കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

Views : 8124

ഹരി.. കൈ എങ്ങനെയുണ്ടെ ഡാ…
വേദനയുണ്ടോ…
അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് സംങ്കടവും അതുപോലെ ആകാംശയും നിറഞ്ഞിരുന്നു.
എബി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

എൻ്റെ മീരെ… ഞാൻ ഇന്നലെ പറഞ്ഞതല്ലെ…
എനിക്ക് കുഴപ്പമൊന്നുമില്ലാ… എന്ന്..

അവൾ എന്തോ.. പറയാൻ തുടങ്ങിയതും.
യൂണിയൻ ഭാരവാഹികളിൽ ഒരാൾ വന്ന് ഗെസ്റ്റ് എത്താറായി എന്നും പറഞ്ഞ് ഹരിയെ കൂട്ടി കൊണ്ട് പോയി…
അങ്ങനെ അൽപ്പ സമയത്തിനുള്ളിൽ തന്നെ.
വാദ്യമേളങ്ങളുടെ അകംമ്പടിയോടു കൂടി.
കോളേജ് പ്രവേശന കവാടവും കടന്ന്.
മൺ വഴിയിൽ തണലേകി നിന്ന ഒരു വാകമരച്ചോട്ടിേലായ്. ഒരു വൈറ്റ് കളർ BMW 7 സീരീസ് കാർ വന്നു നിന്നു.
അതിൽ നിന്നും യുവമനസ്സുകളുടെ ഇഷ്ട്ട താരം സാക്ഷാൽ ടൊവിനോ തോമസ് ഇറങ്ങി വന്നു.
ഹരി അദ്ധേഹത്തെ ഒരു ചുവന്ന രക്തഹാരം അണിയിച്ചു കൊണ്ട് ഓഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചു.
ആർപ്പുവിളികളും കരഗോഷാങ്ങളും ഒക്കെ ഏറ്റു വാങ്ങി അദ്ധേഹം. ഓഡിറ്റോറിയത്തിലേക്കു നടന്നു.

തുടർന്ന് കോളേജിലെ പല ഉന്നത വ്യക്തികളും ആ വേദിയിൽ സംസാരിച്ചു.
അങ്ങനെ കലാപരുപാടികൾക്ക് തുടക്കം കുറിച്ചു.
ആദ്യത്തെ പരുപാടി ഒരു ഐശ്വര്യ പൂർണ്ണമായ തുടക്കം എന്ന പോലെ ഒരു ഭരതനാട്യത്തിൽ നിന്നുമാണ്.
അവതരിപ്പിക്കുന്നത് പാർവ്വതി നമ്പ്യാരും.
എല്ലാവരും വളരെ ഉൽസാഹത്തോടെ സ്റ്റേജിലേക്കു കണ്ണും നട്ടിരിക്കുകയാണ്.
ഹരി പരുപാടിയുടെ ഓട്ടത്തിലായിരുന്നു.
അവൻ ജനറേറ്ററിൽ ഡീസൽ നിറച്ചു കൊണ്ടിരിക്കെ എബിയും ശ്യാമും അവൻ്റെ അടുേത്തക്കു ചെന്നു.

ഡാ… ദേ … പരുപാടി തുടങ്ങി വേഗം വാ…

ആടാ… ദേ… കഴിഞ്ഞു ഇപ്പോ വരാം..

അതും പറഞ്ഞ് ഹരി വേഗം ഡീസൽ ഒഴിച്ചു തീർത്തിട്ട്. അവരുടെ ഒപ്പം ഓഡിറ്റോറിയത്തിലേക്കുപ്പോയി.

ഓഡിറ്റോറിയത്തിലെ എല്ലാ ലൈറ്റുകളും അണഞ്ഞു.
നിമിഷങ്ങൾക്കുള്ളിൽ സ്റ്റേജിലെ മാത്രം ലൈറ്റുകൾ തെളിഞ്ഞു.
അതിൽ ഒരു സ്ത്രീ രൂപം തിളങ്ങി നിന്നു.
ഒരു വെണ്ണക്കൽ ശില്പം എന്നപ്പോലെ.
ആ കാഴ്ച്ച കണ്ട് ഹരിക്ക് അവൻ്റെ ശരീരം കുളുരുകോരുന്ന പോലെ തോന്നി.
എന്താണ് തനിക്ക് സംഭവിക്കുന്നത്.
എന്തുകൊണ്ടാണ് അവളെ കാണുമ്പോൾ മാത്രം ഇങ്ങനെയൊക്കെ തോന്നുന്നത്.
അതിനും വേണ്ടും അവൾ ആരാണെൻ്റെ?
ദൈവമേ… എനിക്ക് എന്താണ് സംഭവിക്കുന്നത്.
എനിക്ക് അവളോട് പ്രേമമാണോ.. അതോ… വെറും ആകർഷണം മാത്രമോ…
അറിയില്ല. ഒന്നും മനസ്സിലാവുന്നതുമില്ല.
ഞാൻ വേറെ ഏതോ ലോകത്തെന്നപ്പോലെ തോന്നുന്നു.

Recent Stories

The Author

കാളിദാസൻ

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. Good
    😘😘

  4. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  5. Ithinte adutha bagam varuvo????

  6. തൃശ്ശൂർക്കാരൻ

    😍😍😍😍😍

  7. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  8. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  9. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com