പകർന്നാട്ടം – 11 37

Views : 8248

ഡേയ് മുത്തൂ..കീളെ ഇറങ്ക്. ശരവണൻ ക്യാബിനിൽ തട്ടി ഉറക്കെ വിളിച്ചു.

പകച്ച മുഖത്തോടെ ഒരു ചെറുപ്പക്കാരൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി.

നിന്റെ പേരെന്താ,ജീവൻ അവനെ അടിമുടി ഒന്ന് നോക്കി.

മുത്ത് സാർ,

മ്മ്,മലയാളം തെരിയുമാ..

തെരിയും സാർ,

ഹൊ,ആശ്വാസം…അപ്പോൾ മുത്തേ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വള്ളി പുള്ളി തെറ്റാതെ മറുപടി പറയണം.

ഇനി എങ്ങാനും കള്ളം പറഞ്ഞാൽ…രണ്ടിനെയും ചവുട്ടിക്കൂട്ടി അകത്തിടും.ok.

സരി സാർ,തപ്പൊന്നും സൊല്ലമാട്ടെ.
സാർ,കേൾവിപ്പെട വിഷയം എനക്ക് തെരിയും ന്നാ നാൻ നിജമാ സൊല്ലിടും.

മിടുക്കൻ.അപ്പോൾ പറ മോനെ ഈ ലോഡ് എവിടുന്നാ.എങ്ങോട്ട് പോകുന്നു.

ഇത് വന്ത് കൃഷ്ണഗിരിയിൽ പക്കം. സാർ,ഉള്ളെ ഉണക്ക മുളക്.

ഇത്രയും വിലയുള്ള ലൈറ്റ്‌സ്.. ഇതെവിടുന്ന് കിട്ടി.ആരാണ് ഇത് ഇയാൾക്ക് കൊടുത്തത്.

ജീവൻ ലൈറ്റ്‌സ് പായ്ക്കറ്റ് മുത്തുവിന്റെ മുഖത്തിന് നേരെ ഉയർത്തി.

സാർ,കൃഷ്ണ ഗിരിയിൽ നിന്നും മംഗലാപുരം എത്തുമ്പോത് ഒരാൾ കൈയ്യെ കാട്ടി.

ചോദിച്ചപ്പോൾ ഇങ്ങോട്ട് ഉള്ള ആളാന്ന് അറിഞ്ചതിനാ കൊണ്ട് കൂടെ കൂട്ടി.

അയാൾ പറഞ്ചിടത്ത് ഇറക്കി വിടുവേം സെയ്തു.ലിഫ്റ്റ് തന്തതിന് പകരം ഇത് ഇരിക്കട്ടും പറഞ്ചു അയാൾ കൊടുത്തേ ആണ്.

ആൽബിയുടെ ബന്ധുക്കൾ മംഗലാപുരം ഭാഗത്ത് ഉണ്ടെന്നാണ് ജോൺ പറഞ്ഞത്.

അതും ഇതും കൂടി കൂട്ടി വായിച്ചാൽ വണ്ടിയിൽ വന്നത് ആൽബി ആവാനാണ് സാധ്യത.ജീവൻ മനസ്സിൽ കണക്ക് കൂട്ടി.

Recent Stories

The Author

1 Comment

  1. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ സൂപ്പർ ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com