പകർന്നാട്ടം – 3 24

Views : 4587

ഇരുവരും ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.പൊലീസ് ജീപ്പ്‍ ഒഴിവാക്കി ജീവന്റെ കാറിലാണ് ഇരുവരും യാത്ര തിരിച്ചത്.

കാർ സ്റ്റേഷന്റെ ഗേറ്റ് കടന്നതും ജീവന്റെ ഓഫീസ് മുറിയുടെ സൈഡിൽ നിന്ന ഒരു കോൺസ്റ്റബിൾ നരി എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു.

അങ്ങേ തലയ്ക്കൽ കാൾ എടുത്തതും അയാൾ ഒറ്റ ശ്വാസത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു.

ആ സിഐക്ക് ന്തോ സൂചന കിട്ടിയിട്ടുണ്ട്.ഇപ്പോൾ ഇവിടെ നിന്നും പുറത്തേക്ക് പോയി.

ഇല്ലാ,എന്നെ കണ്ടില്ല.അതെ,പക്ഷെ ജീപ്പിൽ അല്ല അയാളുടെ കാറിൽ ആണ്.ഒരു white i-20.KL-14 1010 നമ്പർ.

അതേ സമയം ജീവന്റെ കാർ ഹൈവേയിൽ നിന്ന് മാറി ഒരു ഇടവഴിയിലൂടെ കുതിക്കുകയായിരുന്നു.

ചുറ്റും തെങ്ങുകൾ നിറഞ്ഞ വഴിയിലൂടെ അല്പ ദൂരം കൂടി ഓടിയ ശേഷം വൃന്ദാവൻ എന്നെഴുതിയ കൂറ്റൻ ഗെയ്റ്റിന് മുൻപിൽ വണ്ടി നിന്നു.

എന്നാൽ അല്പം മാറി മറ്റൊരു വണ്ടിയിൽ ചിലർ തങ്ങളെ നിരീക്ഷിക്കുന്നത് അവർ അറിഞ്ഞില്ല.
തുടരും..

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com