രക്തരക്ഷസ്സ് 32 (Last Part) 40

കുളത്തിലെ ജലം അഭിയുടെ കാലുകളെ തഴുകി തലോടിക്കൊണ്ടിരുന്നു.

അച്ഛൻ തന്നെ തഴുകുന്നത് പോലെയാണ് അവന് തോന്നിയത്. അച്ഛാ,എന്ന ഇടറിയ വിളിയോടെ അഭി കുളപ്പടവിൽ തളർന്നിരുന്നു.
**********************************
കിള്ളിമംഗലം കൊച്ചു കേശവന്റെ പുറത്ത് ശീവേലി എഴുന്നെള്ളുമ്പോൾ വള്ളക്കടത്ത് ഭഗവതിയുടെ മുഖത്ത് അസാധാരണമായ ഒരു തിളക്കമുണ്ടെന്ന് ശങ്കര നാരായണ തന്ത്രിക്ക് തോന്നി.

അദ്ദേഹം ഒരു നിമിഷം കണ്ണടച്ച് ആദിപരാശക്തിയെ ധ്യാനിച്ചു കൊണ്ട് അകക്കണ്ണ് മംഗലത്തേക്ക് തുറന്നു.

മംഗലത്ത് തറവാട്ടിലെ കുളവും കുളപ്പടവിൽ ചോര പുരണ്ട ചുരികയുമായി തല കുമ്പിട്ടിരിക്കുന്ന അഭിമന്യുവിന്റെ രൂപം തന്ത്രിയുടെ മനസ്സിൽ തെളിഞ്ഞു.

എന്താണ് ശങ്കരാ ഒരു ആലോചന. ഒടുവിൽ അത് സംഭവിച്ചു ല്ല്യേ. ആരാണ് രക്ഷസ്സോ അതോ ആ ചെക്കനോ.

വസുദേവ തന്ത്രിയുടെ ചോദ്യത്തിന് ഒരു ദീർഘ നിശ്വാസത്തോടെ അദ്ദേഹം മറുപടി പറഞ്ഞു.അവൻ അഭിമന്യു.

ഹ ഹ,എനിക്കറിയാമായിരുന്നു, ഇതിങ്ങനെ വരുമെന്ന്.അത് അയാളുടെ വിധിയാണെടോ.

അവന്റെ പേര് തന്നെ അങ്ങനെയല്ലേ?മറുപക്ഷത്ത് സ്വന്തം പിതാമഹനും ഗുരു പരമ്പരകളുമാണ് എന്നറിഞ്ഞിട്ടും ശത്രുവിനെ ശത്രുവായിക്കണ്ട് ആയുധമെടുത്ത അർജ്ജുന പുത്രന്റെ നാമമല്ലേ അവന്.

താൻ നോക്ക് അയാളുടെ മരണം അവന്റെ കൈകൊണ്ട് സംഭവിച്ചതിൽ അമ്മയ്ക്ക് പോലും സന്തോഷമാണ്.

ഇനിയുമെന്തിന് മനോവിഷമം. രക്ഷസ്സിന്റെ കൈയ്യിൽ നിന്നും രക്ഷിക്കാം എന്നേ നമ്മൾ പറഞ്ഞിട്ടുള്ളൂ.അത് ചെയ്തു. ബാക്കിയെല്ലാം അയാളുടെ കർമ്മ ഫലം.

വസുദേവ തന്ത്രിയുടെ വാക്കുകളിൽ കാര്യമുണ്ടെന്ന് ശങ്കര നാരായണ തന്ത്രിക്ക് തോന്നി.

മറ്റൊരു ചിന്തയിലേക്ക് മനസ്സിനെ നയിക്കാതെ അദ്ദേഹം മുൻപോട്ട് നടന്നു.
**********************************
തർപ്പണം കഴിച്ച് ആവാഹനപ്പുരയുടെ പുറത്തിറങ്ങിയ രുദ്ര ശങ്കരൻ ഹോമത്തിന്റെ അവസാന കർമ്മമായ ഗുരുതിക്ക് തയ്യാറെടുത്തു.

പുറത്ത് ചാണകമടിച്ച് നാക്കില വിരിച്ച് അതിൽ വച്ചിരുന്ന കുമ്പളങ്ങ മുറിച്ച് ഗുരുതി കഴിക്കുമ്പോൾ രുദ്രന്റെ മുഖത്ത് ചെറു ചിരി വിടർന്നു.

കർമ്മങ്ങൾ പൂർത്തിയായി,ഇനി മടങ്ങാം.ഒരുക്കങ്ങൾ നടത്തിക്കോളൂ.രുദ്ര ശങ്കരൻ പരികർമ്മികൾക്ക് നിർദേശം നൽകി.

ഉണ്ണിത്തിരുമേനി,മേനോൻ അദ്ദേഹത്തെ കണ്ടിട്ടല്ലേ പോകൂ. ദേവദത്തൻ സംശയമുന്നയിച്ചു.

11 Comments

  1. സൂര്യൻ

    രക്തരക്ഷസ്സ് 12 miss ആണല്ലോ.
    പിന്നെ രു൫൯ തിരുമേനിക്കു എങ്ങനാ വിവാഹ കാര്യത്തിൽ തെറ്റിയേ അതും ദേവി അനുഗ്രഹവും മുന്ന് കൂട്ടി കാര്യം അറിവാനും കഴിവ് ഉളളപ്പോൾ. അവിടെ കുറച്ചുടേ യുക്തി ഉപയോഗിക്കാരുന്നു. But കഥ കോളളാരുന്നു.

  2. പൊളി????

  3. Super.vayikkan thamasichu .pakshe kadha adipoli

  4. Karma love and loved it ?????

    1. നിരീക്ഷകൻ

      അതെവിടുന്നാ വാൾ കിട്ടിയത്?

  5. ലക്ഷ്മി എന്ന ലച്ചു

    ഉഗ്രൻ കലക്കി പിന്നേയും പറയാൻ വാക്കുകൾ ഇല്ല

  6. Super
    Oru pdf file kitto ee storyde?

    1. Will upload shortly

    2. Interesting story

  7. Dark knight മൈക്കിളാശാൻ

    ഇതാണ് സായിപ്പ്മാർ പറയുന്നത്. Karma is a boomerang.

Comments are closed.