തിരിച്ചറിവുകൾ 20

”’ആഹാ നിങ്ങളെല്ലാവരും പുറത്തിരിക്കാനോ.., നിങ്ങൾ എന്തെക്കെ ഗൂഢാലോചന ചെയ്താലും ഒരു കാര്യവുമില്ല മക്കളേ.., ഫുൾ പൈസ കിട്ടാതെ ഓളെ റൂമിലേക്ക് വിട്ടുതരുന്ന ഒരു കോമ്പ്രോമിസിനും ഞങ്ങള് തയ്യാറല്ല…”’

””അതിന്റെ ഒരാവശ്യവും ഇല്ല മെറിൻ മോളെ ഇന്ന് എന്നെ കൊണ്ടുപോകാൻ എന്റെ ചങ്ങായിമാർ വരുന്നുണ്ട്…”’ സങ്കടം ഉള്ളിൽ ഒതുക്കി ഞാനൊരു കൃതിമ ചിരി ചിരിച്ചു.

അതുകേട്ടു എല്ലാവരും പരസ്‌പരം കാര്യം അറിയാതെ മിഴിച്ചുനിൽക്കുമ്പോളാണ് എന്റെ ‘ചങ്ങായിമാർ ആ ‘തെണ്ടികൾ കല്യാണവീട്ടുമുറ്റത്തു നിറഞ്ഞതു…

അറാത്ത് ഹാരിസ് ആ പിരാന്തൻ ബൈക്ക് സൈഡാക്കിയിട്ടു എല്ലാവരോടും വിളിച്ചു കൂവിപറഞ്ഞു..

”’ഡാ എല്ലാവരും വണ്ടി സൈഡാക്ക് നമുക്ക് റോഷന്റെ കാറിൽ തന്നെ പോയാൽ മതി…”’

ഞാൻ അവനെയൊന്നു ദയനീയമായി നോക്കികൊണ്ട് മനോഹരമായി ഒരു പുഞ്ചിരി കൊടുത്തു അവൻ ഒരു ദയവും തരാതെ ഒരുലോഡ് പുച്ഛവും മുഖത്തു ഒട്ടിച്ചിട്ട് ഉമ്മാന്റെ അടുത്തേക്ക് പോയി…

”’ഉമ്മ കഴിക്കാൻ എന്താണുള്ളത്..? പള്ള പയിച്ചിട്ടു നിക്കാൻവയ്യ.. “”

”’ഇയ്യ്‌ സാദാരണ ഒന്നും ചോദിക്കാതെ അടുക്കളയിൽ കേറി കഴിക്കുന്നതല്ലേ.! പിന്നെന്താടാ അനക്ക് ഇപ്പോ ഒരു ചോദ്യം…?”’

”’ഇന്ന് ഇൻക്ക് പള്ള നിറയെ കഴിക്കണം ഉമ്മ… ഇന്നെനിക്ക് സന്തോഷമുള്ള ദിവസമാണ്.., ഈ ദിവസത്തിന് വേണ്ടിയാണു ഞാൻ കാത്തിരുന്നത്…”’

”ആഹാ അപ്പോ അതാണ് സംഭവം അന്റെ ഫസ്റ്റ് നൈറ്റ് മുടക്കിയതിനുള്ള പ്രതികാരം ആണല്ലേ..??!! എന്നാ ഇജ്ജ് കൊണ്ടുപോയ്‌ക്കോ ഓനെ… ഓന്ക്ക് അങ്ങനെ തന്നെവേണം..”’

”’ന്റെ പൊന്നുമ്മാ ശവത്തിൽ കുത്തല്ലേ പ്ളീസ്… ഞാൻ ഉമ്മാനോട് ദാരിദ്ര്യത്തോടെ പറഞ്ഞു…”’ അതുകണ്ടു ഉമ്മ പല്ലിളിച്ചു ചിരിച്ചു…

”’ഒക്കെടാ എല്ലാം പണ്ടാരങ്ങളും വെയിറ്റ് ചെയ്യ് ഞാൻ അവളോട് പറഞ്ഞിട്ട് വരാം..”’

പോകാൻ നേരത്തു എന്റെ ഒരേയൊരു പുന്നാര പെങ്ങൾ മുന്നിൽ തടസ്സമായി നിന്നുകൊണ്ട് പറഞ്ഞു…