤🖤
    🖤🖤🖤♥️♥️♥️♥️🖤🖤🖤♥️♥️♥️♥️🖤🖤🖤🖤
    .🖤🖤♥️♥️♥️♥️♥️🖤🖤♥️♥️♥️♥️♥️🖤🖤🖤
    🖤🖤♥️♥️♥️♥️♥️♥️🖤♥️♥️♥️♥️♥️♥️🖤🖤🖤
    .🖤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🖤🖤
    🖤🖤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🖤🖤🖤
    .🖤🖤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🖤🖤🖤
    🖤🖤🖤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🖤🖤🖤🖤
    .🖤🖤🖤♥️♥️♥️♥️♥️♥️♥️♥️♥️♥️🖤🖤🖤🖤
    🖤🖤🖤🖤♥️♥️♥️♥️♥️♥️♥️♥️♥️🖤🖤🖤🖤🖤
    .🖤🖤🖤🖤♥️♥️♥️♥️♥️♥️♥️♥️🖤🖤🖤🖤🖤
    🖤🖤🖤🖤🖤♥️♥️♥️♥️♥️♥️♥️🖤🖤🖤🖤🖤🖤
    .🖤🖤🖤🖤🖤♥️♥️♥️♥️♥️♥️🖤🖤🖤🖤🖤🖤
    🖤🖤🖤🖤🖤🖤♥️♥️♥️♥️♥️🖤🖤🖤🖤🖤🖤🖤
    .🖤🖤🖤🖤🖤🖤♥️♥️♥️♥️🖤🖤🖤🖤🖤🖤🖤
    🖤🖤🖤🖤🖤🖤🖤♥️♥️♥️🖤🖤🖤🖤🖤🖤🖤🖤
    .🖤🖤🖤🖤🖤🖤🖤♥️♥️🖤🖤🖤🖤🖤🖤🖤🖤
    🖤🖤🖤🖤🖤🖤🖤🖤♥️🖤🖤🖤🖤🖤🖤🖤🖤🖤
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  10. ♥️♥️ ♥️♥️
    ♥️♥️♥️ ♥️♥️♥️
    ♥️♥️♥️♥️ ♥️♥️♥️♥️
    ♥️♥️♥️♥️♥️ ♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️
    ♥️♥️♥️♥️
    ♥️♥️♥️
    ♥️♥️
    ♥️

  11. Nice powli😍❤️💋

  12. Simply amazing 💓❣❣💓

  13. ശങ്കരഭക്തൻ

    ഇഷ്ട്ടമായി ഒത്തിരി.. സ്നേഹം ❤️

  14. നല്ലീണ്ട്…….

  15. ❤️❣️💞❤️❣️💞💕

  16. ❤️❤️

  17. നന്നായിട്ടുണ്ട് … അവസാനം ഇച്ചിരി സ്പീഡ് കൂടിയോന്ന് തോന്നി…

  18. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    1st

    1. ഞാൻ ഇടാൻ വേണ്ടി ഇപ്പോ ഇരുന്നു വായിച്ചു… 😒😒

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ഹി ഹി ഹി😁😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com