തിരിച്ചറിവുകൾ 20

”’എന്താടാ ഇജ്ജ്ത്ര കഞ്ചൂസ് ആയത്.. ഇജ്ജ് പൈസ കൊടുക്കാതെ ഓളെ തരുമെന്ന് തോന്നുന്നില്ല..”’ അതുംപറഞ്ഞു ഇന്റെ പുന്നാരയുമ്മ ഉമ്മറത്തേക്ക് വന്നുകൊണ്ട് വീണ്ടും തുടർന്നു..

”’ഡാ, ഇജ്ജ് പ്രേമിച്ച പെണ്ണിനെ കല്യാണം കഴിച്ചുകൊണ്ടുവന്നതാ അപ്പോ കുറച്ചു ചിലവൊക്കെയാകും, ഇനിയെന്തെല്ലാം കിടക്കുന്നു..””

“‘ഇൻക് കിട്ടിയ ബെസ്റ്റ് ഉമ്മ.. നിങ്ങളെ സഹിക്കുന്ന ന്റെ ഉപ്പാനെ സമ്മയ്ക്കണം..””

അതുകേട്ടു ഉപ്പ എനിക്ക് രണ്ടും കയ്യും തന്നു കൊണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു..

“‘നീയെങ്കിലും മനസിലാക്കിയെല്ലോ ഈ സത്യം അതുമതി ഈ വാപ്പാക്ക്, ഇനി മരിച്ചാലും വേണ്ടില്ല.. “”

അതുകേട്ടു ഉമ്മാന്റെ മുഖം ചുവന്നുതുടുത്തു പെട്ടന്ന് തന്നെ ഉപ്പാക്ക് മറുപടിയും കിട്ടി..

“” നിങ്ങള് അധികം ഇളിക്കണ്ട, ഞാൻ പറഞ്ഞോ എന്നെ കല്യാണം കഴിക്കാൻ..? ഒരു കല്യാണ വീട്ടിൽ നിന്ന് എന്നെ കണ്ടിട്ട്.. വീട്ടിൽ വന്നു ചോദിച്ചതല്ലേ.. പാവം ഞാൻ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഞാൻ കല്യാണത്തിന് സമ്മയ്ച്ചു…””

അതുകേട്ടു ഉപ്പയും വിട്ടില്ല.. ”അത് അന്നത്തെ ഒരു ബുദ്ധിമോശത്തിൽ സംഭവിച്ചതാ.., ഇനി ഇപ്പോ പറഞ്ഞിട്ട് കാര്യമൊന്നുമില്ലല്ലോ..!!!”

“”ഇനി നിങ്ങൾതമ്മിൽ തല്ലുകൂടണ്ട നിങ്ങൾ ഒരുമിച്ചത് കൊണ്ടല്ലെ നിങ്ങൾക്ക് ഞങ്ങളെ പോലെ നല്ല മക്കളെ കിട്ടിയത്..””

എന്റെ ഡയലോഗ് കേട്ടപ്പോൾ ഉമ്മയും ഉപ്പയും ഒരു ആക്കിയ ദീർഘശ്വാസം വലിച്ചു…

“”പടച്ചോനെ ഞാനും ഒരു കല്യാണപുരയിൽ നിന്നാണല്ലോ എന്റെ ‘സന’ പെണ്ണിനെ കണ്ടതും പിറകെ നടന്നുതും അഞ്ചു കൊല്ലം പ്രേമിച്ചതും..””

“”ഡാ അവളെ പൊന്നുപോലെ നോക്കിക്കോളണം ട്ടോ..”” ഉപ്പാന്റെ വകയാണ് താകീത്.

“”അതെക്കെ പറയണോ..! അവളെ ഞാൻ പൊന്നുപോലെ നോക്കും..””

അങ്ങനെ ഓരോന്ന്പറഞ്ഞു ഉപ്പന്റെയും ഉമ്മന്റേയും കൂടെ തോളിൽ കൈ ഇട്ടിരിക്കുമ്പോളാണ് ഒരുലോഡ് പെൺപട ഞങ്ങളുടെ അടുത്തേക്ക് വന്നത്… അതിൽ ഇക്കാന്റെ പെണ്ണുങ്ങൾ ആദ്യം വിളമ്പി തുടങ്ങി..