ആ യാത്രയിൽ [ആൽബി] 1088

“എന്നിട്ടെന്നാ ഉണ്ടായേ?പറയെടാ?
കിട്ടിയോ???”ലിനോ ജിമിലിന്റെ താടിയിൽ ഒന്ന് തട്ടി.

അതിന് അവൻ കൊടുത്ത മറുപടി ഒരു ചോദ്യമായിരുന്നു.അത്‌ ഞാനും ചോദിക്കുന്നു.
“വാട്ട്‌ യു വാണ്ട്‌ ടു എക്സ്പെക്ട്?”
*****
അവന്റെ ചോദ്യത്തിന് ഒരുത്തരം, അതവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല.
പക്ഷെ അവർക്കുള്ള ഉത്തരം അവിടെയുണ്ട്.ഷിമോഗയിൽ ജോഗ് ഫാൽസിന്റെ പരിസരത്ത് അവരെയും കാത്തു നിൽക്കുന്നുണ്ട്.
അവരുടെ ചോദ്യത്തിനുള്ള ഉത്തരം.

അവരുടെ യാത്ര ഷിമോഗയോട് അടുക്കുന്നു.വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് വാഹനങ്ങൾക്ക് വിലക്ക് ആണ്.അതുകൊണ്ട് തന്നെ താഴെ പാർക്കിങ്ങിൽ വണ്ടിയുമിട്ട് അവർ ആ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു.

സഹ്യാദ്രി മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അവർ ആ വെള്ളച്ചാട്ടത്തിന് മുന്നിൽ എത്തി നിൽക്കുന്നു.സഹ്യന്റെ കത്തുന്ന പച്ചപ്പിനെയും കീറിമുറിച്ചുകൊണ്ട് ശരാവതി നദി ആഴങ്ങളിലേക്ക് കുതിച്ചുചാടുന്നു.ആ സൗന്ദര്യം
ആസ്വദിച്ചവർ അങ്ങനെ നിന്നു.ഒന്ന് അവിടെ ഇറങ്ങണമെന്നും അതിൽ ഒരു കുളി പാസാക്കണമെന്നും അവർക്കുണ്ട്,പക്ഷെ അതിന്റെ വന്യ ഭാവം അവരുടെ ആഗ്രഹത്തിനുമേൽ കടിഞ്ഞാണിട്ടു.

“പോട്ടെ ബോണിസാറെ………നമ്മള് ഒന്നുടെ വരുന്നേ.അന്നീ വെള്ളച്ചാട്ടം
മെലിഞ്ഞിരിക്കും.വിശദമായിത്തന്നെ നമ്മുക്ക് കുളിച്ചിട്ട് പോകാം”ജിമിൽ
അവന്റെ പുറത്ത് തട്ടി.അതെ സമയം അവന്റെ പുറത്ത് ഒരു കയ്യമർന്നു.

ജിമിൽ തിരിഞ്ഞു നോക്കി.ആളെ കണ്ട് അവൻ ചിരിച്ചുകൊണ്ട് ഒന്ന് ആലിംഗനം ചെയ്തു.ഒന്നും പിടികിട്ടാതെ,എന്താ സംഭവം എന്ന്
മനസിലാവാതെ മുഖത്തോട് മുഖം നോക്കുന്ന തന്റെ സുഹൃത്തുക്കളെ കണ്ട് ജിമിൽ ആ വ്യക്തിയെ അവർക്ക് പരിചയപ്പെടുത്തി.

“നിങ്ങൾ എന്നോട് വരുന്ന വഴിയിൽ ഒരു ചോദ്യം ചോദിച്ചു.കിട്ടിയോ എന്ന്?
ഇത് “അനു ജോസഫ് “നിങ്ങൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം”
അവനൊന്ന് നിർത്തി.

അവർ അവന്റെ ചുണ്ടിന്റെ ചലനം ശ്രദ്ധിച്ചുനിന്നു.ബാക്കിയുള്ള വാക്കുകൾ കേൾക്കാൻ കാത് കൂർപ്പിച്ചു നിൽക്കുമ്പോൾ അവൻ തുടർന്നു..

“…….അതെ കിട്ടി എനിക്ക്‌ നല്ലൊരു സുഹൃത്തിനെ……..”
❤❤❤❤❤❤❤❤❤❤❤❤
????????????
ദി ഏൻഡ്

15 Comments

  1. നന്നായിട്ടുണ്ട്.. സ്നേഹം❤️

    1. താങ്ക് യു

  2. ആൽബിച്ചായാ ??

    കൊള്ളാം

    ??

    1. താങ്ക് യു

  3. നന്നായിട്ടുണ്ട് ബ്രോ ❤️

    1. താങ്ക് യൂ

  4. കൊള്ളാം..നന്നായിട്ടുണ്ട്

    1. താങ്ക് യു ബ്രൊ

  5. Ith appurath vayichathan enn thonnunnu. ♥♥♥

    1. അപ്പുറെയും ഉണ്ട്

  6. താങ്ക് യു ബ്രൊ

  7. പാലാക്കാരൻ

    Adipoly

    1. താങ്ക് യു

Comments are closed.