കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

Views : 8127

എല്ലാം കൊണ്ടും ഒരടിപൊളി ദിവസം.പാറു നൽകിയ സാരി ലക്ഷ്മിയമ്മയ്ക്ക് കൊടുത്തെങ്കിലും.
ചോദിച്ചപ്പോ.. ഒരു ഫ്രെണ്ട് തന്നതാണെന്ന് മാത്രം പറഞ്ഞു.😜

രാത്രി ഹരി കിടക്കാനായി മുറിയിൽ കയറിയതും. പാറുവിനെ ഫോൺ ചെയ്തു.

ആ വിളി കാത്തിരുന്നപ്പോലെ. രണ്ടാമത്തെ റിംഗിൽ തന്നെ അപ്പുറത്ത് നിന്നും കോൾ അറ്റൻഡ് ചെയ്തു.

ഹലോ…
അവളുടെ ആ കിളിനാദം അവൻ്റെ കാതിൽ പതഞ്ഞതും. എന്തോ… ഇക്കിളിപ്പെടുത്തുന്ന അനുഭൂതിയാണവനുണ്ടായത്.

ഹലോ… ഹരി…

അവൻ്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നുമില്ലതെ വന്നപ്പോൾ അവൾ ഒന്നു കൂടി വിളിച്ചു.

ആഹ്.പറ പറൂ…

മ്മ്… നേരത്തെ എന്താ… ഹലോന്നു പറഞ്ഞപ്പോ ഒന്നും മിണ്ടാഞ്ഞേ..

ആഹ്. അതോ.. അതൊന്നുമില്ല.

മ്.. പിന്നെ… ബർത്ത് ഡേ ഒക്കെ.. എങ്ങനെയുണ്ടായിരുന്നു?

അടിപൊളിയായിരുന്നു.

ഞാൻ തന്ന സാരി കൊടുത്തോ…?

കൊടുത്തലോ….

ആര് തന്നതാണെന്ന് ചോദിച്ചില്ലെ…

മ്… ചോദിച്ചു. ഞാൻ പറഞ്ഞു ഒരു ഫ്രെണ്ട് തന്നതാണെന്ന്. ഗേൾ ഫ്രെണ്ടെന്ന് പറയണമെന്നുണ്ടായിരുന്നു.

എന്നിട്ടെന്തെ… പറയാഞ്ഞെ…

നല്ലൊരു ദിവസമായിട്ട് വെറുതെ തല്ലുകൊള്ളണ്ട.. എന്നു വിചാരിച്ചു. അതു കൊണ്ട് പറഞ്ഞില്ല .

ഹി.ഹി.. അമ്മ ഇത്തിരി നീനാണെന്ന് തോന്നുന്നല്ലല്ലോ..

ഏയ്. അതൊരു പാവമാ…
എൻ്റെയടുത്ത് മാത്രമേ..
. ഇങ്ങനെ തല്ലു പിടിക്കാൻ വരോളൂ…
അത് എനിക്കും ഇഷ്ട്ട.

അങ്ങനെ 1/2 മണിക്കൂറോളം അവരുടെ സംഭാക്ഷണം നീണ്ടു നിന്നു.’

ഫോൺ കട്ടാക്കിയതും അവൻ്റെ മനസ്സിലേക്കവളുടെ രൂപം തെളിഞ്ഞു വന്നു.
മുല്ലമൊട്ടുപ്പോലുള്ള പല്ലുകൾ കാട്ടി ചിരിക്കുന്ന വെളുത്ത ഓവൽ ഷെയിപ്പ് മുഖം.
അധികം വണ്ണമില്ലാത്ത. എന്നാൽ നല്ല ആകാരവടിവുള്ള ശരീരം.
വെട്ടിയൊതുക്കിയ കറുകറുത്ത കാർക്കൂന്തൽ.
കരിമഷിക്കണ്ണെഴുതിയ കറുത്ത മിഴികൾ.
നല്ല അത്തിപ്പഴം പോലെ ചുവന്നു തുടുത്ത ചെൻചുണ്ടുകൾ.
നീളൻ മൂക്ക്. നീളൻ വിരൽ.
ഓഹ്. എല്ലാം കൊണ്ടും ഒരു മാലാഖ തന്നെ.

Recent Stories

The Author

കാളിദാസൻ

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. Good
    😘😘

  4. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  5. Ithinte adutha bagam varuvo????

  6. തൃശ്ശൂർക്കാരൻ

    😍😍😍😍😍

  7. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  8. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  9. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com