അനാമിക [Jeevan] 267

Views : 43645

അമ്മ ഞാന്‍ വരും എന്നു വിളിച്ച് പറഞ്ഞതിനാല്‍ ഉറങ്ങിയിട്ടില്ലാരുന്നു , വേഗം വന്നു കതകു തുറന്നു വന്നു ലഗേജ് എടുത്തു അകത്തു പോയി . അമ്മ ഒന്നും മിണ്ടാതെ പോയപ്പോള്‍ , സത്യത്തില്‍ ഞാന്‍ വീണ്ടും നിരാശനായി. ഒരു അക്ഷരം എന്നോടു മിണ്ടി ഇല്ല , ദേഷ്യമാകും ,ഞാന്‍ ഓര്‍ത്ത്  കൊണ്ട് അവിടെ തന്നെ നിന്നു . അമ്മ എന്തെങ്കിലും വഴക്കു പറഞ്ഞിരുന്നേല്‍ എനിക്കു അത്രയും സങ്കടം തോന്നില്ലാരുന്നു. ഈ മൌനം എന്നെ ഒത്തിരി തളര്‍ത്തിക്കളഞ്ഞു, അല്ലേലും അമ്മമാര്‍ മിണ്ടാതെ ഇരുന്നാല്‍ ആണ് ഏറ്റവും വിഷമം, കാര്യം ആള്‍ കലിപ്പ്  ആണേലും പുള്ളിക്കാരിയോട് വഴക്കിട്ടും ബഹളം വച്ചും  നടന്നില്ലേല്‍ എനിക്കൊരു സമാധാനം കിട്ടില്ല .

 

ഞാന്‍ പതുക്കെ അകത്തേക് നടന്നു . അമ്മ ഹാളില്‍ സോഫയില്‍ ഉണ്ടായിരുന്നു . ഞാന്‍ അമ്മയുടെ മുഖത്ത് നോക്കാതെ മുഖം കുനിച്ചു നിന്നു , പറഞ്ഞു … “ അമ്മേ സോറി …ഞാന്‍ ..ഞാന്‍ തോറ്റു പോയി …എന്നോടു ദേഷ്യം തോന്നല്ലേ അമ്മേ… ”..ഞാന്‍ കരയുന്ന പോലെ ആണ് അത് പറഞ്ഞത്(അതോ കരഞ്ഞോ !!!).. പെട്ടന്നു എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മ എന്നെ കെട്ടിപ്പിടിച്ചു …മുഖം ഉയര്‍ത്തി നെറ്റിയില്‍ ഒരു ഉമ്മ തന്നു . എന്നിട്ട് പറഞ്ഞു …” അമ്മയുടെ കണ്ണന്‍ എന്തിനാ വിഷമികുന്നത്, എന്‍റെ മോന്‍ തോറ്റു എന്നോ, എന്‍റെ മോന്‍ കഷ്ടപ്പെട്ടതിന് ജയിച്ചു …എസ്‌എസ്‌ബി ക്ലിയര്‍ ആകുക എന്നാല്‍ നിസാര കാര്യമാണോ… അമ്മക്കു അഭിമാനമാ മോന്‍റെ കാര്യം ഓര്‍ത്ത്… പിന്നെ മെഡിക്കല്‍ നമ്മുടെ കൈയ്യില്‍ അല്ലല്ലോ , അത് അങ്ങനെ പറ്റി ..എന്‍റെ കുട്ടി വിഷമിക്കണ്ട… “

 

അമ്മ അത് പറഞ്ഞപ്പോളേക്കും , അത് വരെ ഉണ്ടായ വിഷമം ഒക്കെ ഒരു വലിയ കരച്ചില്‍ ആയി ഞാന്‍ ഒഴുക്കിക്കളഞ്ഞു കൊണ്ട് അമ്മയെ ഇറുക്കി കെട്ടിപ്പിടിച്ചു. അല്ലേലും അമ്മ എന്നത് എല്ലാ വിഷമവും മാറ്റുന്ന ഒരു അപൂര്‍വ ജന്മം ആണ്. എത്ര വളര്‍ന്നാലും ഏത് വിഷമം ആയാലും അവിടെ ഇറക്കി വച്ചു , അവിടുന്നു അല്പം സ്വന്തനം ഉളവാക്കുന്ന രണ്ടു വാക്ക് കേട്ടാല്‍ എല്ലാം ഒന്നു തണുക്കും.

 

അച്ഛന്‍ എത്ര കൂട്ട് ആണേലും എന്തു വേണേലും നമ്മള്‍ ആദ്യം അമ്മയോട് ആണ് ചോദികുന്നത്. അമ്മ എന്നത് വലിയ ഒരു ശക്തി ആണ് . ഞാന്‍ അമ്മയുടെ മടിയിലായി തല വച്ചു കിടന്നു , അമ്മ എന്‍റെ തലയില്‍ തലോടി ആശ്വസിപ്പിച്ചു കൊണ്ട് ഇരുന്നു .

 

അങ്ങനെ എത്ര നേരം കിടന്നു എന്നു അറിയില്ല , പിറ്റെന്നു രാവിലെ നേരം വെളുത്തപ്പോള്‍ ആണ് എണീറ്റതു . മനസ്സ് മുഴുവന്‍ കലങ്ങിത്തെളിഞ്ഞ പോലെ , നല്ല ഉന്മേഷവും തോന്നി . അമ്മയെ നോക്കി നേരെ അടുക്കളയില്‍ ചെന്നു . ആ ടൈം അമ്മകു ജോലി ഉണ്ട്, അത് കൊണ്ട് കുളിച്ചു പോകാനുള്ള സാരീ ഉടുത്തു തലയില്‍ തോര്‍ത്തും കെട്ടി നെറ്റിയില്‍ സിന്ദൂരവും, ഒരു കുറിയും ആയി അമ്മയെ കണ്ടപ്പോള്‍ തന്നെ മനസ്സിന് ഭയങ്കര ആശ്വാസം ആയിരുന്നു. അമ്മേ കാണാന്‍ വിനയ പ്രസാദിനെ പോലെ ആണ് ഏകദേശം.

Recent Stories

The Author

22 Comments

  1. ❤️❤️❤️❤️❤️

  2. ഇനിയൊരു കമന്റ് താങ്ങുമോ😜😜
    നന്നായിട്ട് ഉണ്ട്😍😍

    1. ꧁༺അഖിൽ ༻꧂

      ആദി… narachi വാ

  3. “ജഗൻ”😃 കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം 💕💞. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?

    1. അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ 😅

  4. Really interesting.

    1. താങ്ക്സ് സഹോ 😍

  5. വന്നേ…..

    1. Bro…story next part upload cheyarayo

      1. Katta waiting aanu…

    2. Bro waiting for aparajithan next part

    3. 😍😍😍😍

  6. 🌹🌹🌹

  7. തൃശ്ശൂർക്കാരൻ

    🥰🥰🥰🥰🥰🥰

  8. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ജഗൻ bro

    1. താങ്ക്സ് ബ്രോ ❤️

  9. ꧁༺അഖിൽ ༻꧂

    ❣️❣️❣️

  10. എടാ കള്ളാ…. മ്മ്… 🤭🤭

    1. ജഗ്ഗു ഭായ്

      ലില്ലി no🤣🤣

  11. ♥️♥️♥️

  12. വായിക്കട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com