പുനഃർജ്ജനി – 4 36

വീരാമണി,ഞാൻ പോകുന്നത് ഭൈരവ മൂപ്പനെ കാണാനാണ്. ഉദേശിച്ചത്‌ പൂർണ്ണമായില്ലെങ്കിൽ എന്റെ ജീവിതം ഇവിടം കൊണ്ട് അവസാനിക്കും.

വീരമണിയുടെ മറുപടിക്ക് കാക്കാതെ പണിക്കർ ഉറച്ച കാലടികളോടെ മല കയറാൻ തുടങ്ങി.

വീരമണിയുടെ നെഞ്ചിൽ ഭയം പെരുമ്പറ കൊട്ടിത്തുടങ്ങി.ഭൈരവ മൂപ്പൻ എന്ന ആദിവാസി മന്ത്രവാദി എല്ലാവർക്കും പേടി സ്വപ്നമാണ്.

കായകല്പം മുതൽ പരകായം വരെയും കൈവശമുള്ളവൻ.ഒടി വിദ്യയിൽ അഗ്രഗണ്യൻ.

കൈയ്യിലെ പന്തം എരിഞ്ഞു തീരുന്നത് നോക്കി പണിക്കർ നെടുവീർപ്പിട്ടു.

ചുറ്റും ഏതൊക്കെയോ മൃഗങ്ങളുടെ മുരൾച്ച മാത്രം.കാത് തുളയ്ക്കുന്ന ശബ്ദത്തിൽ ചീവീടിന്റെ കര കര ശബ്ദം.

പിന്നിൽ കരികിലകൾ ഞെരിയുന്നതറിഞ്ഞതും പണിക്കർ പതിയെ നിന്നു.അയാളുടെ കണ്ണുകൾ ചുറ്റും കറങ്ങി.

ഇല്ലാ,തോന്നലാണ്.ഒരു ദീർഘ നിശ്വാസത്തോടെ പണിക്കർ മുൻപോട്ട് കാൽ വച്ചതും ഒരു കാട്ടി അയാൾക്ക്‌ മുൻപിലൂടെ ചീറിക്കൊണ്ട് പാഞ്ഞു.

ഒരു ഞെട്ടലോടെ പിന്നിലേക്ക് മാറിയ പണിക്കർ അരയിലെ ഉടവാളിൽ കൈ വച്ചു കൊണ്ട് മുൻപോട്ട് നോക്കി.

ഇരുട്ടിൽ ഓടി മറയുന്ന കൂറ്റൻ കാട്ടിക്ക് വാലില്ല എന്നത് അപ്പോഴാണ് പണിക്കർ കണ്ടത്.അയാളുടെ നെറ്റിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി.

ഒരു ഞെട്ടലോടെ പണിക്കരുടെ മനസ്സ് മന്ത്രിച്ചു,ഒടിയൻ.ആരോ ഒടി മറഞ്ഞു വന്നിരിക്കുന്നു.

ഒട്ടും സമയം പാഴാക്കാതെ പണിക്കർ കൈയ്യിലെ പന്തം മണ്ണിൽ കുത്തി അണച്ചു.

കൂരിരുട്ടിൽ ഉടവാളിന്റെ പിടിയിൽ കൈയ്യുറപ്പിച്ചു കൊണ്ട് അയാൾ ചെവി കൂർപ്പിച്ചു.

തന്റെ പിന്നിൽ വീണ്ടും കരികിലകൾ ഞെരിയുന്നത് അയാളറിഞ്ഞു. പണിക്കർ മൂക്ക് വിടർത്തി ശ്വാസം ആഞ്ഞു വലിച്ചു.

പിന്നിൽ മൃഗങ്ങൾ ഒന്നുമല്ല.പിന്നെ… അതേ ഇത് ഒടിയൻ തന്നെ. പണിക്കരുടെ കണ്ണുകൾ നിറഞ്ഞു.

തന്റെ ജീവിതം ഇന്നിവിടെ അവസാനിക്കുകയാണ്.വിജയാദ്രി പെരുമാളേ എന്റെ നാട് എന്റെ നാട്ടുകാർ…ഇനിയവരെ നീയും കൈ വിടല്ലേ…പണിക്കർ മനമുരുകി പ്രാർത്ഥിച്ചു.

പിന്നിലെ ശബ്ദം കൂടുതൽ അടുത്ത് വരുന്നു.ഒടി മറഞ്ഞവന്റെ ആസുര ശക്തിയിൽ പിടഞ്ഞു തീരാൻ തയ്യാറെടുത്തു കൊണ്ട് വിജയാദ്രിയുടെ കാവൽ നായകൻ കണ്ണുകൾ ഇറുക്കിയടച്ചു.
തുടരും

3 Comments

  1. Machaaney nthaa nirthiyath thudaranam brooo

    Waiting.

  2. Machaaney nthaa nirthiyath thudaranam brooo

    1. Thaankalude kadhakal ellaam thanne gambheeram aanu ketto

Comments are closed.