ആതിര [വിബിൻ] 69

Views : 5244

“എനിക്ക് അറിയാമായിരുന്നു ചേട്ടന് എന്നെ ഇഷ്ട്ടമാണ് എന്ന്. ഈ 3 വർഷത്തിനിടയിൽ ഞാൻ ഒരുപാട് ദിവസം ചേട്ടൻ ഇന്ന് ഈ പറഞ്ഞത് പറയാൻ വരുമെന്ന് കരുതിയിരുന്നു.

ചിലപ്പോൾ 2 കൊല്ലം മുമ്പ് പറഞ്ഞിരുന്നു എങ്കിൽ ചിലപ്പോൾ ഞാനും ……..,

ഇപ്പോൾ എനിക്ക് ഒരു ലക്ഷ്യം ഉണ്ട് അതിന് മുന്നിൽ വേറെ തടസം വരാൻ ഞാൻ ഇടകൊടുക്കില്ല.

ചേട്ടൻ ഒരു കാര്യം ചെയ്യ് ,എന്റെ വീട്ടിൽ വന്ന് ചോദിക്ക് അവർ സമ്മതിച്ചാൽ എനിക്ക് കുഴപ്പമില്ല.”

 

“അത് എങ്ങിനെ ആടോ ഒരു പണിയും ഇല്ലാത്ത ഞാൻ തന്റെ വീട്ടിൽ വന്ന് ഇപ്പോൾ പെണ്ണ് ചോദിക്കുന്നത്” അന്ന് അവൾ പിന്നെ ഒരു വാക്ക് പോലും പറയാതെ പോയിട്ട് ഇന്ന് 3 വർഷം ആയി. അവളോട് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞിട്ട് 3ആം വാർഷികം, അവളുടെ 21ആം പിറന്നാൾ. അമ്പലത്തിൽ തൊഴാൻ വന്നപ്പോൾ ആണ് അവളോട് ഞാൻ അത് ചോദിച്ചത്.

 

രാവിലെ മൊബൈലിൽ ഉള്ള ബെൽ കേട്ടാണ് ഞാൻ ഉണർന്നത്. അവൾ ആയിരുന്നു, അവൾക്ക് എന്നെ ഒന്ന് കാണണം എന്ന്.

അവൾ പറഞ്ഞ സമയത്ത് ഞാൻ അമ്പലത്തിൽ ചെന്നു, ഞങ്ങൾ രണ്ടാളും ഒരുമിച്ച് തന്നെ തൊഴുത് പുറത്തിറങ്ങി.

അവളെ കാണാൻ പോകുമ്പോൾ ഞാൻ ഇപ്പോൾ വണ്ടി എടുക്കാറില്ല, ഇത്രയും നാളിനിടയിൽ അവൾ എന്നോട് ഇഷ്ട്ടമാണ് എന്നോ അല്ല എന്നോ പറഞ്ഞിട്ടില്ല. എങ്കിലും ഞങ്ങൾ ഒരുമിച്ച് നടന്ന്  സംസാരിച്ചുകൊണ്ട്  ആണ് അമ്പലത്തിൽ നിന്ന് പുറത്ത് പോകാറുള്ളത്.

“ഇയാൾക്ക് എന്നോട് എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞല്ലേ എന്നെ വിളിച്ചത്, എന്നിട്ട് എന്താണ് ഒന്നും പറയാത്തത്.”

 

“എനിക്ക്,..എനിക്ക് ചേട്ടനെ ഇഷ്ടമായിരുന്നു.  പക്ഷേ വീട്ടുകാർ അവരെ വിഷമിപ്പിച്ച് എനിക്ക് ഒന്നും നേടേണ്ട.” അവളുടെ ശബ്ദതമിടറികൊണ്ടാണ് അവൾ ഓരോ വാക്കും പറഞ്ഞിരുന്നത്.

“എനിക്ക് ഒരു ആലോചന വന്നിട്ടുണ്ട്. അത് മിക്കവാറും നടക്കാൻ സാധ്യത ഉണ്ട്.”

“എവിടെ നിന്നാണ് ആലോചന? ആൾക്ക് എന്താണ് ജോലി?”  അങ്ങിനെ ഒരുപാട് ചോദ്യങ്ങൾ ഞാൻ അവളോട് ചോദിച്ചു.

 

“ഞാൻ അന്നേ പറഞ്ഞത് അല്ലേ ചേട്ടനോട്, എന്റെ വീട്ടിൽ വന്ന് ചോദിക്കാൻ, അപ്പോ ചേട്ടന് ഈഗോ ജോലി ഇല്ല എന്ന്. ഇപ്പോൾ എനിക്ക് വന്ന ആലോചനയും അങ്ങിനെ തന്നെ ആണ് ഓട്ടോ   ഓടിക്കുന്നു. പിന്നെ ഒരു PSC റാങ്ക് ലിസ്റ്റിൽ ഉണ്ട് എന്ന് പറയുന്നുണ്ട്.”

Recent Stories

The Author

വിബിൻ

23 Comments

  1. Super!!!

  2. വിബിൻ bro
    കഥ ഒരുപാട് നന്നായിരുന്നു ബാക്കി നല്ലൊരു ഹാപ്പി എൻഡിങ് ആയി മനസ്സിൽ വരുന്നില്ലെങ്കിൽ എഴുതരുത് ഇപ്പോൾ ഒരുവിശ്വാസം ഉണ്ട് അവൾ സമ്മതിക്കും അവര് ഒന്നാകും എന്ന് അത് ഇല്ലാതാവരുതല്ലോ

  3. കൊള്ളാം ബ്രോ..👌👌
    സോറി ഇപ്പോളാണ് കാണുന്നത്..വൈകി കിട്ടുന്ന അഭിപ്രായം കിട്ടാതിരിക്കുന്നതിന് തുല്യം ആണ്..അറിയാം..എങ്കിലും എന്റെ അഭിനന്ദനങ്ങൾ സ്വീകരിക്കുക👏👏

    1. താങ്ക്സ് നീൽ… 2 കഥ ഇട്ടിരുന്നു ഒന്ന് കാണുന്നില്ല.

  4. Nalla kadhaa ,good one …

    1. താങ്ക്സ്

  5. നല്ല കഥയായിരുന്നു ട്ടോ…

    1. താങ്ക്സ്

  6. PH¥€HO മനു@MJ

    സൂപ്പരാണ് വിബിനേ…. കുറച്ച് കൂടെ ഉണ്ടങ്കിലെന്ന് ഞാനും ആശിച്ചു

    1. എഴുതാൻ നോക്കിയത് ആണ് പക്ഷേ ഒരു പൂർണത കൈവരുന്നില്ല…

    1. താങ്ക്സ്

  7. True love with trust

    1. താങ്ക്സ്

  8. നല്ല കഥ ആണ് മച്ചാനെ…

    1. താങ്ക്സ്. താങ്കളുടെ കയ്യിൽ നിന്ന് ഒരു അഭിനന്ദനം കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. അപരാജിതൻ കിടു ആണ് ട്ടോ

  9. 😍🙌🙌

    കിടു❤️

    1. താങ്ക്സ്

  10. തൃശ്ശൂർക്കാരൻ AA

    മച്ചാനെ കിടു 😍😍😍😍😍😘ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️❤️

    1. താങ്ക്സ് ഗഡി. ഞാനും തൃശൂരക്കാരൻ ആണ് ട്ടോ

      1. തൃശ്ശൂർക്കാരൻ AA

        😍😍😍❤️❤️❤️❤️❤️

  11. Yeda parAnari vibine Mone aa penninte reaction kudi yeyuthan padilairunno oh adippolli story

    1. എഴുതാൻ കുറേ ശ്രമിച്ചു. ഒരു പൂർണത കിട്ടുന്നില്ല.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com