അസുരഗണം 2 [Yadhu] 97

Views : 9313

അതു കേട്ട ഉടൻ ലക്ഷ്മി അമ്മയ്ക്ക് ദേഷ്യം വരാൻ തുടങ്ങി

 

ലക്ഷ്മി അമ്മ : ഇനി ഒരു അക്ഷരം മിണ്ടിപ്പോകരുത്. എന്താ പറഞ്ഞത് എന്റെ മകൻ നിന്റെ അച്ഛനെ കൊന്നു എന്നോ. ഇല്ല ഒരിക്കലും അത് സംഭവിക്കില്ല

രേണുക : എന്റെ അച്ഛനെയും കൊന്നതും പോരാതെ വേറെ അഞ്ചുപേരെ കൊന്നില്ലേ അതും പണത്തിനുവേണ്ടി

ലക്ഷ്മി അമ്മ : എന്താ പറഞ്ഞത്. എന്റെ മകൻ പണത്തിനുവേണ്ടി കൊന്നു എന്നോ ഇട്ടു മൂടാൻ ഉള്ള സ്വത്ത് ഉണ്ടായിട്ടും അതൊന്നും വേണ്ട എന്നു പറഞ്ഞ് ഇറങ്ങി പോയവനാണ് അവൻ. നിങ്ങൾക്ക് അവനെ കുറിച്ച് എന്തറിയാം. വർമ്മ ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ . കോടിക്കണക്കിന് രൂപയുടെ ഏക അവകാശി. ഗോകുൽ വർമ്മയുടെയും മീനാക്ഷി വർമ്മയുടെ ഏകമകൻ ആദിത്യ വർമ്മ.

 

കോകില : അപ്പോൾ നിങ്ങളല്ലേ പറഞ്ഞത് നിങ്ങളുടെ മകനാണ് ആദിത്യവർമ്മ എന്ന്

ലക്ഷ്മി അമ്മ : അതെ എന്റെ മകൻ തന്നെ. ഞാൻ ജന്മം കൊടുക്കാത്ത എന്റെ മകൻ. ഞാൻ  അവന്റെ രണ്ടാനമ്മ യാണ്. അവന് 7 വയസ്സുള്ളപ്പോഴായിരുന്നു അവന്റെ അമ്മയുടെ മരണം. അവരുടെ മരണത്തിനു ശേഷം അവൻ തികച്ചും ഒറ്റപ്പെട്ടു ബന്ധുക്കൾ പറയാൻ കുറെ പേരുണ്ടെങ്കിലും അവരെല്ലാം അവനെ സ്നേഹിച്ചിരുന്നില്ല മറിച്ച് ഉപദ്രവിക്കുകയും അവഗണിക്കുകയും ചെയ്തിരുന്നത്. അതിനും ഒരു കാരണമുണ്ട്. ഗോകുൽ വർമ്മ അതായത് ആദിയുടെ അച്ഛൻ. സാക്ഷാൽ അസുരൻ മനുഷ്യത്വം എന്നുള്ളത് അയാളുടെ അടുത്തുകൂടെ പോകാത്ത ഒരു മൃഗം. അയാൾ കാശിനു വേണ്ടി മാത്രം ജീവിച്ചത് . എല്ലാവരുടെയും സ്ഥാനം അയാളുടെ കാൽച്ചുവട്ടിൽ മാത്രമായിരുന്നു. എന്റെ അച്ഛൻ അയാളുടെ കയ്യിൽ നിന്ന് കുറച്ചു കാശു വാങ്ങിയിട്ടുണ്ട് അത് തിരിച്ചു കൊടുക്കാൻ പറ്റാതെ ആയപ്പോൾ എന്നെ വിവാഹം കഴിച്ചോട്ടെ എന്ന് ചോദിച്ചു. പൈസ കൊടുക്കാൻ ഇല്ലാത്തതുകൊണ്ട്. അനുസരിക്കുകയായിരുന്നു നിവർത്തിയുള്ളൂ. ഞാൻ ആ വീട്ടിൽ ചെല്ലുമ്പോൾ അവനും   അവന്റെ 3അമ്മാവന്മാരും, അവരുടെ ഭാര്യമാരും, അവരുടെ മക്കളും ഇത്ര പേരാണ് അവിടെ താമസിച്ചു. എനിക്ക് ആ വീട്ടിൽ ഒരു വേലക്കാരിയുടെ സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ആദിയുടെ അച്ഛൻ ഇവരെ എല്ലാവരെയും ഉപദ്രവിച്ച ഇരുന്നു എന്നാൽ അവരുടെ എല്ലാവരുടെയും പ്രതികാരം  തിരിച്ചു കിട്ടിയത് ആദിക്ക് ആയിരുന്നു. അവസാനം അവന് സഹിക്കാൻ വയ്യാതെ+2 കഴിഞ്ഞതോടെ അവൻ എഞ്ചിനീയറിംഗ് പഠിക്കാൻ വേണ്ടി അവൻ പൂനെയിലേക്ക് പോയി. സത്യം പറഞ്ഞാൽ ഒരു അവന് രക്ഷപ്പെടാൻ വേണ്ടി ഒരു മാർഗം മാത്രമായിരുന്നു ആ എൻജിനീയറിങ് പഠനം. നാലുവർഷം അവൻ അവിടെ തന്നെ കഴിച്ചു നാട്ടിലേക്ക് ഒരിക്കൽ പോലും അവൾ  വന്നില്ലേ. അതിനിടയിൽ അവന്റെ അച്ഛനും മരിച്ചു. എന്റെ ബലമായ സംശയം അത് അവന്റെ അമ്മാവന്മാർ കൊന്നതാണ് എന്നാണ്. അവൻ അച്ഛന്റെ മരണവാർത്തയറിഞ്ഞു വരുമ്പോൾ അവന്റെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അതിന്റെ കയ്യിൽ ഒരു കുഞ്ഞു. അച്ഛൻ മരിച്ചതിനു ശേഷം മൂന്നാമത്തെ ദിവസം അവനെ തിരക്കി പോലീസ് എത്തി. അഞ്ചുപേരെ കൊന്ന കേസിലെ പ്രതിയാക്കി അവന്റെ അമ്മാവന്മാർ. അതും സമൂഹത്തിലെ ഉന്നതിയിൽ നിൽക്കുന്ന ആൾക്കാർ. അവനെ പോലീസുകാർ കൊണ്ടുപോകുമ്പോൾ  അവൻ ആദ്യമായി അമ്മ എന്നു വിളിച്ച് എന്നോട് ഒരുകാര്യം ആവശ്യപ്പെട്ടിരുന്നു . ഞാൻ വരുന്നതുവരെ അവളെയും കുഞ്ഞിനേയും അമ്മ നോക്കിക്കോണം

 

അതു പറഞ്ഞ് അവർ പൊട്ടിക്കരയാൻ തുടങ്ങി അവർ വീണ്ടും തുടർന്നു

Recent Stories

The Author

Yadhu

11 Comments

  1. യദു എവിടെ ബാക്കി, ഒരു ആഴ്ച ആയി വെയിറ്റ് ചെയുന്നു

  2. Adipoli………
    Vaayanakarude full support undakum. Nalla reediyil thanne continue cheytholoo……..

    All the best

    With love,
    അച്ചു

    1. Thanks അച്ചു

  3. കുറച്ചു തിരക്കിലാണ് ബ്രോ അടുത്ത ആഴ്ച എന്തായാലും പബ്ലിഷ് ചെയ്യാം

    1. randaam bhagavum adipoli
      ishtam aayi…
      njan ippa otta odikkal vayana mathre aayitulu
      adutha bhagam kode vannittu onnukoode vayikkanam
      nannayittundtto

  4. പ്രണയരാജ

    Nannayittunde adutha bagan vegam varille

  5. വീണ്ടും സസ്പെൻസ് ആണല്ലോ …
    അടുത്ത ഭാഗം വേഗം പോരട്ടെ….

    1. Thanks bro

  6. nice….please continue

    1. Thanks bro

  7. bro vayikan patilla echri thirakka. pinne vayichitt parayatto.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com