സ്വന്തം ജീവിതത്തിന്റെ ഒരു ഭാഗം [Athira Vidyadharan] 46

Views : 1717

ഉത്സവത്തിരക്കായിരുന്നു…പതിയെ അമ്മയുടെ കാലും നെറ്റിയും സുഖം പ്രാപിച്ചു വന്നു.അങ്ങനെ മെയ് 3…കല്യാണത്തിന്റെ തലേ ദിവസം വന്നു..ചെക്കനും കൂട്ടരും വന്നു..സന്തോഷത്തോടെ എല്ലാരും മടങ്ങി.അന്ന് രാത്രി പ്രിയപ്പെട്ട തുഷാർജി വീട്ടിലെത്തി..അമ്മയെ കാണാൻ..Sndp യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാറിന്റെ മകൻ…ഒറ്റവാക്കിൽ പറഞ്ഞാൽ ജാഡകളൊന്നും ഇല്ലാത്ത ഒരു പാവം മനുഷ്യൻ….അമ്മയെ സാന്ത്വനിപ്പിച്ചു നാളെ കല്യാണത്തിന് കാണാമെന്നു പറഞ്ഞു ഇറങ്ങി. എല്ലാരും പോയിക്കഴിഞ്ഞപ്പോൾ ഉറങ്ങാൻ വന്നു കിടന്നു..മനസ്സിൽ വല്ലാത്ത പേടി.. കല്യാണത്തെക്കുറിച്ചോർത്തല്ല.. അമ്മയെക്കുറിച്ച് ഓർത്ത്…എല്ലാം ശരിയാവും എന്ന് മനസ്സ് പറഞ്ഞു.രാവിലെ നേരത്തെ എണീറ്റു..മെയ് 4…കല്യാണ ദിവസം…കുളിച്ചൊരുങ്ങി സെറ്റും മുണ്ടും ഉടുത്ത് രാഹുകാലത്തിന് മുൻപ് എല്ലാർക്കും ദക്ഷിണ കൊടുത്തു..അമ്മക്ക് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങിയ ആ നിമിഷം എന്റെ കണ്ണ് നിറഞ്ഞു..ആരും കാണാതിരിക്കാൻ കുറച്ചു നേരം അവിടെ ഇരുന്നിട്ടാണ് എണീറ്റത്.എല്ലാർക്കും ദക്ഷിണ കൊടുത്തിട്ട് പടികളിറങ്ങിയപ്പോൾ അമ്മ കൂടെ ഇല്ലാത്ത വിടവ് തോന്നി..കുഞ്ഞമ്മയും അനിയത്തിയും ചേച്ചിയും പിള്ളേരുമൊക്കെ കൂട്ടിനുണ്ടായിരുന്നത് ആശ്വാസമായി തോന്നി.അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു.പിന്നെ പുനലൂർ ജയകുമാർ ഹാളിലേക്ക്..അവിടെ വെച്ചായിരുന്നു കല്യാണം.ഓഡിറ്റോറിയത്തിലെ റൂമിൽ വച്ച് ചേച്ചിമാരൊക്കെ കൂടി കല്യാണസാരി ഉടുപ്പിച്ചു..ഒരുക്കി..മുല്ലപ്പൂവും ഒക്കെ വെച്ച് തന്നു.കല്യാണത്തിന്റെ സമയം അടുക്കുന്തോറും പേടി കൂടിക്കൂടി വന്നു.സമയം ആയപ്പോൾ കല്യാണമണ്ഡപത്തിലേക്ക് പോയി..അമ്മയും അച്ഛനും ഒക്കെ അവിടെ ഉണ്ടായിരുന്നു.അച്ഛന്റേയും അമ്മയുടേയും ഒപ്പം നിന്ന് ഞാൻ ആളുകളെയൊക്കെ നോക്കി തൊഴുതു….ആദരണീയനായ വെള്ളാപ്പള്ളി നടേശൻ സാറും, പ്രിയപ്പെട്ട പ്രീതിഅമ്മയും ..മകൻ തുഷാർജിയും.. പുനലൂർ യൂണിയൻ പ്രസിഡന്റ്‌ പ്രിയപ്പെട്ട സുന്ദരേശൻസാറും, ഹരിദാസ് സാറും, യോഗത്തിന്റെ

Recent Stories

The Author

Athira Vidyadharan

13 Comments

  1. Go fly girl…. evideyum tholkaruth….🔥✌

    1. Athira Vidyadharan

      Thank u❤️

  2. ചില വേദനകള്‍ ജീവിതത്തില്‍ അനിവാര്യമാണ് അത് സന്തോഷങ്ങളെ കൂടുതല്‍ മധുരം ഉള്ളത് ആക്കും.

    പിന്നെ ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന് പറഞ്ഞു നടക്കുന്നവരെ നമ്മുക്ക് എപ്പോളും ഒഴിവാക്കാന്‍ പറ്റി എന്ന് വരില്ല അവരെ നമുടെ ജീവിതം കൊണ്ട്‌ തോല്‍പ്പിക്കുക.

    അമ്മക്ക് സുഖം ആണെന്ന് വിശ്വസിക്കുന്നു

    1. Athira Vidyadharan

      Thank u ❤️
      അമ്മ സുഖമായിരിക്കുന്നു..😊

  3. നിധീഷ്

    ❤❤❤

    1. Athira Vidyadharan

      ❤️

  4. ❤❤❤

    1. Athira Vidyadharan

      ❤️

  5. മാളവിക

    ❤️❤️

    1. വിനോദ് കുമാർ ജി ❤

      ♥❤🙏

    2. Athira Vidyadharan

      ❤️

  6. ജീവിതം പ്രതിസന്ധികൾ നേരിടാൻ കൂടി പഠിപ്പികും…

    എല്ലായപോയും മഴ മാത്രം മണ്ണിലേക്ക് ഇറങ്ങിയാൽ നന്നവില്ലല്ലോ…

    പ്രതിസന്ധി മനുഷ്യനെ കൂടുതൽ ശക്തനും ആകുന്നു..

    അമ്മക്ക് സുഖം തന്നെ എന്ന് വിശ്വസിക്കുന്നു ❤❤❤

    1. Athira Vidyadharan

      Thank u❤️
      അമ്മ സുഖമായിരിക്കുന്നു. 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com