മനസ്സ് [നന്ദൻ] 526

Views : 6294

മനസ്സ്

Author : നന്ദൻ

 

“ഋഷി ദാ അത് നോക്ക്…”

 

മണൽപ്പരപ്പിൽ ഋഷിയുടെ തോൾ ചേർന്നിരുന്ന മീര അകലെ ചക്രവാളത്തിലേക് വിരൽ ചൂണ്ടി… പതിയെ കടലാഴത്തിലേക് ഇറങ്ങി പോകുന്ന ചുവന്ന സൂര്യൻ….ഋഷി  മുഖത്തേക്ക്  പാറി വീണ മീരയുടെ മുടിയിഴകളെ പതിയെ മാറ്റി മാനത്തു ചെഞ്ചായം  നിറയുന്നതും നോക്കിയിരുന്നു….

 

“”ഒരു പകൽ കൂടി അസ്തമിക്കുന്നു……ഈ ഒരു രാത്രി കൂടെ കഴിഞ്ഞാൽ… അറിയില്ല….ഋഷി നമ്മളൊരുമിച്ചുള്ള അവസാന നിമിഷങ്ങൾ ആണിത്.. “” ഋഷിക് കേൾക്കാനായി മീര പതിയെ പറഞ്ഞു..

 

“”ഋഷി… ഞാൻ നിന്നെ ഇന്ന് കാണണം എന്നു പറഞ്ഞത് എന്തിനാണെന്ന് അറിയ്യോ…??””

 

“”നമ്മൾ ആദ്യമായല്ലല്ലോ  മീര തമ്മിൽ കാണുന്നത്… ഇതാ ഈ ചാരുബെഞ്ചിൽ എന്റെ തോളോട് ചേർന്ന് നീ എത്രയോ പ്രാവശ്യം ഇരുന്നിരിക്കുന്നു… എത്രയോ വട്ടം കാൽ പുതയുന്ന ഈ മണൽ തരികളിലൂടെ നമ്മൾ കൈ കോർത്തു പിടിച്ചു നടന്നിരിക്കുന്നു…. എത്രയോ വട്ടം ഈ തിരകളിലേക്ക്  നമ്മൾ ഇറങ്ങി ചെന്നു നനഞ്ഞിരിക്കുന്നു…””

 

“”അതൊക്കെ ശെരിയാണ് ഋഷി… പക്ഷെ വീട്ടിൽ എന്നെ വിവാഹത്തിന് നിർബന്ധിക്കുന്നു.. ഇനിയും പിടിച്ചു നിൽക്കാനാവില്ല ഋഷി… നിന്റെ ഈ ഹോട്ടൽ പണി കൊണ്ട് നമ്മൾ എങ്ങനെയാണ് ജീവിക്കുക… നമുക്ക് പിരിയാം…അതിനാണ് ഞാനീ  പകല് മുഴുവൻ നിന്റെ കൂടെ ചിലവഴിച്ചത്… പകൽ മാത്രം അല്ല… ഇന്ന് രാത്രിയും ഞാൻ നിനക്കുള്ളതാണ്…”

 

“”മീരാ…” ഋഷിയുടെ സ്വരം ആർദ്രമായിരുന്നു….

 

“”ങ്ങും… “” മീര മിഴികൾ ഉയർത്തി…

 

“”നിനക്ക്… നിനക്കെങ്ങനെ…. എങ്ങനെ കഴിയുന്നു… ഇങ്ങനെ ഒക്കെ പറയാൻ… നമ്മൾ ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ….””

 

“”നമുക്ക്  പോകാം… എവിടേക്കെങ്കിലും… അല്ലെങ്കിൽ ഈ ലോകത്തിൽ നിന്നു തന്നെ പോകാം… ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാത്ത ലോകത്തേക്… ദാ ആ കടലിലൂടെ നടന്നു…. നീ പറയാറുള്ള പോലെ ഒരുമിച്ചു ജീവിക്കാനായില്ലെങ്കിൽ ഒരുമിച്ചു മരിക്കാൻ…..”‘

 

“”ഹ ഹ…..” ഋഷിയുടെ വാക്കുകൾ കേട്ടു മീര ആർത്തു ചിരിച്ചു… 

 

Recent Stories

The Author

നന്ദൻ

31 Comments

  1. ഇതിപ്പോ എന്താ ഇണ്ടായേ…?😐❌🙄

    🕊️😇🕊️

    ❤️❤️❤️❤️❤️

  2. അല്ലേലും ഋഷി ഇങ്ങനെ ആണ്..
    വെറും ബിർഹൂ

    1. 😌😌😌

  3. rishi അല്ലെങ്കിലും che##$ ആണ്….മീര രക്ഷപ്പെട്ടു…നല്ലോരു cherukkane kittatte ഇനിയെങ്കിലും 🙂🙂

  4. *വിനോദ്കുമാർ G*❤

    ♥♥❤♥❤❤

  5. ഋഴി പാവം. മീര മണ്ടത്തരം കാണിച്ച് ജീവിതം തുലച്ച മണ്ടി.

  6. എല്ലാരും പറഞ്ഞത്പോലെ ഒരു നോളൻ സിനിമ കണ്ടത്പോലെ
    ഇതിപ്പോ പാണ്ടിപ്പടയിൽ ഇന്ദ്രൻസ് രാജൻ p ദേവിനോട്ചോദിച്ചതുപോലെ “”ആരാ മണ്ടൻ “‘
    ആര് ആരെയാ തേച്ചത് ആരാണ് ശരിക്കും വിഡ്ഢി
    പരസ്പരം സർപ്രൈസ് കൊടുക്കാൻ കരുതി തേഞ്ഞൊട്ടിയ രണ്ടുപേർ
    രണ്ടാൾക്കും നല്ല ഇണകളെ പിൻകാലത് കിട്ടി അല്ലെ

    ഇതൊരു റിയൽ ലൈഫ് സ്റ്റോറി ആണോ 😁

    എന്തായാലും കൊള്ളാം ❤

  7. ഏക - ദന്തി

    സ്‌കൂളിൽ പഠിക്കുമ്പോൾ മലയാളം പരീക്ഷക്ക് ചോദ്യം ഒക്കെ ഉണ്ടാവാറുണ്ട് ഒരു വാചകം തന്നിട്ട് ആര് ആരോട് പറഞ്ഞതാണെന്ന് എഴുതാനൊക്കെ പറയും (1999 – 2000 SSLC പാസ് ഔട്ട് ബാച്ച് ആണ് ഞാൻ , ഞങ്ങൾക്ക് അത്തരം ചോദ്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു. ) അതുപോലെ ആര് ആരെയാണ് തേച്ചത് ?

    ഇത് തുരടുമോ ..ഒരു എത്തും പിടിയും കിട്ടാത്തതോണ്ടാണ് മേൻ ..തേപ്പിന്റെ ആഫ്റ്റർ എഫക്ട് എഴുത്തു …പ്ലീസ്

    ലീലാ ലോലാ ……. നന്ദ കുമാരാ …

  8. ഋഷി മീരയെ തേച്ചതാണോ അതോ മീരയെ ഋഷി തേച്ചോ? 🙄🙄🙄
    ഇത് രണ്ടുമല്ലാതെ ഇവരെ രണ്ടാളെയും നന്ദൻ നൈസായിട്ടു തേച്ചോ?😳😳😳

    മീരയെ ഒന്നത്ഭുതപ്പെടുത്തണം, അപ്പോഴത്തെ പ്രതികരണം ഒന്ന് കാണണം എന്നെ ഋഷി കരുതിക്കാണും……

    കളിയുടെ പോക്കുവശം മനസിലായ മീര തിരിച്ചു ഋഷിയെ ഒന്ന് അത്ഭുതപ്പെടുത്താൻ നമുക്ക് പിരിയാം, ഈ ദിവസം കഴിഞ്ഞാൽ നമ്മൾ ഇല്ല.. നീയും ഞാനും മാത്രം എന്നൊക്കെ പറഞ്ഞതാണെന്നും കരുതാം…..

    അവസാനം രണ്ടാളെയും കാത്തിരുന്നത് അപ്രതീക്ഷിത സർപ്രൈസായിപ്പോയി.. 😌😌😌

    ആരെ മനസ്സിലാക്കുന്നതിൽ ആര് പരാജയപ്പെട്ടു എന്നൊരു ചോദ്യമേ ഉദിക്കുന്നില്ല.. പുരുഷൻ എത്ര ശ്രമിച്ചാലും ഒരു സ്ത്രീയുടെ കോംപ്ലക്സ് സ്വഭാവം പൂർണമായി മനസ്സിലാക്കുന്നതിൽ പരാജയപ്പെടും..!! അതാണ് പരമമായ സത്യം.. അനുഭവമാണ്… തത്വചിന്തയല്ല 😪😪😪

    അപ്പോഴും ഋഷി 🔥🔥🔥
    എന്നാലും മീര 💔💔💔

    1. എന്നാലും എന്റെ മീരാ 🙄🙄🙄

      അവൾ എന്നോട് ഈ ചതി ചെയ്തല്ലോ 😍😍

      1. തന്നോട് അല്ലല്ലോ കിളവാ… ഋഷിയോടല്ലേ 😜😜😜

  9. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤🔥😇

  10. ചെമ്പരത്തി

    😍😍😍❤❤❤🌺🌺🌺

  11. നന്ദേട്ടാ ♥️♥️♥️

    ഒന്നും നോക്കിയില്ല…ഋഷി എന്ന് വരുന്നിടത്തൊക്കെ മേനോൻകുട്ടി എന്ന് വായിച്ചപ്പോൾ സംഭവം സെറ്റ്…😜😜😜

  12. വിരഹ കാമുകൻ💘💘💘

    ഒരു തുടർച്ച കാണുമോ

  13. Nannayitund ❤❤❤

  14. വായിക്കാം ❤

    🚶‍♂️🚶‍♂️

  15. ഒരു പാട് ഇഷ്ടമായി💞💞💞
    ആരാധകൻ❤️

  16. നിധീഷ്

    ❤❤❤

    1. ഇതിപ്പോ.,.,.
      എന്താ ഉണ്ടായേ,..,.,
      ആരാ പടക്കം പൊട്ടിച്ചേ.,.,
      ഇതൊരു വല്യ.,.,
      ഇതയാല്ലോ,.,.
      😂😂😂

      1. ശെടാ.,.,ഫ്ലാറ്റ് മാറിപ്പോയല്ലോ.,.,

      2. എവിടെ പടക്കം പൊട്ടിച്ചു..🙄🙄

  17. അയ്യോ വല്ലാത്ത സർപ്രൈസ് ആയിപ്പോയി.. ഇതിപ്പോ വായ്ച്ച കഴിഞ്ഞ് ചിരിക്കണോ കരയണോ എന്ന ഞാൻ ആലോചിക്കുന്നത്..😂😂
    എന്തായാലും രണ്ടുപേരുടെ മനസ് മനസ്സിലാകാൻ പറ്റിയല്ലോ..

    ഋഷി കൊള്ളാം.. മീരയും😄

    കഥ ഇഷ്ടമായി.. സ്നേഹത്തോടെ❤️

  18. “സ്നേഹിക്കുന്നതിനെ സ്വതന്ത്രമാക്കി വിടുക.. അത് നിങ്ങൾക്ക് ഉള്ളതാണെങ്കിൽ തിരിച്ചു വരും…” ബൈ മാധവികുട്ടി..

    “സ്നേഹിക്കുന്നതിനെ സ്വന്തന്ദ്രമാക്കി വിട്ടാൽ ആൺ പിള്ളേർ അതിനെ കൊണ്ടോവും..” ബൈ ലിനു 😂😂

    എന്തായാലും മീര പാവം… ഋഷി നമ്മുടെ ഋഷി എങ്ങാനും ആണോ ആവൊ.. 🤣🤣

    എഴുത്ത് ഇഷ്ടമായി.. സ്നേഹം ❤️❤️

  19. മീര 💔💔💔

    1. ഇന്നലത്തെ കെട്ട് ഇറങ്ങിയില്ലേ 😂😂

    2. ഹഹഹ 😄😄😄

      അണ്ണാ

      1. 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com