അറിയാതെ [AK] 275

എന്നാൽ അപ്പോൾ തന്നെ രണ്ടുപേർ തന്നെ പിടിച്ചുവെച്ചുകൊണ്ട് ഒരുവൻ ഒരു കല്ലെടുത്ത് അവളുടെ തലക്കടിച്ചു കഴിഞ്ഞിരുന്നു…അത്‌ താങ്ങാനുള്ള കരുത്ത് തനിക്കില്ലായിരുന്നു.. പിന്നെ നിയന്ത്രിക്കാനായില്ല.. ചുറ്റും നിൽക്കുന്നവരെ ഭ്രാന്തുപിടിച്ചപോലെ തല്ലി.. ആരൊക്കെ ഓടിയെന്നറിയില്ല.. എന്നാൽ പിന്നീട് ആരെയും കാണാതെ വന്നപ്പോൾ എല്ലാരും പോയെന്നു കരുതി.. എങ്ങനെയും അവളെ രക്ഷിച്ചാൽ മതിയെന്നായിരുന്നു.. ചുരിദാർ ടോപിന്റെ മുകൾഭാഗം കീറി ബോധമില്ലാതെ ചോരയൊലിപ്പിച്ചു കിടക്കുന്ന അവളെ കണ്ടുനിൽക്കാൻ സാധിച്ചിരുന്നില്ല… ഷർട്ട്‌ അവളെ പുതപ്പിക്കാനായി ഊരിയപ്പോഴേക്കും പുറത്തൊരു ചവിട്ട് വീണിരുന്നു… കലി പൂണ്ട നേരമായതിനാലും അവരുടെ കൂട്ടത്തിലൊരുവനാണെന്നും വിചാരിച്ച് അവനെ എങ്ങനെയൊക്കെ വേദനിപ്പിക്കാമോ അങ്ങനെയെല്ലാം അടിച്ചു.. തളർന്നു കിടക്കുന്ന അവന്റെ തലയിൽ അവളുടെ തലയിലിട്ട അതെ കല്ലെടുത്ത് അടിച്ചു.. അപ്പോഴേക്കും പോലീസ് ജീപ്പ് വന്നതോ അവർ തന്നെ വളഞ്ഞതോ ഒന്നും അറിഞ്ഞിരുന്നില്ല… പിന്നീട് സ്ഥലകാലബോധം വീണ്ടെടുത്തപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു… തന്നെ വിലങ്ങണിയിച്ചു.. നിമിഷ എന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ രക്ഷിക്കാൻ വന്ന ഊമയായ ജ്യേഷ്ഠനെ തലക്കടിച്ചു കൊന്നവൻ.. റേപ്പിസ്റ്റ്… കൊലപാതകി… സന്തോഷപൂർവം ഏട്ടനും അനിയത്തീം ആരെയോ അവന്റെ കല്യാണം വിളിക്കാൻ വന്നതായിരുന്നു..അന്നായിരുന്നു താൻ നിലവിട്ട് കരഞ്ഞത്… ഒരു ഭ്രാന്തനെപോലെ… നിരപരാധിയായ ഒരാളെ താൻ കൊന്നിരിക്കുന്നു.. കുറ്റബോധം തന്നെ ഇന്നും ക്രൂരമായി വേട്ടയാടികൊണ്ടിരിക്കുന്നു..പക്ഷെ താനുറക്കെ പറഞ്ഞു…നടന്നതെല്ലാം… ഒടുവിൽ കോടതിവിധിയുടെ ദിവസം തന്നെ നെഞ്ചുപൊട്ടി കരയുന്ന അമ്മയെ കണ്ടാണ് ജീപ്പിലേക്ക് കയറിയത്… പിന്നീടാണ് അമ്മയുമായുള്ള അവസാന കൂടിക്കാഴ്ചയാണതെന്ന് അറിഞ്ഞത്.. മനു മരണത്തിനു കീഴങ്ങിയെങ്കിലും നിമിഷ മരണത്തിനെതിരെ പോരടിക്കുകയായിരുന്നു.. ജയിലിൽ ആരും തനിക്കിനിയില്ലെന്ന സത്യം തിരിച്ചറിയുകയായിരുന്നു..രണ്ടു കൊല്ലങ്ങൾക്ക് ശേഷം വിഷ്ണു ഒരിക്കൽ കാണാൻ വന്നു… അന്നവൻ ഇതുവരെ അവഗണിച്ചതിനെല്ലാം മാപ്പ് പറഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞപ്പോൾ അവനെങ്കിലും തനിക്കുണ്ടല്ലോ എന്ന് കരുതി.. നിമിഷ കോമയിൽ നിന്നും ഉണർന്നെന്നും അവളെല്ലാം പറഞ്ഞെന്നും പറഞ്ഞപ്പോൾ താനന്ന് നിർവികാരനായിരുന്നു.. എന്നാൽ ഏട്ടന്റെ മരണം അവൾക്കൊരു ഷോക്ക് ആയിരുന്നു… അധികം വൈകാതെ അവളും പോയി..പിന്നീട് കുറെ കാലംതന്റെ കേസിനു പിന്നാലെ  വിഷ്ണു ഓടിനടന്നു.. പക്ഷെ തന്റെ ശിക്ഷക്ക് കിട്ടിയ ഇളവിനെ കുറിച്ച് അറിയാൻ അവൻ ഉണ്ടായില്ല… വിധി വീണ്ടും തന്നെ തോൽപിച്ചു.. ആക്‌സിഡന്റിൽ മരിച്ച വിഷ്ണുവിന്റെ വിവരം അറിഞ്ഞത് മുതൽ ഒരാഴ്ച താൻ ആരോടും മിണ്ടാതെ ഇരുന്നിട്ടുണ്ടെന്ന് ഷാജിയേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്..

അമ്പലം തുറക്കാൻ വന്ന പൂജാരി തട്ടി വിളിച്ചപ്പോഴായിരുന്നു താൻ ഞെട്ടിയുണർന്നത്.. പുതിയ ആളാണ്.. അല്ലെങ്കിൽ തന്നെ നോക്കുന്ന ഭാവം വ്യത്യസ്തമാകുമായിരുന്നു… അതോ തന്റെ മുഖം എല്ലാവരും മറന്നു തുടങ്ങിയോ..

മെല്ലെ കുളക്കടവിലേക്ക് നടന്നു..
ഒരു ചിരി കേട്ട് വഴിയിലേക്ക് നോക്കിയപ്പോൾ ഒരു നിമിഷം സന്തോഷമാണോ സങ്കടമാണോ തന്നില്ലെന്ന് തിരിച്ചറിയാനായില്ല.. എന്നാൽ അടുത്ത നിമിഷം അടക്കിവെച്ചിട്ടും തന്റെ കണ്ണുകൾ പെയ്യുന്നത് തടയാനായില്ല…

അവൾ.. ന്റെ അമ്മു… തന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം… ഇന്നവൾ എത്ര സന്തോഷവതിയാണ്.. നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിമാലയും വേണ്ടെന്ന് പറഞ്ഞിട്ടും അവന്റെ ഹൃദയം പൊട്ടുന്ന വേദന നൽകി.. അവളുടെ മുഖത്തെ സന്തോഷം…അവൾ ഏറെ തന്റെ പ്രിയനെ സ്നേഹിക്കുന്നുണ്ടാവാം..

അവൾ തന്റെ പേര് വിളിച്ചോ… ഇല്ല… എങ്ങനെ വിളിക്കാനാണ്… പറയാനാകാത്ത പ്രണയം.. തിരിച്ചറിയപ്പെടാത്ത പ്രണയം.. ഒരിക്കലും അറിയാൻ പാടില്ലാത്തത് തന്നെ… അവൾ അമ്പലനടയിലേക്ക് കയറുന്നതും തൊഴുന്നതുമെല്ലാം സ്വപ്നത്തിലെന്ന പോലെ അവൻ മറഞ്ഞുനിന്നു കാണുകയായിരുന്നു…
അധികനേരം അവിടെ നിൽക്കാൻ അവനു സാധിക്കുമായിരുന്നില്ല..

39 Comments

  1. Super. Nannayittund

  2. ഇത് തുടരാമോ??☺️

    1. സാധ്യത ഇല്ല ബ്രോ…ഒരു ചെറുകഥയായി എഴുതിയെന്നെ ഉള്ളൂ…♥️♥️♥️

  3. ഇനി ഒരുപാർട്ടും കൂടെ എഴുതിക്കൂടെ…. അതിനുള്ള കഥ ഉണ്ട്….

    1. ഉറപ്പു പറയുന്നില്ല ബ്രോ..♥️♥️

  4. കൊള്ളാം..നല്ലൊരു കഥ..ക്ളീഷേ ഇല്ലാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്..അങ്ങനെ എനിക്ക് തോന്നി..

    ഒന്നൂടെ പരിശ്രമിച്ചിനേല് നന്നായേനെ..തട്ടിക്കൂട്ടലിൻറ്റ കാലത്ത് എല്ലാം തട്ടിക്കൂട്ടലെന്നെ

  5. മനോഹരമായ രചന.. നന്നായി അവതരിപ്പിച്ചു.. ആശംസകൾ AK?

  6. ഒന്നും പറയാൻ ഇല്ല…

    ഈ കഥ തുടരാൻ സാധിക്കുമോ…
    ഒരു ആഗ്രഹം മാത്രം….

    ♥️♥️♥️♥️♥️

    1. ♥️♥️♥️

  7. കറുപ്പിനെ പ്രണയിച്ചവൻ

    സ്നേഹം ബ്രോ ❤️❤️❤️❤️?????

  8. അടിപൊളി ആയിട്ടുണ്ട് അവസാനം സ്പീഡ് കൂടിയോ എന്ന് തോന്നി .
    NICE THEME
    ❣️❣️

    1. Thank you bro♥️

  9. ??????????????????
    .????♥️??????♥️?????
    ????♥️♥️?????♥️♥️?????
    .???♥️♥️♥️????♥️♥️♥️????
    ???♥️♥️♥️♥️???♥️♥️♥️♥️????
    .??♥️♥️♥️♥️♥️??♥️♥️♥️♥️♥️???
    ??♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️???
    .?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??
    ??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    .??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    ???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????
    .???♥️♥️♥️♥️♥️♥️♥️♥️♥️♥️????
    ????♥️♥️♥️♥️♥️♥️♥️♥️♥️?????
    .????♥️♥️♥️♥️♥️♥️♥️♥️?????
    ?????♥️♥️♥️♥️♥️♥️♥️??????
    .?????♥️♥️♥️♥️♥️♥️??????
    ??????♥️♥️♥️♥️♥️???????
    .??????♥️♥️♥️♥️???????
    ???????♥️♥️♥️????????
    .???????♥️♥️????????
    ????????♥️?????????
    ??????????????????

  10. ♥️♥️ ♥️♥️
    ♥️♥️♥️ ♥️♥️♥️
    ♥️♥️♥️♥️ ♥️♥️♥️♥️
    ♥️♥️♥️♥️♥️ ♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️
    ♥️♥️♥️♥️
    ♥️♥️♥️
    ♥️♥️
    ♥️

  11. Nice powli?❤️?

  12. Simply amazing ?❣❣?

  13. ശങ്കരഭക്തൻ

    ഇഷ്ട്ടമായി ഒത്തിരി.. സ്നേഹം ❤️

  14. നല്ലീണ്ട്…….

  15. ❤️❣️?❤️❣️??

  16. ❤️❤️

  17. നന്നായിട്ടുണ്ട് … അവസാനം ഇച്ചിരി സ്പീഡ് കൂടിയോന്ന് തോന്നി…

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. ഞാൻ ഇടാൻ വേണ്ടി ഇപ്പോ ഇരുന്നു വായിച്ചു… ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹി ഹി ഹി???

Comments are closed.