തിരിച്ചറിവുകൾ 20

”’അല്ല നിങ്ങളുടെ നായര്.. പാവമല്ലേ ചെക്കൻ എന്ന് കരുതി ഒന്ന് നാണം അഭിനയിച്ചു നോക്കിയതാ..”’

”’ഹോ പിന്നെ ഭയങ്കര അഭിനയം തന്നെ.. അഞ്ചുകൊല്ലം ഇല്ലാത്ത നാണം ഇജ്ജിപ്പോ പുറത്തെടുക്കണ്ട പെണ്ണെ കാരണം നിനക്കതു ചേരില്ല…”’

”’എന്നാ എടുക്കുന്നില്ല പിന്നെ പറഞ്ഞേക്കരുത് ഞാൻ ബഹുമാനിക്കുന്നില്ല എന്നൊക്കെ.. പിന്നെ പുറത്തെന്താ ബഹളം മോനെ…?”’

“””അത് എല്ലാത്തിനും പിരാന്തിളകിയതാ പിന്നെ പെണ്ണേ, നമ്മുടെ ഇന്നത്തെ ആദ്യരാത്രി മിക്കവാറും കുളമാകും.. എന്റെ കൂട്ടുക്കാർ എന്നെ പൊക്കാനാണ് ഇവിടെ വന്നിരിക്കുന്നത്, അടിവാരം ആണ് അവരുടെ പ്ലാൻ, മിക്കവാറും നാളെ രാവിലെയായിരിക്കും എന്നെ ഇവിടെ മടക്കിയെത്തിക്കലുണ്ടാവുക, അനക്ക് സങ്കടം ഉണ്ടോ?…”’

”’അതെന്തായാലും നന്നായി മോനെ.., അല്ലെങ്കിലും ഞാൻ എങ്ങനെയാ നിങ്ങളോടു പറയുക എന്ന് വിചാരിക്കായിരുന്നു… ഇപ്പോ എനിക്ക് പെരുത്ത് സന്തോഷമായി..”’

”’അതെന്താ പെണ്ണെ അനക്ക് ഇത്ര സന്തോഷിക്കാൻ..! അന്റെ മറ്റവൻ വരുന്നുണ്ടോ..?”’

”’ഹാ ഓൻ വരുന്നുണ്ട് ന്തേയ്…??! എന്നിട്ടു ഞങ്ങള് ഒരുമിച്ചു കുളു മനാലിലേക്കു ഹണിമൂണിന് പോവുകയാ..! നിങ്ങൾക്കും സന്തോഷമായില്ലേ..? അല്ലപിന്നെ..!”’

”’ഹാ പൊയ്‌ക്കോ അല്ലെങ്കിലും അന്റെ വാപ്പാക്ക് വലിയ ബിസിനസുകാരനായ മുറചെക്കനെകൊണ്ട് കെട്ടിക്കാനായിരുന്നില്ലേ പ്ലാൻ… നിന്നെ ചോയ്ക്കാൻ ഇന്റെ ഉപ്പ അന്റെ വീട്ടിൽ വന്നപ്പോൾ ആട്ടിയോടിച്ചതല്ലേ അന്റെ ഉപ്പയും ആങ്ങളമാരും…””

ഞാൻ പറഞ്ഞത് അവൾക്കു കുറച്ചു പൊള്ളിയെന്നു പറഞ്ഞാൽ മതി..

”’വെറുതെ എന്നെ ചൂടാക്കല്ലേ അക്കൂ… പിന്നെ ഓന്റെ കാര്യം ഇനി എന്നോട് സംസാരിക്കരുത് എനിക്കിഷ്ടമല്ല ആ പേര് കേൾക്കുന്നതുപോലും…”’

””സോറി ന്റെ പ്പെണ്ണേ… ഞാൻ തമാശ പറഞ്ഞതല്ലേ… ഇനി പറയാതെ നോക്കാട്ടോ… എന്തായാലും ഇജ്ജ് കുറെ ത്യാഗം ചെയ്തതുകൊണ്ടല്ലേ നിന്നെ ഇൻക്ക് കിട്ടിയത്…”’

”’അത് ഓർമ്മയുണ്ടായാൽ നന്ന് അല്ലെങ്കിൽ നിങ്ങളെ ഞാൻ പട്ടിണിക്കിടും എന്നും രാത്രിയിൽ… പിന്നെ നോക്കി, ഞാൻ പറഞ്ഞത് സത്യാട്ടോ എനിക്ക് പിരിയഡ്‌സ് ആണ്…””