അസുരഗണം [Yadhu] 96

Views : 5006

അമ്മു: അമ്മ ചായ

അവർ തിരിഞ്ഞു മുഖത്തെ വിഷമം മറച്ചുകൊണ്ട് അവർ അവൾക്ക് ചായ കൊടുത്തു. പക്ഷേ അമ്മുവിനെ എന്തൊക്കെയോ സംശയം തോന്നി തുടങ്ങി. അല്ലെങ്കിൽ ചേച്ചി വരുന്ന ദിവസം ഈ വീട്ടിൽ ബഹളമായിരിക്കും. പക്ഷേ ഇന്ന്  ആകെ ഒരു വല്ലായ്മ എന്തുപറ്റി ചേച്ചിക്കും അമ്മയ്ക്കും.

അങ്ങനെ ഓരോന്ന് ചിന്തിച്ചു അവൾ കുളിക്കാൻ പോയി പിന്നെ വെയ്ക്കുന്നു രേണുകയും അമ്മയും കൂടി രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കി. പക്ഷേ ആരും തന്നെ ഒന്നും മിണ്ടുന്നില്ല അന്ന് എല്ലാവരും വേഗം കഴിച്ചു കിടന്നു. പിറ്റേന്ന് കാലത്ത് അമ്മുവും രേണുകയും കൂടി അമ്പലത്തിൽ പോയി അന്ന് അമ്മുവിന്റെ പിറന്നാളായിരുന്നു.  അമ്പലത്തിൽ നിന്നും തിരിച്ചു വരുമ്പോൾ അമ്മു രേണുക യോട് ചോദിച്ചു.

അമ്മു : എന്തുപറ്റി എന്റെ ചേച്ചിക്ക് ഇന്നലെ തൊട്ടു കാണുന്നത് ആണോ ആരോടും ഒന്നും മിണ്ടുന്നില്ല എന്താ പറ്റിയത്.

രേണുക: ഒന്നുമില്ല. ഞാനിന്നലെ പറഞ്ഞില്ലേ തലവേദന അതുതന്നെ

അമ്മു പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല കാരണം അത് കള്ളത്തരം പറയുകയാണെന്ന് അവൾക്കു മനസ്സിലായി. അവർ തിരിച്ചു വീട്ടിലെത്തി അന്ന് ഒരു കൊച്ചു സദ്യ ഉണ്ടാക്കി പിന്നെ രേണുക അവൾക്കായി വാങ്ങിച്ച ഒരു പിറന്നാൾ സമ്മാനവും കൊടുത്തു. പക്ഷേ അന്നും അവളുടെ മനസ്സ് അച്ഛനെ കൊന്ന ആളെ പ്രതികാരം ചെയ്യാനുള്ള വാശിയായിരുന്നു. അതു കഴിയും വരെ അവൾക്ക് ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ല.

പിറ്റേന്നു ഞായറും കടന്നുപോയി തിങ്കളാഴ്ച കാലത്ത് തന്നെ അവൾ പൊള്ളാച്ചി ലേക്ക് പുറപ്പെട്ടു. നേരെ ഹോസ്റ്റലിൽ പോയി കൊണ്ടുവന്ന ബാഗും മറ്റും എടുത്തു വെക്കുന്ന കൂട്ടത്തിൽ ഒരു ചെറിയ കത്തി കൂടി അവൾ കയ്യിൽ കരുതി. അവളുടെ മനസ്സ് നീറിപ്പുകയുന്ന ഉണ്ട്. അവൾ നേരെ ഹോസ്പിറ്റലിലേക്ക് പോയി. അന്നത്തെ ഡ്യൂട്ടിയിൽ കയറുന്നതിനുമുമ്പ് അവൾ അവനെ അന്വേഷിച്ചു ഇറങ്ങി. അപ്പോഴാണ് കോകിലയെ കാണുന്നത്.

കോകില : ആ നീ വന്നോ നിനക്ക് ഇന്ന് ന്യൂ ബ്ലോക്കിലാണ് ഡ്യൂട്ടി

രേണുക: ആ ഞാൻ ഇപ്പോൾ വന്നതേയുള്ളൂ

അവളുടെ മുഖം അപ്പോഴും വാടി ഇരിക്കുകയാണ്

കോകില: എന്താ നിനക്ക് പറ്റിയേ നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്

കേൾക്കുക: ഒന്നുമില്ല യാത്രയുടെ ആയിരിക്കും

കോകില: ആ വയ്യെങ്കിൽ നീ ഇന്ന് കേറണ്ട പോയി ഒന്ന് ഉറങ്ങിക്കോ

രേണുക : വേണ്ട ഞാൻ ഇന്നു ഡ്യൂട്ടിക്ക് കേറുന്ന ഉണ്ട്

കോകില : ആ എന്നാ നീ പൊയ്ക്കോ. പിന്നെ അന്ന് കൊണ്ടുവന്ന ആ ആദിത്യവർമ്മ  ആ ആക്സിഡന്റ് കേസ് നിനക്ക് ഡ്യൂട്ടി ഉള്ള സ്ഥലത്ത് ആണ് അവന്റെ റൂം നീ അവിടെ പോയി ഒന്നും പറയാൻ ഒന്നും പാടില്ല കേട്ടല്ലോ.

അതു കേട്ടതും രേണുകയുടെ മുഖഭാവം മാറി. അവൾ ഓർത്തു അതെ ഇന്നത്തോടെ അവനെ കൊല്ലണം. ഈശ്വരൻ ആണ് ഇപ്പോൾ ചേച്ചിയെ കൊണ്ട് അങ്ങനെ പറയാൻ തോന്നിയത്. അവൾ ചിന്തിച്ചു

കോകില: നീ എന്താ ആലോചിക്കുന്നത് നിന്നോട് ആണ് ഞാൻ പറയുന്നത് കേട്ടില്ലേ.

രേണുക : ആ കേട്ടു ചേച്ചി. ഞാൻ പ്രശ്നം ഒന്നും ഉണ്ടാകില്ല.

കോകില: ആ നീ പൊയ്ക്കോ

അവർ അവിടുന്ന് പിരിഞ്ഞു രേണുക നേര് നഴ്സ് റൂമിൽ പോയി യൂണിഫോം ധരിച്ച് അവരുടെ കാര്യങ്ങളിലേക്ക് ചെന്നു. പക്ഷേ അപ്പോഴെല്ലാം അവർ ചിന്തിക്കുന്നത് അവനെ ഒന്നു കാണണം  എന്നാണ്. അപ്പോഴാണ് അടുത്തു നിൽക്കും വേറെ ഒരു നേഴ്സ് പറഞ്ഞത്.

നേഴ്സ് : ഇരുപത്തിരണ്ടാമത്തെ  പേഷ്യൻ റിന ട്രിപ്പ് കഴിഞ്ഞിട്ടുണ്ട് അത് പോയി ഡിസ്കണക്ട് ചെയ്യൂ.

അവൾ അത് കേട്ടു ഉടൻ അവൾ അവിടെ പോയി എന്നിട്ട് കതകിൽ മുട്ടി. ഒരു പ്രായമായ സ്ത്രീ ആയിരുന്നു വാതിൽ തുറന്നു. ഒരു 50 വയസ്സ് എങ്കിലും കാണും അവർക്ക്. അവൾ അകത്തേക്ക് കേറി ആ കട്ടിലിൽ കിടക്കുന്ന ആളെ കണ്ടു അവളുടെ മുഖം മാറി. അതെ അവൻ ആദിത്യ വർമ്മ എന്റെ അച്ഛനെ കൊന്ന കൊലപാതകി. അവളുടെ കണ്ണിൽ തീ ജ്വലിക്കുന്ന ഉണ്ടായിരുന്നു. അവൾ വേഗം തന്നെ അയാളുടെ അടുത്തേക്ക് പോയി അയാളുടെ മുഖത്തേക്ക് നോക്കി. അവൻ മയങ്ങുകയാണ്. അവളൊരു ക്രൂര മുഖഭാവത്തോടെ ആ ട്രിപ്പ് ഡിസ്കണക്റ്റ് ചെയ്തു. എന്നിട്ട് അവൾ പുറത്തേക്കിറങ്ങി. എന്നിട്ട് അവൾ ചിന്തിച്ചു ഇന്നു തന്നെ അവനെ കൊല്ലണം.  പക്ഷേ ആ സ്ത്രീ അവിടെയുണ്ട്. ആരായിരിക്കും ആരുമാകട്ടെ ഇന്ന് അവന്റെ അവസാനം ആണ്. അവൾ വേഗം തന്നെ അവിടെയുള്ള ജോലികൾ ഒതുക്കാൻ തുടങ്ങി എന്നിട്ട് ഒരു അവസരത്തിനായി കാത്തിരുന്നു.  അന്ന് ഉച്ചയോടു കൂടി ആ സ്ത്രീ ആ വഴി പുറത്തേക്ക് പോകുന്നത് രേണുക കണ്ടു.  അവൾ വേഗം തന്നെ  അവൾ കൊണ്ടുവന്ന ബാഗിനുള്ളിൽ സൂക്ഷിച്ചുവെച്ച ആ കത്തിയെടുത്ത് അവന്റെ റൂമിലേക്ക് പോയി. മെല്ലെ കതകു തുറന്നു അവന്റെ അടുത്തേക്ക് പോയി. അവൾ ഒന്നു നോക്കി എന്നിട്ട് കത്തിയെടുത്ത് കൈ പൊന്തിച്ച് അപ്പോഴേക്കും ബാത്റൂമിലെ ഡോർ തുറന്ന് ഒരു 23 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ് പുറത്തേക്ക് വന്നു. അവളുടെ കയ്യിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു അവൾ രേണുകയെ കണ്ടു അവളുടെ കയ്യിൽ കത്തി കണ്ട ഉടനെ അവൾ നിലവിളിച്ചു.

തുടരണോ

ഈ കഥ തുടരണോ വേണ്ടയോ എന്ന് നിങ്ങളുടെ അഭിപ്രായം എന്തായാലും പറയണം

Recent Stories

The Author

Yadhu

13 Comments

  1. തീർച്ചയായും തുടരണം 😂

  2. പ്രണയരാജ

    Nalla oru kathayude thudakkam, kathirikkunnu

    1. Thanks bro

  3. നല്ല തുടക്കം യദു…

    1. നല്ല ശൈലി
      നല്ല എഴുത്തു
      യദു

      1. മച്ചാനെ ഞാൻ നിങ്ങളുടെ വലിയ ഫാനാണ് അപരാജിതൻ ഞാൻ എല്ലാ എപ്പിസോഡും മറക്കാതെ വായിക്കാറുണ്ട് നിങ്ങൾക്ക് എന്റെ കഥ കമന്റ് ചെയ്തു എന്ന് കണ്ടപ്പോൾ വളരെയധികം സന്തോഷം

  4. കഥ നന്നായിട്ടുണ്ട്. തുടരണം. കാത്തിരിക്കുന്നു

    1. Thanks bro

  5. നല്ല തുടക്കം… തുടരു സഹോ…
    suspense ആണല്ലോ…

    1. തീർച്ചയായും bro

  6. thudaru bro

    1. തീർച്ചയായും bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com