യമധർമ്മം 58

Views : 16245

എന്റെ പ്രണയവിവാഹത്തിൽ പ്രധാനപങ്കുവഹിച്ചത് അമ്മയായിരുന്നു.
അവൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നസമയത്താണ് എന്റെ ഇഷ്ടം ആദ്യമായി ഞാനവളോട് പറയുന്നത്.
മറുപടിതരാൻ ഒരുവർഷം കാത്തിരിക്കേണ്ടിവന്നു.
സ്കൂളിന്റെ പിന്നാമ്പുറത്തുള്ള ആൽമരച്ചോട്ടിൽവച്ച് അവൾ വർണ്ണകടലാസിൽ പൊതിഞ്ഞ ഒരു സമ്മാനം എനിക്കുനേരെ നീട്ടികൊണ്ടുപറഞ്ഞു.

“വിനുവേട്ടനെ എനിക്കും ഇഷ്ട്ടമാണ് “

അത്രേയും പറഞ്ഞ് തിരിഞ്ഞുനോക്കാതെ അവൾ നടന്നകന്നപ്പോൾ പരിഭവം തോന്നിയില്ല കാരണം ഞാൻ കൈവരിച്ചത് ആർദ്രമായ എന്റെ പ്രണയത്തെയായിരുന്നു.

ആഞ്ഞുവീശിയകാറ്റിൽ ആൽമരം ഉലഞ്ഞാടി.
പഴുത്തുനിന്ന ഇലകൾ എന്നെ അഭിഷേകംചെയ്തു.

പിന്നീടങ്ങോട്ട് ഞങ്ങൾ ഒന്നിച്ചായിരുന്നു,
ഒരേ കോളേജിൽ, ഒരേ ബസ്സിൽ, ഒരേ സംഗീതക്ലാസുകളിൽ….
പ്രണയംമൂർച്ഛിച്ച് നിൽക്കുന്ന സമയത്തായിരുന്നു അവളുടെ അച്ഛൻ മരിക്കുന്നത്.
മൂത്തതും, ഇളയതും രണ്ട് പെണ്കുട്ടികൾ ആയതുകൊണ്ട്, കുറച്ചുദിവസം വരാനും പോകാനും ഞാനും കൂടി അവരോടൊപ്പം.
ഒരു നിത്യസന്ദർശകനായി ഞാൻ പതിയെ മാറിതുടങ്ങി.

ഒരിക്കൽ അവളുടെ അമ്മ എന്നോടുപറഞ്ഞു
‘ഇനി വിനു ഇങ്ങോട്ട് വരരുതെ’ന്ന് .

കാരണംതിരക്കിയ ഞാൻ മറുപടികേട്ടു പകച്ചുപോയി.
എന്നെയും മാളുവിന്റെ ചേച്ചിയെയും കുറിച്ച് ആരോ അപവാദങ്ങൾ പറഞ്ഞു നടക്കുന്നുണ്ടെന്ന്.
അതോടെ ഞാനൊരു തീരുമാനമെടുത്തു.

Recent Stories

The Author

3 Comments

  1. 👍👍👍👍 no words

  2. Good message ….👏👏

  3. ലക്ഷ്മി എന്ന ലച്ചു

    നല്ല കഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com