Pakarnnattam Part 12 by Akhilesh Parameswar Previous Parts സമയം 10 AM… IG യുടെ ഓഫീസ്. ഐജി ബാലമുരളിയുടെ മുൻപിൽ ജീവൻ അക്ഷമനായിരുന്നു. എന്തായെടോ കേസ് അന്വേഷണം. വല്ല തുമ്പോ തുരുമ്പോ കിട്ടിയോ? സർ അന്വേഷണം നേരായ വഴിക്ക് തന്നെ നടക്കുന്നു.ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഒരു സൂരജ് കൃഷ്ണൻ. ഓഹോ എന്നിട്ട് താനെന്താ എന്നെ അറിയിക്കാതിരുന്നത്.ഐജിയുടെ നെറ്റി ചുളിഞ്ഞു. സർ,ഇന്ന് രാവിലെയാണ് അവൻ പിടിയിലായത്.പിന്നെ രാവിലെ ഇങ്ങോട്ട് പോരേണ്ടത് കൊണ്ടാണ് ഫോണിൽ കാര്യം പറയാഞ്ഞത്. നരിമറ്റത്തിൽ […]
Tag: അഖിലേഷ് പരമേശ്വർ
പകർന്നാട്ടം – 11 37
Pakarnnattam Part 11 by Akhilesh Parameswar Previous Parts നീട്ടി ഹോൺ മുഴക്കിക്കൊണ്ട് ലോറി ജീവന്റെ കാറിന് നേരെ പാഞ്ഞടുത്തു. മുൻപിലെ കാഴ്ച്ചകൾ വ്യക്തമായില്ലെങ്കിലും അപകടം മണത്ത ജീവൻ വണ്ടിയുടെ സ്റ്റിയറിങ് ഇടത്തേക്ക് വെട്ടിച്ചു. ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ലോറി മുൻപോട്ട് നീങ്ങി.ടയർ ഉരഞ്ഞു കത്തിയ മണം ചുറ്റും പരന്നു. ഏ മൂഞ്ചി പാത്ത് പോറെ നായി..ലോറിയിൽ നിന്നും തല പുറത്തേക്ക് നീട്ടിയ ഡ്രൈവർ പല്ല് ഞെരിച്ചു. അറിവ് കെട്ട മുണ്ടം.ലാറി വരുമ്പോത് റാട്ടിലെ […]
പകർന്നാട്ടം – 10 35
Pakarnnattam Part 10 by Akhilesh Parameswar Previous Parts ഒരിക്കൽക്കൂടി അയാൾ ആ അക്ഷരങ്ങൾ കൂട്ടി വായിച്ചു. ജീവൻ വർമ്മ IPS. ജീവന്റെ ഓഫീസ് മുറിയിലേക്ക് കടക്കുമ്പോൾ ജോൺ വർഗ്ഗീസിന്റെയുള്ളിൽ കുറ്റബോധം അലയടിക്കുകയായിരുന്നു. സർ,പതിഞ്ഞ ശബ്ദത്തിൽ ജോൺ വർഗ്ഗീസ് ജീവനെ വിളിച്ചു. പറയൂ ജോൺ,ജീവൻ തല ഉയർത്തിയില്ല.കൈയ്യിലിരുന്ന് എരിഞ്ഞു തീരാറായ ലൈറ്റ്‌സ് ആഷ് ട്രേയിലേക്ക് കുത്തി ഞെരിച്ചു കൊണ്ട് ജീവൻ കണ്ണടച്ചു. ക്ഷമിക്കണം സർ,ഞാൻ ആളറിയാതെ.സർ,IPS ആണെങ്കിൽ പിന്നെ എങ്ങനെ ഈ സി.ഐ.പോസ്റ്റിൽ. തന്റെ മനസ്സിൽ […]
പകർന്നാട്ടം – 9 38
Pakarnnattam Part 9 by Akhilesh Parameswar Previous Parts സാർ,വിറയാർന്ന ശബ്ദത്തിൽ ജീവനെ വിളിച്ചെങ്കിലും ഒച്ച തൊണ്ടയിൽ കുരുങ്ങി. സർ,ശ്വാസമില്ല പണിയായോ?ജോൺ വർഗ്ഗീസിന് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെയായി. ജീവന്റെ മുഖത്ത് തികഞ്ഞ ശാന്തതയായിരുന്നു.ശ്വാസം ഇല്ലെന്ന് വച്ച് ഒരാൾ ചാകുവോ ജോണേ? ജീവന്റെ കൂസലില്ലായ്മ കണ്ട് ജോൺ വർഗ്ഗീസിന് ദേഷ്യം ഇരച്ച് കയറി.സാറിന് ഇതൊന്നും പുത്തരി അല്ലാരിക്കും. ഹാ അവൻ ചത്താ ചാവട്ടെടോ. ഇവനൊക്കെ ചാവുന്നതാ നല്ലത്. കൂടിപ്പോയാൽ ജോലി പോകും അത്ര അല്ലേ ഉള്ളൂ. അത് […]
പകർന്നാട്ടം – 8 31
Pakarnnattam Part 8 by Akhilesh Parameswar Previous Parts എസ്.ഐ കൈ ചൂണ്ടിയിടത്തേക്ക് ജീവൻ തല തിരിച്ചു.ജീവന്റെ കണ്ണുകളിൽ ഒരു മിന്നലുണ്ടായി. വണ്ടിയുടെ നമ്പർ പ്ലേറ്റ് ഇളകി മാറിയിരിക്കുന്നു.മഞ്ഞ നിറത്തിലുള്ള ടാക്സി നമ്പർ പ്ലേറ്റിന്റെ അടിയിൽ മറ്റൊരു വെള്ള നമ്പർ പ്ലേറ്റ്. ജോൺ വർഗ്ഗീസ് വ്യാജ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി.അടിയിലെ ഒർജിനൽ നമ്പർ എഴുതി എടുത്ത ശേഷം RT ഓഫീസിൽ വിളിച്ച് details ആവശ്യപ്പെട്ടു. തിരികെ ഓഫീസിലേക്ക് കയറുമ്പോൾ ജീവന്റെ ഫോൺ റിംഗ് ചെയ്തു […]
പകർന്നാട്ടം – 7 38
Pakarnnattam Part 7 by Akhilesh Parameswar Previous Parts കമോൺ മാൻ,റിവോൾവർ അരയിൽ തിരുകിക്കൊണ്ട് ജീവൻ ഡോർ തുറന്ന് പുറത്തേക്ക് കുതിച്ചു. എത്ര ആയി ചേട്ടോ?ചുണ്ട് തുടച്ചു കൊണ്ട് സൂരജ് കടക്കാരനെ നോക്കി. പന്ത്രണ്ട് രൂപ.ചില്ലറ ഇല്ല നൂറാ.. സൂരജ് ഒരു നൂറ് രൂപാ നോട്ടെടുത്ത് കടക്കാരന് നൽകി. ബാക്കി മേടിച്ച് തിരിഞ്ഞതും അവന്റെ നെഞ്ചിൽ വെള്ളിടി വെട്ടി.തൊട്ട് പിന്നിൽ ചെറു ചിരിയോടെ സി.ഐ ജീവൻ. ഒരു നിമിഷം പകച്ച് നിന്ന സൂരജിന്റെ കണ്ണുകൾ ഇടം […]
പകർന്നാട്ടം – 6 35
Pakarnnattam Part 6 by Akhilesh Parameswar Previous Parts ടിവി ഓഫ് ചെയ്ത് ജീവൻ സെറ്റിയിലേക്ക് ചാരി കണ്ണടച്ചു. പെട്ടന്നാണ് കോളിംഗ് ബെൽ ചിലച്ചത്. ജീവൻ കണ്ണ് തിരുമ്മി എഴുന്നേറ്റ് ഡോറിന് നേരെ നടന്നു. അരണ്ട വെളിച്ചത്തിൽ പുറത്ത് നിന്ന ആളെ ജീവന് മനസ്സിലായില്ല. ആരാ,മനസ്സിലായില്ല.ആഗതൻ അല്പം കൂടി മുൻപോട്ട് വന്നു.ഞാൻ അല്പം കിഴക്ക്ന്നാ.അയാൾ ജീവന്റെ മുഖത്തേക്ക് നോക്കി നിന്നു. ജീവൻ അയാളെ അടിമുടിയൊന്ന് നോക്കി.നിറം മങ്ങിയ ഒരു വെള്ളമുണ്ടും പഴക്കം ചെന്ന ഷർട്ടും വേഷം.കുഴിഞ്ഞ […]
പകർന്നാട്ടം – 5 38
Pakarnnattam Part 5 by Akhilesh Parameswar Previous Parts ഹൈവേയിലൂടെ കാർ പായിക്കുമ്പോൾ ജീവൻ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തുകയായിരുന്നു. അല്ല സർ,ഒരു സംശയം.ജോൺ വർഗ്ഗീസ് മൗനം വെടിഞ്ഞുകൊണ്ട് ജീവന് നേരെ നോക്കി. പറയെടോ,അല്ലെങ്കിൽ വേണ്ട ഞാൻ പറയാം..നരിയെ വിട്ടിട്ട് ഈ എലിയുടെ പിന്നാലെ പോകുന്നത് എന്തിന് എന്നാണ് താൻ ചോദിക്കാൻ വരുന്നത്. നരിയെ വിട്ടിട്ടൊന്നും ഇല്ലെടോ, നമുക്കൊരു വിരുന്നൊരുക്കിയവനെ ആദ്യം ഒന്ന് കാണാം എന്നിട്ട് നരി വേട്ട. ജോൺ വർഗ്ഗീസ് പിന്നെയൊന്നും ചോദിക്കാതെ […]
പകർന്നാട്ടം – 4 38
Pakarnnattam Part 4 by Akhilesh Parameswar Previous Parts ഡോക്ടർ ”പ്രമീളാ ദേവി” എന്ന നെയിം ബോർഡിനോട് ചേർന്ന കാളിങ് ബെല്ലിൽ ജീവൻ വിരലമർത്തി. അല്പം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു.നിറഞ്ഞൊരു ചിരിയോടെ പ്രമീള ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു. ഇരുവരും അകത്തേക്ക് കയറിയതും ഡോക്ടർ വാതിൽ അടച്ച് തിരിഞ്ഞു. ജീവനും ജോൺ വർഗ്ഗീസും മുൻപിൽ കിടന്ന സെറ്റിയിൽ ഇരിപ്പുറപ്പിച്ചു. നേരെ എതിർ വശത്ത് ഡോക്ടറും. സർ,സമയം കളയാതെ ഞാൻ കാര്യത്തിലേക്ക് വരാം.പ്രമീളാ സംസാരത്തിന് തുടക്കം കുറിച്ചു. പതിവിലും […]
പകർന്നാട്ടം – 3 24
Pakarnnattam Part 3 by Akhilesh Parameswar Previous Parts കണ്ണാടിപ്പാറ ഗ്രാമം ഒന്നടങ്കം രാമൻ പണിക്കരുടെ വീട്ടിലേക്ക് ഒഴുകി. പനിനീർ ചെടികളും മുല്ല വള്ളികളും നിറഞ്ഞ തൊടിയോട് ചേർന്ന് ഒരു കൊച്ച് വീട്,അതിന്റെ പൂമുഖത്ത് വാടിയ താമരത്തണ്ട് പോലെ ശ്രീക്കുട്ടിയുടെ ശരീരം വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു. കരഞ്ഞു തളർന്ന രാമൻ പണിക്കർ നിർജ്ജീവമായ കണ്ണുകളോടെ മകളുടെ മുഖത്ത് നോക്കിയിരുന്നു. കാതിൽ ചെണ്ട മേളത്തിന്റെ പെരുക്കം.കണ്ണുകൾ അടയുന്നു. പതിയെ അയാളുടെ മനസ്സ് കാതങ്ങൾ പിന്നോട്ട് സഞ്ചരിച്ചു. ഗുരു […]
പകർന്നാട്ടം – 2 35
Pakarnnattam Part 2 by Akhilesh Parameswar ഏതാ ആ പുത്തൻ പണക്കാരൻ ചെക്കൻ? അഞ്ഞൂറ് രൂപയുടെ പുതുപുത്തൻ നോട്ടുമായി അനുഗ്രഹം വാങ്ങാൻ നിന്ന ചെറുപ്പക്കാരനെ നോക്കി വാര്യത്തെ വസുന്ധരാ ദേവി ആരോടെന്നില്ലാതെ പിറുപിറുത്തു. അത് കളപ്പുരയ്ക്കലെ ചെക്കനാ. വിദേശത്ത് ന്തോ വല്ല്യ പഠിപ്പാന്നാ കേട്ടെ. നാട്ടിലെ പ്രധാന വാർത്താ വിതരണക്കാരി ബാലാമണി മറുപടി പറഞ്ഞു. കേട്ടോ ദേവ്യേച്ചി,ചെക്കന്റെ കൈയ്യിലിരുപ്പ് ത്ര നന്നല്ല.ബാലാമണി തന്റെ പതിവ് ജോലിക്ക് തുടക്കം കുറിച്ചു. വ്വോ,അത് നിനക്കെങ്ങനറിയാം. ന്താപ്പോ സംഭവം.വസുന്ധര കാത് […]
പകർന്നാട്ടം – 1 (Crime Thriller) 31
Pakarnnattam Part 1 by Akhilesh Parameswar ആദിത്യ കിരണങ്ങൾ കത്തി ജ്വലിക്കുമ്പോഴും കിഴക്കൻ കാവ് വിഷ്ണു മൂർത്തി – ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് നിലച്ചില്ല. വടക്കേ മലബാറിലെ ഒരു കൊച്ച് ഗ്രാമമായ കണ്ണാടിപ്പാറ നിവാസികൾക്ക് കിഴക്കൻ കാവ് ക്ഷേത്രത്തിലെ കളിയാട്ടം ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. പേര് പോലെ തന്നെ കിഴക്കേ ദിക്കിൽ സ്ഥിതി ചെയ്യുന്ന വലിയൊരു കാവുണ്ട് ഗ്രാമത്തിൽ,അതിന് ഓരം ചേർന്ന് വിഷ്ണു മൂർത്തിയും ചാമുണ്ഡേശ്വരിയും സ്ഥാനം പിടിച്ചു. വെയിൽ എത്ര കനത്താലും […]
പുനഃർജ്ജനി – 4 36
Punarjani Part 4 by Akhilesh Parameswar Previous Part ഗുരുക്കളെ,ഇനിയുമൊരു യുദ്ധം താങ്ങാനുള്ള ശേഷി ഈ ശരീരത്തിന് ഉണ്ടോടോ? പണിക്കരുടെ മുഖത്തെ തളർച്ച ഗുരുക്കളെ കൂടുതൽ അസ്വസ്ഥനാക്കി. എവിടെയാടോ പിഴച്ചത്.നീതി യുക്തമല്ലാത്ത ഒന്നും ഞാൻ ചെയ്തിട്ടില്ല്യ. ഒരു ദീർഘ നിശ്വാസത്തോടെ പണിക്കർ ചുവരിലെ പൂർണ്ണകായ ചിത്രത്തിലേക്ക് നോക്കി. കാഴ്ച്ചയിൽ അതീവ സുന്ദരിയായ ഒരു സ്ത്രീരത്നം ചിരിച്ചു കൊണ്ട് നിൽക്കുന്നു. പതിയെ ഗുരുക്കളുടെ മുഖത്ത് ഗൗരവം നിറഞ്ഞു.ഇല്ലെടോ എനിക്ക് എവിടേയും തെറ്റിയിട്ടില്ല്യാ. ചോരയുടെ മണമുള്ള പഴയകാലത്തിൻറെ കണക്ക് […]
പുനഃർജ്ജനി – 3 35
Punarjani Part 3 by Akhilesh Parameswar Previous Part ശിവശങ്കര പണിക്കരും മാധവൻ ഗുരുക്കളും കൂടെ പത്തോളം വിശ്വസ്തരായ കോൽക്കാരും ദേശത്തിന്റെ കാവൽ ദൈവമായ വിജയാദ്രി തേവരുടെ മുൻപിലെത്തി. വിജയാദ്രി ക്ഷേത്രം;വർഷങ്ങളുടെ പഴക്കത്തിൽ തലയുയർത്തി നിൽക്കുന്ന മഹാത്ഭുതം. സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ശ്രീരാമ – ലക്ഷ്മണ ക്ഷേത്രമാണ്. ക്ഷേത്രമുറ്റത്തെ കൂറ്റൻ സ്വർണ്ണ കൊടിമരങ്ങളിൽ പണിക്കർ വിരലോടിച്ചു. ഒരു നിമിഷം പണിക്കരുടെ മനസ്സ് വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചു. വെന്നിമല കോട്ടയുടെ […]
പുനഃർജ്ജനി – 2 7
Punarjani Part 2 by Akhilesh Parameswar Previous Part ആളനക്കമില്ല എന്നുറപ്പായതും ഇലച്ചാർത്തുകൾക്കിടയിലൂടെ ആ രൂപം പതിയെ മുൻപോട്ട് നീങ്ങി. അമ്പിളിക്കല മേഘ പാളികൾക്കിടയിലൂടെ ഒളിഞ്ഞു നോക്കി.മങ്ങിയ വെള്ളി വെളിച്ചം മരച്ചില്ലയിൽ തട്ടിച്ചിതറി. മതിലിന് മുകളിരുന്ന കരിമ്പടം പുതച്ച രൂപം ഒരു പ്രത്യേക ശബ്ദമുയർത്തി. പ്രതിവചനം പോലെ ഇരുളിൽ ഒരു പന്തം തെളിയുകയും അതേ വേഗത്തിൽ അണയുകയും ചെയ്തു. ആഗതൻ ഇടം കാൽ മതിലിൽ ഉറപ്പിച്ച് പുലിയെപ്പോലെ കുതിച്ചുയർന്നു. വായുവിൽ മൂന്ന് മലക്കം മറിഞ്ഞുകൊണ്ട് അയാൾ […]
പുനഃർജ്ജനി – 1 11
Punarjani Part 1 by Akhilesh Parameswar കേരള ദേശം നിലവിൽ വരുന്നതിന് മുൻപ് നാട്ടുരാജ്യങ്ങളായിരുന്ന മലയാള മണ്ണ് ചേര സാമ്രാജ്യം മുതൽ പടിഞ്ഞാറ് സമുദ്രം വരെയും നീണ്ട് കിടന്നു. വടക്കുംകൂറും തെക്കുംകൂറും കോലത്ത് നാടും തിരുക്കൊച്ചിയും തിരുവിതാംകൂറുമായി വിഭജിച്ച് നിന്ന നാട്ടുരാജ്യങ്ങളിൽ നായർ കുടുംബങ്ങളെ അധികാരം നൽകി നാടുവാഴികളാക്കിയിരുന്നു. ചോര കൊണ്ട് കണക്ക് വീട്ടുന്നവർ നാടുവാണ കാലം.ഗൗണാർ നദി പലവുരു രുധിരം വീണ് ചുവന്നു. തറവാടുകളും നാട്ടുരാജ്യങ്ങളും തമ്മിൽ ദുരഭിമാനത്തിന്റെയും പദവിയുടെയും അംഗ ബലത്തിന്റെയും പേരിൽ […]
രക്തരക്ഷസ്സ് 32 (Last Part) 40
രക്തരക്ഷസ്സ് 32 Raktharakshassu Part 32 bY അഖിലേഷ് പരമേശ്വർ Previous Parts ചോര കലർന്ന ജലോപരിതലത്തിൽ അവസാന കുമിളയും വീർത്ത് പൊട്ടി. കൃഷ്ണ മേനോന്റെ കണ്ണുകൾ തിളങ്ങി.കഴു#@$&&.അവന്റമ്മേടെ ഒരു പ്രതികാരം. കുളത്തിന്റെ ഇരുളിമയിലേക്ക് മുങ്ങിത്താഴുമ്പോൾ അഭി ശ്വാസം ആഞ്ഞു വലിച്ചു. മൂക്കിലും വായിലും വെള്ളം കയറിയതോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു. മോനേ,ഉണ്ണീ,ഒരു നനുത്ത സ്വരം തന്റെ കാതുകളെ തഴുകുന്നത് പോലെ അവന് തോന്നി. ആരോ വിളിക്കുന്നു. ആരാണത്?അമ്മ,അമ്മ വിളിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ അവന്റെ മനസ്സിൽ കുറേ […]
രക്തരക്ഷസ്സ് 31 40
രക്തരക്ഷസ്സ് 31 Raktharakshassu Part 31 bY അഖിലേഷ് പരമേശ്വർ Previous Parts അയാൾ പതിയെ തിരിച്ചു നടക്കാൻ തുടങ്ങിയതും പിൻകഴുത്തിൽ ഒരു ലോഹക്കുഴലിന്റെ തണുപ്പ് തട്ടി. മേനോന്റെ ഉള്ളിൽ ഒരു ഞെട്ടലുണ്ടായി.അയാൾ പതിയെ പിന്നോട്ട് തല തിരിച്ചു. ഇരുട്ടിൽ ആളിന്റെ മുഖം വ്യക്തമല്ല.ആരാ.മേനോന്റെ ഒച്ച വിറച്ചു. പ്രതിയോഗി അൽപ്പം കൂടി മുൻപോട്ട് കടന്ന് നിന്നു. ഇലച്ചാർത്തുകളെ തഴുകിയിറങ്ങിയ മങ്ങിയ ചന്ദ്ര പ്രഭയിൽ ആ മുഖം കണ്ട കൃഷ്ണ മേനോൻ നടുങ്ങി. ഉണ്ണീ,അയാളുടെ തൊണ്ട വരണ്ടു.മേനോന് ശരീരം […]
രക്തരക്ഷസ്സ് 30 27
രക്തരക്ഷസ്സ് 30 Raktharakshassu Part 30 bY അഖിലേഷ് പരമേശ്വർ Previous Parts വയർ വീർത്ത് വീർത്ത് ഒടുവിൽ ശ്വാസം തടസ്സപ്പെട്ട് ഞാൻ മരിക്കണം. നീ കൊള്ളാമല്ലോ ശ്രീപാർവ്വതീ.രുദ്രൻ മനസ്സിൽ പറഞ്ഞു. വയർ പെരുക്കുന്നത് വർദ്ധിച്ചതോടെ അയാൾ സമീപത്തിരുന്ന ചെത്തിയ ഇളനീരും കോൽത്തിരിയും കൈയ്യിലെടുത്തുകൊണ്ട് മന്ത്രപ്പുരയ്ക്ക് പുറത്തിറങ്ങി. ഇളനീർ താഴെവച്ച് ഉപാസനാമൂർത്തികളെ മനസ്സാ സ്മരിച്ചു കൊണ്ട് കൈയ്യിലിരുന്ന കോൽത്തിരിയിലേക്ക് സൂക്ഷിച്ചു നോക്കി. അടുത്ത നിമിഷം അതിന്റെ തിരിയിൽ അഗ്നി ജ്വലിച്ചു.”ഓം ശത്രു ക്രിയാ ബന്ധനം സ്വാഹ”. മന്ത്രം […]
രക്തരക്ഷസ്സ് 29 35
രക്തരക്ഷസ്സ് 29 Raktharakshassu Part 29 bY അഖിലേഷ് പരമേശ്വർ Previous Parts മേനോനും അവൾക്കുമിടയിൽ തടസ്സമായി എങ്ങ് നിന്നോ പാഞ്ഞെത്തിയ ഒരു ത്രിശൂലം തറഞ്ഞു നിന്നു. ശ്രീപാർവ്വതിയുടെ കണ്ണുകൾ ചുരുങ്ങി.അവൾ പകയോടെ ചുറ്റും നോക്കി.പക്ഷേ പ്രതിയോഗിയെ കണ്ടെത്താൻ കഴിഞ്ഞില്ല. മരണം കാത്ത് കണ്ണടച്ച കൃഷ്ണ മേനോനും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല. ആരോ തന്റെ രക്ഷകനായി വന്നിരിക്കുന്നു എന്നയാൾക്ക് ഉറപ്പായി. ശ്രീപാർവ്വതി ത്രിശൂലം മറികടക്കാൻ ശ്രമിച്ചെങ്കിലും അദൃശ്യമായ ഒരു ശക്തി അവളെ തടഞ്ഞു. “ഒരു ബലപരീക്ഷണം നടത്താൻ […]
രക്തരക്ഷസ്സ് 28 38
രക്തരക്ഷസ്സ് 28 Raktharakshassu Part 28 bY അഖിലേഷ് പരമേശ്വർ Previous Parts മനസ്സില്ലാ മനസ്സോടെ കൃഷ്ണ മേനോൻ അയാൾ പറഞ്ഞതനുസരിച്ചു കൊണ്ട് രക്ഷ ഊരി പൂജാമുറിയിൽ വച്ച ശേഷം പുറത്തേക്ക് നടന്നു. പുറത്ത് ദേവദത്തന്റെ രൂപത്തിൽ നിന്ന ശ്രീപാർവ്വതി ഊറിച്ചിരിച്ചു. കൃഷ്ണ മേനോനേ നിന്റെ നെഞ്ച് പിളർന്ന് ചോര കുടിച്ചിട്ടേ ഞാൻ മടങ്ങൂ.അവൾ പല്ല് ഞെരിച്ചു കൊണ്ട് പിറുപിറുത്തു. മരണം മറ്റൊരു വേഷത്തിൽ ആഗതമായതറിയാതെ അയാൾ ദേവദത്തന്റെ രൂപത്തിലുള്ള ശ്രീപാർവ്വതിക്കൊപ്പം യാത്ര തിരിച്ചു. അതേ സമയം […]
രക്തരക്ഷസ്സ് 27 25
രക്തരക്ഷസ്സ് 27 Raktharakshassu Part 27 bY അഖിലേഷ് പരമേശ്വർ Previous Parts നഷ്ട്ടമായ സിദ്ധികളുടെ പുന:രാഗിരണം താങ്ങാൻ സാധിക്കാതെ തന്റെ ബോധമണ്ഡലം മറയുന്നത് അവനറിഞ്ഞു. അർദ്ധബോധാവസ്ഥയിലും കൈയ്യിലിരുന്ന താളിയോല ഗ്രന്ഥം മുറുകെ പിടിച്ചു കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു. അതെ സമയം തന്റെ മുൻപിൽ തെളിഞ്ഞു വരുന്ന ദേവിയുടെ വിശ്വരൂപത്തെ കൺനിറഞ്ഞു കണ്ടു. തിളങ്ങുന്ന കണ്ണുകളും കൂർത്ത നഖങ്ങളും വജ്ര സമാനമായ ദംഷ്ട്രകളുമുള്ള സിംഹ വാഹനം. വലത് കൈകളിൽ വാളും, ത്രിശൂലവും,ചക്രവും ഐശ്വര്യ ശ്രീചക്ര ലേഖിതവും. […]
രക്തരക്ഷസ്സ് 26 45
രക്തരക്ഷസ്സ് 26 Raktharakshassu Part 26 bY അഖിലേഷ് പരമേശ്വർ Previous Parts കൈയ്യിൽ നിന്നും കൂജ തെന്നി താഴെ വീണു ചിതറി.അതിൽ നിന്നും രക്തമൊഴുകി പടർന്നു.ഭയം അയാളുടെ മനസ്സിൽ സംഹാര താണ്ഡവമാടി. പുറത്താരോ ഉറക്കെ വിളിക്കുന്ന ശബ്ദം.ഉണ്ണി..ഉണ്ണി വിളിക്കുന്നു. മേനോൻ ഞെട്ടി കണ്ണ് തുറന്നു. അൽപ്പ സമയത്തേക്ക് അയാൾക്ക് ഒന്നും വ്യക്തമായില്ല. കൈയ്യെത്തിച്ച് ലൈറ്റിട്ടു.മുറിയിൽ മങ്ങിയ പ്രകാശം പരന്നു.അയാൾ വിയർത്ത് കുളിച്ചിരുന്നു.എന്താ സംഭവിച്ചത്.ഉണ്ണി,ശ്രീപാർവ്വതി, മൂങ്ങ,രക്തം. മേനോൻ ഭയപ്പാടോടെ ചുറ്റും നോക്കി.ഇല്ലാ ഒന്നിനും മാറ്റമില്ല. ജലം നിറച്ച […]
രക്തരക്ഷസ്സ് 25 32
രക്തരക്ഷസ്സ് 25 Raktharakshassu Part 25 bY അഖിലേഷ് പരമേശ്വർ previous Parts എന്നാൽ പൊന്തൻ തവളകളുടെ കരച്ചിൽ അല്ലാതെ മറ്റൊരു മറുപടിയും അയാൾക്ക് കിട്ടിയില്ല. ആരാ പിന്നിൽ.അയാൾ ചോദ്യം ആവർത്തിച്ചു.മറുപടിയെന്നോണം ഹര ഹര മഹാദേവാ എന്ന മന്ത്രത്തോടെ ഒരു ഡമരു നാദമുയർന്നു. ഭയം കൊണ്ട് മേനോന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു.പതിയെ അയാൾ തിരിഞ്ഞു നോക്കി. കനത്ത മൂടൽ മഞ്ഞിനിടയിൽ പ്രാകൃത വേഷധാരിയായ ഒരാൾ.കൈയ്യിൽ നാദ വിസ്മയം തീർക്കുന്ന ഡമരു. രുദ്രാക്ഷ മാലകൾ അണിഞ്ഞ് മേലാസകലം ഭസ്മം പൂശിയിരിക്കുന്നു.നീണ്ട് […]