Tag: പ്രണയം

അനാമിക [Jeevan] 269

അനാമിക                                       Anamika | Author : Jeevan   സുഹൃത്തുക്കളെ… ഞാന്‍ ആദ്യമായി എഴുതുന്നതാണ് ..ഒരു ചെറിയ പ്രണയ നോവല്‍ .. ആദ്യമായി എഴുതുന്നത് കൊണ്ട് അക്ഷര പിശകുകള്‍ ഉണ്ടാകാം ..അതേ പോലെ പല ഇടത്തും ലാഗ് തോന്നാം ..ചില ഇടങ്ങളില്‍ സ്പീഡ് കൂടിയതായും തോന്നാം …എല്ലാം ക്ഷമിക്കുക , […]

വൈഷ്ണവം 1 [ഖല്‍ബിന്‍റെ പോരാളി ?] 308

(അക്ഷരതെറ്റ് ക്ഷമിക്കണമെന്ന് വിനിതമായി അപേക്ഷിക്കുന്നു…) വൈഷ്ണവം 1 Vaishnavam Part 1 | Author : Khalbinte Porali   മലബാറിലെ പ്രശസ്തമായ ഒരു കോളേജ് ക്യാമ്പസ്…. ഇന്ന് അവിടെ യൂണിവേഴ്സിറ്റി യുവജനോത്സവം ആരംഭമാണ്. പല കോളേജില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികള്‍… എങ്ങും സന്തോഷത്തോടുള്ള മുഖങ്ങള്‍… ഉദ്ഘാടനം തുടങ്ങാന്‍ പോകുന്നതായി അനൗണ്‍സ്മെന്‍റ് മുഴങ്ങി. പ്രധാന ഓഡിറ്റോറിയം നിമിഷനേരം കൊണ്ട് കാണികള്‍ നിറഞ്ഞു. എങ്ങും ഒച്ചപാടുകള്‍… ഇന്ന് യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത സിനിമ താരം രാജേഷ്കുമാര്‍ ആണ്. […]

ശിവശക്തി 3 [പ്രണയരാജ] 265

അദ്ധ്യായം 3 ഉദയം Adhyayam Part 3 Udayam | Author : PranayaRaja Previous Part ഉറക്കത്തിൽ നിന്നും ഉണർന്ന, കാർത്തുമ്പി ആശ്ചര്യചകിതയായിരുന്നു. ആരാണ് ആ തൊട്ടിൽ കെട്ടിയത്. അവളുടെ മിഴികൾ ആദ്യം തേടിയത് കാളിയെ ആണ്. എന്നാൽ അവളുടെ മിഴികൾക്ക് ദർശനമേകിയത്, ഒരു വൃദ്ധയായിരുന്നു. കയർ കട്ടിലിൽ ഇരിക്കുന്ന വൃദ്ധ. മുത്തശ്ശി, …….. എന്താ…. കുഞ്ഞേ…. അതും പറഞ്ഞ് ആ വൃദ്ധ തൻ്റെ ഊന്നുവടി പിടിച്ചു എഴുന്നേറ്റപ്പോ, നിവർന്നു നിൽക്കാൻ പോലും ശേഷി ആ […]

ശിവശക്തി 2 [പ്രണയരാജ] 324

അദ്ധ്യായം 2 ഉദയം Adhyayam Part 2 Udayam | Author : PranayaRaja Previous Part   കേരളത്തിലെ കോഴിക്കോട് കടപ്പുറം. കാമ്പുറം ബീച്ച് , അവിടെയാണ് ആ തോണി കരക്കടിഞ്ഞത്. വള്ളം കാലി ആയിരുന്നു. മത്സ്യം ഒന്നും തന്നെ ഇന്നയാൾക്ക് ലഭിച്ചില്ല. കരയിലേക്കടുപ്പിച്ച വെള്ളത്തിൽ ആ മനുഷ്യനും പിന്നെ, കൂടയിലെ കൈ കുഞ്ഞും മാത്രം.ആ കൂടയിലെ കുഞ്ഞിനെ അയാൾ ഒന്നു നോക്കി, ആ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരി വിടർന്നു. പതിയെ കുഞ്ഞിനേയും […]

ശിവശക്തി [പ്രണയരാജ] 293

ശിവശക്തി Shivashakthi | Author : PranayaRaja   ഇതു ഫാറ്റസിയും, ഹൊററും പിന്നെ റൊമാൻസും , ഒക്കെ നിറഞ്ഞ ഒരു സാങ്കൽപ്പിക കഥയാണ് , തികച്ചും ഒരു വിനോദത്തിനായി മാത്രം. ശിവനും ശക്തിയും ആണ് ഇതിൻ്റെ അടിസ്ഥാനം .കാലകേയൻമാർ ആണ്ടിലൊരിക്കൽ വരുന്ന നാഗചതുർദശി നാളിൽ ലാവണ്യപുരത്ത് കാലു കുത്താറുണ്ട്, ആ ദിവസം , അതായത് അന്നത്തെ രാത്രി അവരെ വച്ചു നോക്കുവാണെങ്കിൽ നരക ദിനമാണ്. ലാവണ്യപുരത്തിൻ്റെ മന്ത്രശക്തികൾ ക്ഷയിക്കുന്ന നാൾ ചന്ദ്രന് ഗ്രഹണം എന്ന പോലെ, […]

കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

കല വിപ്ലവം പ്രണയം 2 Kala Viplavam Pranayam Part 2 | Author : Kalidasan | Previous Part   ഹായ് ഫ്രണ്ട്സ് ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിന് വളരെയധികം നന്ദി. ഈ കഥയ്ക്ക് ഏതെങ്കിലും വ്യക്തിയുമായോ, പ്രസ്ഥാനമായോ യാതൊരു വിധ ബന്ധവുമില്ല. അങ്ങനെയെന്തെങ്കിലും തോന്നുകയാണെങ്കിലത് തികച്ചും യഥിർശ്ചികം മാത്രം. ഈ കഥയിൽ ഒരു ചെറിയ തിരുത്തുണ്ട്. അനു അവതരിപ്പിക്കുന്നത് തിരുവാതിരയല്ല. ഭരതനാട്യമാണ്. എല്ലാവരും ക്ഷമിക്കുക. ഇനി ഇത്തരം തെറ്റുകൾ […]

ആതിര [വിബിൻ] 69

ആതിര Aathira | Author : Vibin   ” ഡോ താൻ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോടോ, വർഷം 3 ആയില്ലേ തന്റെ പിന്നാലെ ഉള്ള നടത്തം തുടങ്ങിയിട്ട്. ഇനിയെങ്കിലും ഒന്ന് ഇഷ്ട്ടമാണ് എന്ന് പറഞ്ഞുകൂടെ”   ” തന്നോട് ഞാൻ പറഞ്ഞത് അല്ലേ എന്റെ വീട്ടുകാരെ എനിക്ക് വേദനിപ്പിക്കാൻ കഴിയില്ല എന്ന്. എന്നെ വെറുതെ വിട്ടുകൂടെ എനിക്ക് പഠിക്കണം ഞാൻ പോകുന്നു, എന്റെ പിറകെ വരരുത് പ്ലീസ്.” അവൾ പോകുന്നതും നോക്കി ഒരു ചെറിയ […]

ഒരു നിമിഷം [Arrow] 1662

ഒരു നിമിഷം Oru Nimisham | Author : Arrow   വല്ലാതെ വിഷമം വരുമ്പോൾ ഞാൻ അഭയം പ്രാപിക്കുക സിനിമയിൽ ആണ്. രണ്ടു മണിക്കൂർ കൊണ്ട് ആ സിനിമയിലെ കഥാപാത്രങ്ങൾ എന്റെ ദുഃഖം മാറ്റിഎടുക്കും പകരം നല്ല കുറച്ച് ഓർമ്മകൾ സമ്മാനിക്കും.പുറത്ത് പോയി കളിക്കാൻ അനുവാദം ഇല്ലാതെ, സ്വന്തം മുറിയിൽ ഒതുങ്ങി കൂടി ഭാവനയിലെ സുഹൃത്തുക്കളുമായി കളിച്ചു വളർന്ന ഒരു ബാലന്റെ ജീവിതത്തിൽ സിനിമ ഒരു കൂട്ടുകാരൻ ആയതിൽ വലിയ അത്ഭുതം ഒന്നും ഇല്ലല്ലോ. ആദ്യമെല്ലാം […]

അസുരഗണം 3 [Yadhu] 140

എന്റെ എല്ലാ സുഹൃത്തുക്കളോടും ആദ്യം തന്നെ ക്ഷമ ചോദിക്കട്ടെ. ചെറിയ ഒരു ആക്സിഡന്റ് കാരണം ആണ് ഈ കഥ ഇടാൻ വൈകിയത്. അവസാനം എഴുതി തുടങ്ങി പകുതി എത്തിയപ്പോഴേക്കും കഥ ഫോർമാറ്റ് ആയിപ്പോയി. അതുകൊണ്ട് രണ്ടാം പ്രാവശ്യം എഴുതേണ്ടി വന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ലൂടെ എഴുതാൻ മറക്കരുത്. ഇഷ്ടപ്പെട്ടാൽ ലൈക്കും ചെയ്യുക അസുരഗണം 3 Asuraganam Part 3 | Author : Yadhu | Previous Part ശിവരാമൻ എന്ന പേരു കേട്ട ഉടനെ […]

അസുരഗണം 2 [Yadhu] 97

അസുരഗണം 2 Asuraganam Part 2 | Author : Yadhu | Previous Part   അപ്പോഴേക്കും ബാത്റൂമിലെ ഡോർ തുറന്ന് ഒരു23  വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ് പുറത്തേക്ക് വന്നു. അവളുടെ കയ്യിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു അവൾ രേണുകയെ കണ്ടു അവളുടെ കയ്യിൽ കത്തി കണ്ട ഉടനെ അവൾ നിലവിളിച്ചു. തുടർന്ന്   പാർവതി : ആദി ഏട്ടാ… (ഈ കഥയിലെ നായിക ഇവൾ ആണ് പാർവതി എന്ന ചിന്നു)   […]

അസുരഗണം [Yadhu] 96

അസുരഗണം Asuraganam | Author : Yadhu   ഞാൻ പതിയെ കണ്ണുകൾ തുറന്നു. ശക്തമായ വെളിച്ചം കണ്ണിലേക്ക് അടിച്ചുകയറി. എനിക്കൊന്നും വ്യക്തമാകുന്നില്ല ആരൊക്കെയോ ചുറ്റും കൂടി നിൽക്കുന്നുണ്ട്. ദേഹമാസകലം നല്ല വേദന. ഞാൻ പിന്നെയും മയക്കത്തിലേക്കു പോയി( പൊള്ളാച്ചിയിലെ ഒരു പ്രസിദ്ധ ഹോസ്പിറ്റലിൽ നിന്നും) അതേസമയം പുറത്തു ഓപ്പറേഷൻ തീയറ്ററിൽ നിന്നും പുറത്തേക്ക്  നേഴ്സ് രേണുക ഓടിവന്നു അവർ അവിടെ നിൽക്കുന്ന ആളോട് ചോദിച്ചു   ( സംഭാഷണങ്ങളെല്ലാം മലയാളത്തിലാണ്)   രേണുക : ഇപ്പോൾ […]

നിധി 364

Nidhi by Malootty ”സഖാവേ..”വാകപ്പൂക്കൾ നിറഞ്ഞ വീഥിയിലൂടെ ശ്രീയുടെ അടുത്തക്കു നീങ്ങുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇന്ന് തന്നെ തന്റെ പ്രണയം ശ്രീയുടെ അടുത്ത് പറയണം എന്ന്. ”ആഹാ ഇതാരാ നിധിയോ…എന്തെ ഇവിടെ നിന്നത്..?”.. ചന്ദനക്കുറിയും കുഞ്ഞിക്കണ്ണുകളും കുറ്റിത്താടിയും അതിന് മാറ്റേകാനെന്നോണം മുഖത്തു നിറഞ്ഞു നിൽക്കുന്ന ചെറു പുഞ്ചിരിയും. ശ്രീയുടെ മുഖത്തേക്കു തന്നെ നോക്കി നിന്ന എന്നെ തട്ടിക്കൊണ്ട് ”എന്താടൊ താൻ എന്നെ ആദ്യമായിട്ട് കാണുവാണോ”? ”അത് പിന്നെ വളച്ചുകെട്ടില്ലാതെ ഞാനൊരു കാര്യം”. ”ശ്രീ നീ ഇവിടെ നിൽക്കാ […]

യമധർമ്മം 61

Yamadarmam by Vinu Vineesh റിയാദിൽനിന്നും ബുറൈദയിലേക്ക് സ്ഥലംമാറ്റംകിട്ടി അങ്ങോട്ട് ചേക്കേറാനുള്ള തയ്യാറെടുപ്പിൽ നിൽക്കുമ്പോഴായിരുന്നു നാട്ടിൽനിന്നും അച്ഛന്റെ മിസ്സ്ഡ്കോൾ വന്നത്. ഉടനെ ഞാൻ തിരിച്ചുവിളിച്ചു. “വിനൂ, നീയെത്രയും പെട്ടന്ന് നാട്ടിലേക്കുവരണം,അമ്മക്ക് തീരെവയ്യ. നിന്നെ കാണണം ന്ന് പറഞ്ഞു.ഞങ്ങളിപ്പോ ആശുപത്രിയിലാ.” അച്ഛന്റെ വാക്കുകൾകേട്ട എന്റെ ശ്വാസം ഇടക്കുനിന്നപ്പോലെ തോന്നി. ഇന്ന് ഉച്ചക്കുഭക്ഷണംകഴിക്കുന്ന നേരത്തുകൂടെ വിളിച്ചതായിരുന്നു ഞാനമ്മയെ. “എന്താച്ഛാ , എന്തുപറ്റി ?..” തലചുറ്റുന്നപോലെതോന്നിയ ഞാൻ ചുമരിനോടുചാരി നിലത്തിരുന്നുകൊണ്ടു ചോദിച്ചു. “ഞങ്ങളോടൊപ്പമിരുന്നു ചോറുണ്ടിരുന്നു, പിന്നെ കുറച്ചുകഴിഞ്ഞപ്പോൾ നിർത്താതെ ഛർദ്ദിച്ചു. നീ…. […]

വായാടി 143

Vayadi by ANOOP KALOOR “ടീ വായാടി നിനക്ക് ഈയിടെ ആയിട്ട് ഇത്തിരി കുരുത്തക്കേട് കൂടുന്നുണ്ട് ട്ടാ ” “ഇത്തിരി കുരുത്തകേടും അതിനേക്കാൾ ഒത്തിരി കുശുമ്പും ഉള്ളത് ഇത്രേം വലിയ തെറ്റാണോ ” “മാഷേ എന്നെയങ്ങട് പ്രേമിച്ചൂടെന്നുള്ള ചോദ്യവും കൊണ്ടായിരുന്നു ,വായനശാലയിലേക്കുള്ള അവളുടെ വരവ്… അതും നാട്ടുകാരനും എപ്പോഴും കൂടെ നിൽക്കുന്ന അധ്യാപകനും ആയ രാജൻ മാഷിന്റെ ഒരേ ഒരു പുത്രിയുടെ വാക്കുകൾ ആണിത് “കുട്ടിയായി ഒന്നേ ഉള്ളു എന്നു പറഞ്ഞു കൊഞ്ചിച്ചു വളർത്തിയ ആ നല്ല […]

എന്റെ പ്രതികാരം ഇങ്ങനെയിരിക്കും 67

Ente Prathikaram Enganeyirikkum by Vinu Vineesh സൗദിയിൽ നിന്നും 3 മാസത്തെ ലീവിന് നാട്ടിൽചെന്ന എന്നെ പെണ്ണുകെട്ടിക്കണമെന്ന് അമ്മക്ക് ഒരേ നിർബന്ധം. ഒരുത്തി തേച്ചുപോയതിന്റെ വേദന ഹൃദയത്തിൽകിടന്ന് ചൾക്കോ,പിൾക്കോന്ന് ഇടിക്കാൻ തുടങ്ങിയിട്ട് മാസം അഞ്ചായി അതിനിടക്ക് ഒരുപെണ്ണുകാണൽ, ആലോചിക്കുമ്പോൾതന്നെ തല പെരുകുന്നു. സമയം എട്ടരകഴിഞ്ഞിട്ടും ബെഡിൽ നിന്നുമെണീക്കാത്ത എന്നെ അനിയത്തിവന്നാണ് വിളിക്കുന്നത്. അവൾക്കറിയില്ലല്ലോ ഉറക്കത്തിന്റെ വില. ഇവിടെ 13 മണിക്കൂർഡ്യൂട്ടി കഴിഞ്ഞ് ബാക്കി കിട്ടുന്ന സമയം ഫേസ്ബുക്കിലും, വാട്ട്സാപ്പിലും കേറിനിരങ്ങി അത്യാവശ്യം ഫോൺവിളികളൊക്കെ കഴിഞ്ഞ് മിച്ചം […]

തിരിച്ചറിവുകൾ 20

Thiriccharivukal by അനസ് പാലക്കണ്ടി ”’ഡാ ചങ്കെ, കരളേ.., എന്റെ ആദ്യരാത്രി മുടക്കാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ”’? ”’ഒരു രക്ഷയും ഇല്ലാ മച്ചാ…. ആ ‘അറാത്ത് ഹാരിസാണ്‌ പ്രശ്നക്കാരൻ അവന്റെ ആദ്യരാത്രി മുടക്കാൻ ഇയ്യും വന്നതല്ലേ മ്മളെ കൂടെ… അന്ന് ഇജ്ജ് ലുങ്കി മടിക്കികുത്തി അടിയിലെ ട്രൗസറും കാണിച്ചു തലയിൽ ഒരു കെട്ടും കെട്ടി ഒരു ഒന്നന്നര റൗഡി ലുക്കിലാണ് ഓന്റെ ഭാര്യവീട്ടിലേക്കു വന്നത് അതും കോഴിക്കോടിന്റെ സ്വന്തം കുണ്ടുങ്ങൽ എന്ന സ്ഥലത്തു പിന്നെ പറയാനുണ്ടോ കാര്യങ്ങൾ… എല്ലാവരെയും […]

എന്റെ പ്രണയം 22

Ente Pranayam by ഷംനാദ് “അമ്മേ ഈ ഏട്ടനിതെന്താ..ആര്യ ആയോണ്ടാ ഇത്ര ക്ഷമിക്കുന്നത്..” ഉച്ച മയക്കത്തിൽ പാതി അടഞ്ഞ എന്റെ കണ്ണുകളെ കുത്തി നോവിച് ചെവിയിൽ തറക്കുന്ന കൂരമ്പ് പോലുള്ള വാക്കുകൾ ഉമ്മറതെ ഭിത്തികളെ ഭേദിച്ച് പരിസരമാകെ മുഴങ്ങുമ്പോൾ നീതുവിന്റെ നാവിൽ നിന്ന് അനർഘ നിർഘളം പ്രവഹിച്ച വാക്കുകൾക്ക് ശക്തിയേറിയിരുന്നു.. നാണക്കേടെന്ന മനശാസ്ത്ര യുദ്ധത്തിൽ പണ്ടേ തോറ്റു പോയതോർത്തു അഭിമാനിക്കേണ്ടി വന്ന മനോഹര നിമിഷങ്ങളിലൊന്നായിരുന്നത്‌.. കുടുംബ സുഹൃത്തും അയൽക്കാരനുമായ വിഷ്ണു മാമന്റെ മോളാണ് ആര്യ, അടക്കവും ഒതുക്കവും […]

മഴത്തുള്ളികൾ 27

Mazhathullikal by ജിതേഷ് “ദേവകി… അവൻ ഇതുവരെ നല്ലൊരു വാക്കുപോലും ആ കൊച്ചിനോട് പറയുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ…. ഇതിപ്പോ ഈ കല്യാണം നമ്മൾ അവനെ നിർബന്ധിച്ചു അടിച്ചേൽപ്പിച്ചു എന്നൊരു തോന്നൽ ഉണ്ടായോ….. അതാണോ അവൻ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നപോലെ….. ” കയ്യിലിരുന്ന കണ്ണട മുണ്ടിന്റെ തലയ്ക്കൽ ഒന്ന് തുടച്ചു രാഘവൻ വീണ്ടും കണ്ണിൽ വെച്ചു….. ” എനിക്കൊന്നും അറിയില്ല… ശെരിയാണ് അവന്റെ സങ്കടത്തിൽ നിന്നും അവനിതുവരെ കാരകേറിയിട്ടില്ല…. അത് വകവെക്കാതെ അന്ന് ഞാനാണ് അവനെ നിർബന്ധിച്ചത്….. അതിനു […]

സ്നേഹം 46

Sneham by ജിതേഷ് “എടാ അവർക്കു ഏട്ടന്റെ ഫോട്ടോ കണ്ട് ഇഷ്ടായിട്ടുണ്ട് ഇന്ന് നമ്മളെല്ലാവരും ഒന്ന് കാണാൻ പോണം എന്ന് പറഞ്ഞിരുന്നു…. രണ്ട് പെണ്മക്കൾ ആണ്…. മൂത്ത ആളിനെയാണ് ഏട്ടന് പറഞ്ഞത്…. ഇളയ കുട്ടിക്ക് ചെറിയ വൈകല്യം ഉണ്ട്…. അരയ്ക്ക് കീഴ്പോട്ട് സ്വാധീനം ഇല്ല….. ഇത് നടക്കും എന്ന എനിക്ക് തോന്നുന്നേ… ” അമ്മ അരുണിനോട് പറഞ്ഞു… “ശെരി അമ്മേ സന്തോഷം…. അപ്പൊ ഞാൻ അവിടെ വേണ്ട അമ്മേ അത് ശെരിയാവില്ല…. നിങ്ങളെല്ലാരും കണ്ടു അതങ്ങോട്ട് ഉറപ്പിക്കു…. […]

അവളെപ്പോലെ 24

Avale pole by സോണിച്ചൻ “ഏയ്… നിക്ക്… പോകല്ലേ…” ബൈക്ക് സ്റ്റാർട്ടാക്കാൻ തുടങ്ങിയ ഞാൻ തിരിഞ്ഞുനോക്കി. ഒരു തോളിൽ ബാഗുമിട്ട് ഒരു കൈകൊണ്ട് രണ്ടുമൂന്ന് ബുക്കുകളും മാറോടടുക്കിപ്പിടിച്ച് അവളെന്റെ അടുക്കലേക്ക് ഓടിവന്നു. കൈ എളിയിൽ കുത്തിനിന്നവൾ അല്പനേരം അണച്ചു. “എന്തിനാടീ ഇങ്ങനെ കെടന്നോടുന്നത്..?” അവൾ മറുപടി പറയാതെ ഒന്ന് ചിരിച്ചിട്ട് ബൈക്കിന്റെ പിന്നിലേക്ക് ആയാസപ്പെട്ട് കയറി. “ങും. പോകാം.” ബാഗെടുത്ത് മടിയിൽ വെച്ചിട്ട് പുസ്തകങ്ങൾ ഒന്നൂടെ അവൾ നെഞ്ചോടടുക്കിപ്പിടിച്ചു. “എങ്ങോട്ട്..?” ഞാൻ അമ്പരപ്പോടെ ചോദിച്ചു. “ഇയാളെങ്ങോട്ടാ പോകുന്നത്… […]

നീലിയാർ കോട്ടം 7

Neeliyar Kottam by ഹരിത “ഈയ് കോട്ടത്തിൽ പോയിട്ടുണ്ടോ?” പെട്ടെന്നായിരുന്നു ചോദ്യം.. “കോട്ടോ, അതെന്താണ്?”… നാരാണേട്ടന്റെ പീടികയിൽ ചായ കുടിക്കായിരുന്നു ഞങ്ങൾ.. മൂപ്പര് ചില്ല് ഗ്ലാസിൽ മാത്രേ ചായ കുടിക്കൂത്രേ.. ഇപ്പൊക്കെ എല്ലാടത്തും പ്ലാസ്റ്റിക് ഗ്ലാസിലാത്രേ ചായ കിട്ട്വാ.. അതോണ്ട് ഇവിടത്തെ പീടികേന്ന് കിട്ടണ ചായ കുടിക്കുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാന്ന് എപ്പോഴും പറയും.. എപ്പോഴുംന്നെച്ചാ ഞങ്ങൾ പരിചയപ്പെട്ടിട്ടു രണ്ടു ദിവസേ ആയിട്ടുള്ളെ.. അതിന്റിടയിൽ ഇതും കൂട്ടി എട്ടാമത്തെ ചായയാ.. അപ്പോഴാണ് ഒരു കോട്ടം.. ” […]

ഞാനും നീയും 11

Njanum Niyum by Safad Ali Pk ഇന്നലെ ആയിരുന്നു എന്റെ പെണ്ണുകാണൽ… ഞാൻ അൻസിന…. +2 കഴിഞ്ഞപ്പോൾ മുതൽ വീട്ടിൽ ആലോചനകൾ വന്നു തുടങ്ങി…. എന്റെ ഉമ്മാന്റെ ഫ്രണ്ടും അയൽവാസിയും ആയിരുന്ന റുബീനത്ത കൊണ്ട് വന്ന ആലോചനായ…. ആദ്യം ഫോട്ടോ കണ്ടു….. അത്ര വല്ല്യ മൊഞ്ചൻ ഒന്നുമല്ലങ്കിക്കും… കാണാൻ ഒരു സ്റ്റൈൽ ഒക്കെ ഉണ്ട്… വീട്ടിൽ ഉള്ളവർക്കും ഇഷ്ട്ടമായി…… പെണ്ണുകാണൽ ഒകെ കഴിഞ്ഞു അവര് പൊയി….. അവര് കൊണ്ടുവന്ന സാധനങ്ങളിൽ… ഞാൻ ഏറ്റവും കൂടുതൽ പ്രതിക്ഷിച്ച […]

കരയിപ്പിച്ച മൊഹബത്ത് – 1 16

karayipicha mohabhat Part – 1 മെയ് മാസത്തിലെ ഒരു ദിവസം. ചേട്ടന്റെ കല്യാണ പാർട്ടിയിൽ ഇരിക്കുമ്പോഴാണ് വല്യമ്മയുടെ ചോദ്യം….. “നിന്റെ പ്രേമമൊക്കെ എവിടെവരെയെത്തി..??” “കഴിക്കാൻ സമ്മതിക്കൂല്ല അല്ലെ..?? പ്രേമം അവളെന്നെ വേണ്ടാന്ന് പറഞ്ഞു പോയി” എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഇത്തിരി ഇടറിയിരുന്നോ…. സങ്കടം പുറത്തുകാണിക്കാതെ ബാക്കിയുള്ളവരുടെ ചോദ്യശരങ്ങളെക്കൂടി നേരിട്ടപ്പോഴേക്കും എന്റെ പഴയ കളിക്കൂട്ടുകാരിക്ക് (അപ്പച്ചിയുടെ മകൾ ആണ്) ഒരു സംശയം… നിനക്ക് പ്രേമിക്കാനൊക്കെ അറിയാമോടാ…. വിഷമവും ദേഷ്യവും എല്ലാകൊണ്ട് ദഹിപ്പിക്കുന്ന ഒരു നോട്ടം […]

എന്റെ കാന്താരി 26

ഈറൻ പുലരികളിലും നിലാവ് പെയ്യുന്ന സന്ധ്യകളിലും പുൽനാമ്പും പുൽക്കൊടിയും മഞ്ഞു തുള്ളികളെ പ്രണയിക്കാറുണ്ടത്രെ.. നേരാണോ അഭിയേട്ടാ… ആ ….. എനിക്കറിയില്ല …. അത് അവരോട് പോയ് ചോദിക്ക് കൊരങ്ങൻ….. റൊമാൻസ് തീരെ ഇല്ല അവൾ കപട ഗൗരവത്തിൽ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു പക്ഷേ അയാൾ ശ്രദ്ധ കൊടുത്തില്ല. ഇത് പതിവുള്ളതാണല്ലോ.കുറച്ച് സമയത്തിനകം അവൾ വീണ്ടും ചിണുങ്ങിക്കൊണ്ട് വരുമെന്ന് അവനറിയാം കുറച്ച് കഴിഞ്ഞതും പിന്നെയും അവൾ കൊഞ്ചലോടെ വിളിച്ചു അഭിയേട്ടാ…. ഒന്ന് കൊഞ്ചാതെ പെണ്ണെ.. അഭിയേട്ടാ… ഇങ്ങട്ട് […]