പകർന്നാട്ടം – 10 34

Views : 7933

Pakarnnattam Part 10 by Akhilesh Parameswar

Previous Parts

ഒരിക്കൽക്കൂടി അയാൾ ആ അക്ഷരങ്ങൾ കൂട്ടി വായിച്ചു.
ജീവൻ വർമ്മ IPS.

ജീവന്റെ ഓഫീസ് മുറിയിലേക്ക് കടക്കുമ്പോൾ ജോൺ വർഗ്ഗീസിന്റെയുള്ളിൽ കുറ്റബോധം അലയടിക്കുകയായിരുന്നു.

സർ,പതിഞ്ഞ ശബ്ദത്തിൽ ജോൺ വർഗ്ഗീസ്‌ ജീവനെ വിളിച്ചു.

പറയൂ ജോൺ,ജീവൻ തല ഉയർത്തിയില്ല.കൈയ്യിലിരുന്ന് എരിഞ്ഞു തീരാറായ ലൈറ്റ്‌സ് ആഷ് ട്രേയിലേക്ക് കുത്തി ഞെരിച്ചു കൊണ്ട് ജീവൻ കണ്ണടച്ചു.

ക്ഷമിക്കണം സർ,ഞാൻ ആളറിയാതെ.സർ,IPS ആണെങ്കിൽ പിന്നെ എങ്ങനെ ഈ സി.ഐ.പോസ്റ്റിൽ.

തന്റെ മനസ്സിൽ ഇപ്പോൾ ഒരുപാട് ചോദ്യങ്ങൾ ഉത്തരമില്ലാതെ കുമിഞ്ഞു കൂടുന്നുണ്ടെന്ന് എനിക്കറിയാം ജോൺ.

തനിക്ക് ഈ ജോലി വെറുമൊരു ജീവനോപാധി മാത്രമായിരുന്നപ്പോൾ എനിക്ക് ജീവശ്വാസമായിരുന്നു.

വിദ്യാഭ്യാസ കാലത്ത് തന്നെ മനസ്സിൽ കയറിക്കൂടിയ കാക്കിയോടുള്ള പ്രണയം ഹൈദരാബാദിലേക്ക് എന്നെ പറിച്ച് നട്ടു.

ഹൈദരാബാദിലെ ഉന്നത വിദ്യാഭ്യാസത്തിന് ശേഷം സർദാർ വല്ലഭായ് പട്ടേൽ നാഷ്ണൽ പോലീസ് അക്കാദമിയിൽ IPS ട്രെയിനിങ്.

ചിരകാലസ്വപ്നം പൂവണിഞ്ഞപ്പോൾ ആദ്യ പോസ്റ്റിങ്ങ്‌ മുംബൈയിൽ. എന്റെ ലൈഫിലെ Turning point അവിടെയായിരുന്നു.

കസേരയിലേക്ക് ചാരി മുകളിലേക്ക് നോക്കിയിരുന്ന ജീവന്റെ മനസ്സ് വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചു.

മുംബൈ…….
ദാവൂദ് ഇബ്രാഹിമും ട്ടാ രാജനുമൊക്കെ അടക്കി വാഴുന്ന മുംബൈ നഗരത്തിൽ പകൽ പോലും വിറച്ച് നിന്നു.

കൊള്ളയും കൊള്ളിവയ്പ്പും ഗുണ്ടാ സംഘങ്ങളുടെ തേർ വിളയാട്ടവും കൊണ്ട് അശാന്തി പരന്ന സമയം.

അന്ധേരിയിലെ മാർക്കറ്റിൽ ചോട്ടാ രാജിന്റെയും ഖാലിദ് മുസ്തഫയുടെയും സംഘങ്ങളുടെ തമ്മിൽ തല്ലും കൊലവിളിയും ശക്തി പ്രാപിച്ചിരിക്കുന്നു.

അക്രമം അടിച്ചമർത്താൻ കളക്ടർ ആന്റി ഗുണ്ടാ സ്ക്വാഡിന് രൂപം നൽകി.

അനുഭപാടവമുള്ള IPS മേലാളന്മാർ ബുദ്ധിപൂർവ്വം പിന്നോട്ട് പോയിടത്ത് ചോരത്തിളപ്പിന്റെ ബലത്തിൽ ഞാൻ മുൻപോട്ട് നിന്നു.

ടൈംസ് ഓഫ് ഇന്ത്യയും AIN ഉം വിസ്തരിച്ചെഴുതി.മുംബൈയിൽ പുതിയ സിംഹക്കുട്ടിയുടെ ആവിർഭാവം.കൂടെ എന്റെ ഫോട്ടോയും പേരും.

ജോൺ വർഗ്ഗീസ്‌ അടുത്ത് കിടന്ന കസേര നീക്കിയിട്ട് ഇരുന്നു.

ജീവൻ പതിയെ അടുത്ത ലൈറ്റ്സിന് തീ പകർന്ന് ആഞ്ഞു വലിച്ചു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com