അനാമിക 3 [Jeevan] 346

Views : 68314

വിഷ്ണുവും ഞാനും ഒരു റൂം. അവന്‍റെ സ്വഭാവം കാരണം അവന്‍ സീനിയേര്‍സിന്റെ സ്ഥിരം വേട്ട മൃഗം ആയി. ഒരേ റൂമില്‍ ആയിരുന്ന കൊണ്ട് എനിക്കും അത് പണി ആയി കൊണ്ടിരുന്നു. ഓഗസ്റ്റ് പത്തിന് ക്ലാസ് തുടങ്ങി. ഓഗസ്റ്റ് 28 വരെ ക്ലാസ് ഉണ്ടായിരുന്നു, 29 ഓണം സെലെബ്രഷന്‍ കഴിഞ്ഞു ഞാന്‍ വീട് പിടിച്ചു.

ചിങ്ങ മാസത്തിലെ തിരുവോണത്തിന് ആണ് ഞാന്‍ ജനിച്ചത്. അത് കൊണ്ട് തന്നെ എല്ലാ കൊല്ലവും ഓണം വീട്ടില്‍ നല്ല ആഘോഷമാണ്. അങ്ങനെ ഈ ഓണത്തിനും വീട്ടില്‍ അമ്മ സദ്യയും പായസവും ഉണ്ടാക്കി. അമ്മയുടെ അച്ഛനും അമ്മയും അമ്മയുടെ തറവാട്ടില്‍ ആണ്. ആല്‍ത്തറ കുടുംബം എന്നു അറിയപ്പെടും.തറവാട്ടില്‍ അമ്മയുടെ അച്ഛനും അമ്മയും മാത്രം ആണ്. അമ്മയുടെ അനിയനും ഫാമിലിയും അമേരികയില്‍ ആണ്. ഓണത്തിന് ഉണ്ടാക്കിയ പായസം എല്ലാ തവണയും ഞാന്‍ അമ്മയുടെ തറവാട്ടില്‍ എത്തിക്കും. ഓണം ആയത് കൊണ്ട് അപ്പൂപ്പനും അമ്മൂമ്മയും അന്നേ ദിവസം എങ്ങും പോകില്ല, അതാണ് വീട്ടില്‍ വരാത്തെ. അവര്‍ ഒറ്റയ്ക്ക് ആയത് കൊണ്ട് പായസം ഒന്നും വക്കില്ല. അത് കൊണ്ട് ഞാന്‍ ഇവിടെ നിന്നും കൊണ്ട് കൊടുക്കുക്കും. ഉച്ചക്ക് കഴിക്കാന്‍ ഉള്ളത് ആയത് കൊണ്ട് അമ്മ അതി രാവിലെ തന്നെ, എല്ലാം റെഡി ആക്കി, ഒരു 8 മണിയോടെ തന്നെ എന്‍റെ കയ്യില്‍ തന്നുവിടും, ഞാന്‍ അത് കൊടുത്തു തിരികെ അപ്പോള്‍ തന്നെ വരും. ഇതാണ് പതിവ്.

ഈ തവണയും പതിവ് തെറ്റി ഇല്ല, രാവിലെ തന്നെ ഞാന്‍ പായസവും, വേറെ ചില കറികളും ആയി, അമ്മയുടെ തറവാട്ടിലേക്ക് വിട്ടു. ഏകദേശം 8-10 കിലോമീറ്റര്‍ ഉണ്ട് അമ്മയുടെ വീട് വരെ. ഞാന്‍ പഴയ മോഡല്‍ ബുള്ളറ്റ് യൂസ് ചെയ്യുന്നതു കൊണ്ട് ഒരു 45 ഇന് മുകളില്‍ പോകില്ല. അങ്ങനെ 8.30 യോടെ തറവാട്ടില്‍ എത്തി. കുറച്ചു സമയം അവിടെ ചിലവിട്ടു 9 മണിയോടെ ഇറങ്ങി. ഗെയ്റ്റ് തുറന്നു ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്തു റോഡില്‍ കയറ്റി ഇടത്തേക്ക് തിരിഞ്ഞു. തറവാടിന്‍റെ തൊട്ട് ഇടത്ത് വശം ഉള്ള വീടിന് മതില്‍ കെട്ടിയിട്ടില്ല, മതിലിന്‍റെ ഫൌന്‍ഡേഷന്‍ കെട്ടിയിട്ടുണ്ട്. റോഡില്‍ ഇറങ്ങി ഇടത്തേക്ക് തിരിഞ്ഞാല്‍ പിന്നെ ഒരു ഇറക്കം ആണ്.

ഞാന്‍ വണ്ടി ഇടത്തേക്ക് തിരിച്ചപ്പോള്‍ കണ്ടത് നാല് കൊച്ചു കുട്ടികള്‍ അവിടെ നില്‍കുന്നു, അവരോടൊപ്പം ഒരു വലിയ പെണ്‍കുട്ടി ആ മതിലിന്‍റെ ഫൌണ്ടേഷനില്‍ ഇരിക്കുന്നു. ഇന്ന് വരെ അവളെ ഞാന്‍ കണ്ടിട്ടേ ഇല്ല. പക്ഷേ ജെനമ ജെമാന്തരങ്ങളായി അവളെ പരിചയം ഉണ്ടെന്ന് തോന്നി. ആ മുഖം തേടി ആണ് ഞാന്‍ ഇത്രയും നാളും അലഞ്ഞത് എന്നു തോന്നി. അവളെ കണ്ടപ്പോള്‍ തന്നെ എന്‍റെ ഹൃദയം നിന്ന പോലെ, ഒരു ശബ്ദവും കേള്‍ക്കാന്‍ ആകുന്നില്ല, കാലചക്രം സ്തംബിച്ച പ്രതീതി, കണ്ണുകള്‍ ഇമവെട്ടാതെ ഞാന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. ചുറ്റും ഉള്ള മറ്റ് കാഴ്ചകള്‍ എല്ലാം മാഞ്ഞു പോയിരുന്നു. ആ ഒരു നിമിഷം, അവളും ഞാനും മാത്രം ആയി. എന്‍റെ ദേഹമാസകലം കുളിര് കോരുന്ന പോലെ തോന്നി. അവളും എന്‍റെ മുഖത്തേക്ക് നോക്കി, ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി, ബുള്ളറ്റ് മുന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു, ഒപ്പം എന്‍റെ ശരീരവും. പക്ഷേ എന്‍റെ മനസ്സ് ആ ദേവതയില്‍ ഉറച്ചു നിന്നു. ഞാന്‍ അവളുടെ കണ്ണുകളിലേക്ക് ഇമ ചിമ്മാതെ നോക്കി ഇരുന്നു, അവള്‍ എന്റെയും കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നു. ബുള്ളറ്റ് എന്‍റെ ശരീരം കൊണ്ട് അവളില്‍ നിന്നു അകന്നു കൊണ്ടേ ഇരുന്നു, പക്ഷേ അപ്പോളും അവളുടെ കണ്ണുകളില്‍ തന്നെ ആയിരുന്നു എന്‍റെ ദൃഷ്ടി …

*****************

തുടരും ….

Recent Stories

The Author

92 Comments

  1. Vettichira Diamon

    Ithinte Baki ?

  2. കഥ വളരെ നന്നായി. യാത്രാവിവരണം ആസ്വദിച്ച് കൊണ്ടാണ് കഥയുടെ ഫ്ലോ മാറിയതായി അവസാനം തോന്നി.

  3. ജീവൻ കഥ വേറെ ഒരു travalogue തലത്തിലേക്ക് കൊണ്ട് പോയി അല്ലെ ഈ പാർട്ട്‌. യാത്ര വിവരണങ്ങൾ നന്നായിരുന്നു എന്നാലും കഥയുടെ usual ഫ്ലോ നിന്ന് മാറിപോയ പോലെ തോന്നി. നായികമാർ കൂടുവാണല്ലോ എന്നാലും അവസാനം വന്ന ആൾ ആവും യഥാർത്ഥ നായിക💞💕 എന്ന് തോന്നുന്നു.നന്നായി എഴുതാൻ പറ്റട്ടെ ✍🏻

    1. Chechi🥰…
      ഈ ഭാഗം നമ്മളെ ഒത്തിരി യാത്ര കൊണ്ടുപോയ ആ മഹാന് ഉള്ള ഒരു സമർപ്പണം ആയിരുന്നു… പിന്നെ എനിക്ക് അടുത്ത കഥക് വേണ്ടി ഉള്ള ഒരു experiment കൂടെ… അടുത്ത ഭാഗം usual രീതിൽ മടങ്ങി വരും ചേച്ചി… പിന്നെ നായിക… ഈ കഥ fight മാറ്റി വച്ചാൽ കുറെ കൂടി റീലിസ്‌റ്റിക്‌ ആയിരിക്കും . അതോണ്ട് നായികയുടെ കാര്യം പറയ്യുന്നില്ല

  4. Ith thanne alle athulya nna peril kuttanil kandey…same name use cheythoode bro

    1. അത് പറ്റില്ല ബ്രോ.. അവിടെ അബദ്ധത്തിൽ ആ പേര് ഇട്ടു poyatha.. avudeya ആദ്യം പബ്ലിഷ് ചെയ്തത്… ഇവിടെ ആ പേരിൽ ഇടാൻ ആകില്ല. ചില പേർസണൽ പ്രോബ്ലം 🙏

  5. തുമ്പി 🦋

    Edo than ithu appurathu peru matty ittu alle. Copyrightinu avne 2 therim prenju case kodukkan poyeppol dhende authorname thante.😪 ippol njanarayii 😶😑

    1. അണ്ണൻ ക്ഷെമിക്കു..അത് ഒരു പ്രേതക സാഹചര്യം കൊണ്ട് ഇടുന്നതാ… 🙏🙏

  6. നരേന്ദ്രന്‍❤🌷

    ജീവാപ്പീ .. ഉമ്മ.. ഈ ഭാഗം അതി മനോഹരം ആക്കി ,കഥയില്‍ കുറച്ച് ഫിക്ഷന്‍ കൂട്ടി ചേര്‍ത്തത് supr 👌👌
    ആ പ്രകൃതിയുടെ വര്‍ണനയും പഞ്ചവന്‍ തടാകവും കോവിലും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു ! പിന്നെ ആ ഫെെറ്റും കുഞ്ഞുവിന്‍റെ അടി ആണ് പൊളി പെമ്പിള്ളേര്‍ ആയാ ഇങ്ങനെ വേണം!!പിന്നെ ശ്രീലക്ഷ്മി ,ഒരുപാട് ഇഷ്ടപെട്ടു,പിന്നെ അവസാനം പുതിയ കഥാപാത്രത്തിലേക്ക് (നായിക ആണെന്ന് അനുമാനിക്കുന്നു!)
    കഴിഞ്ഞ പാര്‍ട്ടുകളേക്കാള്‍ എഴുത്തിന്‍റെ ശെെലി വേറെ ലെവല്‍ ആയിട്ടൊണ്ട്!!

    നീ എവിടെ പോയാലും അടി ആണോടെ ജീവാപ്പീ..??!!😃😃(ചുമ്മ)

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!..ഒത്തിരി സ്നേഹത്തോടെ

    നരേന്ദ്രന്‍🌷💘

    1. നരേന്ദ്രന്‍❤🌷

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ശ്രീലക്ഷ്മി ആണ് നല്ല കുട്ടി

    2. നരേട്ടോ ,

      ഇഷ്ടം ആയല്ലോ അത് മതി. പിന്നെ അടി നമ്മുക്ക് ഒരു വീക്നെസ് ആണല്ലോ . അടുത്ത ഭാഗം തുടങ്ങിട്ടുണ്ട്, പറ്റുന്ന വേഗത്തില്‍ ഇടാം. ഈ തിരക്കിനിടയില്‍ വായിച്ചു ഒരു കമെന്‍റ് തന്നല്ലോ , അത് പെരുത്ത സന്തോഷം.

      1. നരേന്ദ്രന്‍❤🌷

        😍😍

  7. തുമ്പി 🦋

    Bro preyunnond onnum thonnallae.
    teaserum trailerum onnum idalle njan ichiri vayichappol manassilaye aparajithan annu.

    Padathinte thrillu kalayathirikkan vendi trailer polum kalathe alanu njan🙃. Athondaa njan appurath anganee varathee entha. Athil chatinte edaikku teaser iduvallo..🥺. Trailer polum kanathe padam kanunna alanu, njan. Ethu journal anu ennu tirakkathey illu. Vere onnum nokkilla so. Ini teaseronnum aa sectionil idavolle ithil idalle.

    1. ഇവിടെ ഇട്ട ട്രൈലെർ ഒരു പ്രേതെക സാഹചര്യം കൊണ്ട് ഇടേണ്ടി വന്നതാ.. അതാണേൽ fanmade ട്രൈലെർ ആണ്… ക്ഷെമിക്കണം.. ഒർജിനൽ ട്രൈലെർ അല്ല അത് 😇🙏

      1. ജീവാപ്പി … ഇനി അതെല്ലാം കുട്ടേട്ടനൊട് റിക്വസ്റ്റ് ചെയ്തു ഡിലീറ്റ് ചെയ്തോളൂ …👍❤️

        ഗുഡ് ഈവനിംഗ് ❣️

        1. ഞാൻ paranjethada

  8. തുമ്പി 🦋

    Enthadoo njan ithinu preyaa ishtayiii. Orupad💝. Kadha 1st kandappol karuthy. Pattalakkarude story arikm avde vedivvekkan poyappol valla penkuttyem kand ishtapetta arikm angane okkeyanu oradheekshiche but. Ingane marunn karuthilla
    Enthayalum kadha nalla rasind vayikkan orupad santhosham ind. Thankyou.

    1. നന്ദി തുമ്പി… ❤️

  9. ജീവപ്പി😍😍😍😍

    തകർത്തു ട്ടോ….
    സംഭവം നല്ല ജോർ ആയിട്ട് ഉണ്ട്…അപ്പൊ ഇനി ഉള്ളവള് ആണോ നായിക😬😬

    ഹ എന്തായാലും വേഗം ഇടു ട്ടോ

    1. Masila.. nee enthanu aparajithan wallil varathe… enthayalum nee vaichallo.. santosham.. naika aru akkanam enna confusionila njanum 😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com