ആ യാത്രയിൽ [ആൽബി] 1088

“ഇത് വിടാൻ അല്ല.കഥ വിടാൻ ആണ്'”ഡ്രൈവിൽ ആയിരുന്ന ലിനോ അല്പം ഗൗരവം നടിച്ചു.

“ആഹ്…. കിടന്ന് പിടക്കാതെ…..ഞാൻ
തുടുങ്ങുവാ എന്റെ ലിനോ….പക്ഷെ അല്പം പഴയ കഥയാണെന്ന് മാത്രം”
ശേഷം അവൻ പറഞ്ഞുതുടങ്ങി.
*****
“നട്ടുച്ച സമയം.സൂര്യൻ മുകളിൽ കത്തി ജ്വലിച്ചങ്ങനെ നിക്കുവാ.താഴെ ബസില് അതിലും ചൂടായിട്ട് ഞാനും.
അതുവരെ ബസിലുണ്ടായിരുന്ന ഒരു ഇളം തണുപ്പ് അങ്ങിറങ്ങിയപ്പൊ,ദാ ബസ് മുഴുവൻ തണുപ്പിക്കുന്ന ഒരു കാറ്റ്…… ഒരു തണുത്ത കാറ്റ്.”

“ആ എന്നിട്ട്……”

ഇടക്ക് കേറല്ലേ നിധിഷേ.ഞാൻ പറയട്ടെ…….ജിമിൽ വീണ്ടും തന്റെ കഥ തുടർന്നു.

“ആ കാറ്റ്…. അല്ല ചില്ല്….. തൊട്ടാൽ മുറിയുന്ന ചില്ല്….. അത് ഒഴിഞ്ഞു കിടന്ന സീറ്റിൽ വന്നിരുന്നു.ഡബിൾ ബെൽ മുഴങ്ങി.ബസ് മുന്നോട്ടെടുത്തു
അവൾ ഹെഡ് ഫോൺ കാതിൽ വച്ച് തന്റെ ഫോൺ നോക്കിയിരിക്കുന്നു.
വിരലുകൾ അതിനൊത്തു ചലിക്കുന്നുണ്ട്.ആരും തൊടാത്ത ആ ചില്ല് ഞാൻ തൊടാൻ തന്നെ തീരുമാനിച്ചു.ഞാൻ ചുറ്റും ഒന്ന് ശ്രദ്ധിച്ചു.തിരക്ക് കുറഞ്ഞ സമയം.
അവിടെയിവിടെ ഒന്നോ രണ്ടോ സീറ്റ് കാലിയാണ്.മൂന്ന് നാല് പേർ നിക്കുന്നു.അവരാരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നെനിക്ക് തോന്നി.
അല്ലെങ്കിൽ അവരുടെ ലോകം മാത്രം ശ്രദ്ധിക്കുന്നവർ.ഞാൻ അവരുടെ സീറ്റിനോട് ചേർന്നുനിന്നു”

“തൃക്കാക്കര….തൃക്കാക്കര…….
തൃക്കാക്കരയിൽ ഇറങ്ങാൻ ഉള്ളവർ വാട്ടാ”ഡോർ ചെക്കർ വിളിച്ചുപറയുന്നത് കേട്ട് അവളുടെ അടുത്തിരുന്ന ഒരു സ്ത്രീ എണീറ്റു.

ങേ….. തൃക്കാക്കര?????

കഥയുടെ പശ്ചാത്തലം നമ്മുടെ നാട് തന്നെയാണ് നിധിഷേ.തുടങ്ങിയല്ലെ ഉള്ളു, അപ്പോഴേക്കും ചോദ്യത്തിന്റെ അമ്പ്‌ തൊടുക്കല്ലേ.

എന്നാ നീ പറയ്……
*****
“വണ്ടിപോട്ടെ…. വണ്ടിപോട്ടെ…..ആ സ്ത്രീ ഇറങ്ങിയതും ചെക്കർ ഡബിൾ ബെല്ലടിച്ചു.കണ്ടക്ടർ ടിക്കറ്റ് കൊടുക്കാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.ആരെങ്കിലും ഇനി ടിക്കറ്റ് വാങ്ങാൻ ഉണ്ടോ എന്ന് വിളിച്ചുചോദിക്കുന്നുണ്ട്.ഞാനൊന്ന് തിരിഞ്ഞു നോക്കുമ്പോൾ അയാൾ പിന്നിലെ ഡോർ പടിയിൽ നിന്ന് കളക്ഷൻ ബാഗിലേക്ക് വക്കുകയാണ്
ഞാനപ്പോഴും അവരിരിക്കുന്ന സീറ്റിന്റെ കമ്പിയിൽ പിടിച്ചു നിൽക്കുന്നു.അവർ വിൻഡോ സൈഡിലേക്ക് നീങ്ങിയിരുന്നിരുന്നു”

15 Comments

  1. നന്നായിട്ടുണ്ട്.. സ്നേഹം❤️

    1. താങ്ക് യു

  2. ആൽബിച്ചായാ ??

    കൊള്ളാം

    ??

    1. താങ്ക് യു

  3. നന്നായിട്ടുണ്ട് ബ്രോ ❤️

    1. താങ്ക് യൂ

  4. കൊള്ളാം..നന്നായിട്ടുണ്ട്

    1. താങ്ക് യു ബ്രൊ

  5. Ith appurath vayichathan enn thonnunnu. ♥♥♥

    1. അപ്പുറെയും ഉണ്ട്

  6. താങ്ക് യു ബ്രൊ

  7. പാലാക്കാരൻ

    Adipoly

    1. താങ്ക് യു

Comments are closed.