അനാമിക 2 [ജഗന്‍] 106

Views : 5138

ഒരു ചെറിയ ആമുഖം ,

പ്രിയ സുഹൃത്തുക്കളെ   , നിങ്ങള്‍ ഓരോ ആളുകളും തന്ന സപ്പോര്‍ട്ടിനും  ഒരുപാട് നന്ദി . കഴിഞ്ഞ ഭാഗം ഒരുപാട് അക്ഷര പിശകുകള്‍ പറ്റി . അതിനു ആദ്യമേ ക്ഷമ  ചോദിക്കുന്നു . ആദ്യം ആയി എഴുതുന്നതു ആണ് , എഴുതി തുടങ്ങിയപ്പോള്‍ ആണ് ബുദ്ധിമുട്ട് മനസ്സിലാക്കുന്നെ . എങ്കിലും ഈ പാര്‍ട്ട്  മാക്സിമം തെറ്റുകള്‍ തിരുത്തി തന്നെ ആകും തരുന്നത്  .  അതേ പോലെ സ്പീഡിന്‍റെ കാര്യം , എഴുതി എക്സ്പീരിയന്സ് ഇല്ലാത്തത്  കൊണ്ട് അത് ചിലപ്പോള്‍ ശരിയാകില്ല , എങ്കിലും ഞാന്‍ പരമാവധി ശരിയാക്കിത്തരാന്‍  ശ്രമിക്കും എന്നു ഉറപ്പ് തരുന്നു . കഴിഞ്ഞ ഭാഗം തന്ന സപ്പോര്‍ട്ട്  ഈ ഭാഗവും എല്ലാവരും തുടരണം എന്നു അപേക്ഷിക്കുന്നു . തെറ്റുകള്‍ ഉണ്ടെല്‍ ചൂണ്ടി കാണിക്കാന്‍ മറക്കരുതേ .

 

*****************************

അനാമിക

Anamika Part 2 | Author : Jagan | Previous Part

 

വിഷ്ണു , “ അളിയാ ജഗ്ഗു .. നീ ചൂടാകാതെ … പേര് ഞാന്‍ പറയാം , ആഹ് ..കിട്ടി ..അവളുടെ പേര് ശ്രീ ലക്ഷ്മി ….”

ഞാന്‍ മനസ്സില്‍ ഓർത്തു, ” നല്ല ശ്രീ ഉള്ള കുട്ടി , ശ്രീ ലക്ഷ്മി …”

//

ഞാന്‍ തിരികെ ലൈബ്രറിയുടെ  വാതിലിന്‍റെ   അവിടെ നിന്നു കൊണ്ട് അകത്തേക് എത്തി നോക്കി  , അവള്‍ അവിടെ ഉണ്ടായിരുന്നില്ല .  ഇവള് ഇത് എവിടെ പോയി എന്ന്‍ ആലോചിച്ചു നിന്നപ്പോളാണ് പിന്നില്‍ നിന്നും ഒരു മുരള്ച്ച  കേട്ടത് , തിരിഞ്ഞു  നോക്കിയപ്പോള്‍ ദേ നമ്മുടെ ശ്രീ കുട്ടി ആണ്  പിന്നിലായി നില്കുചന്നത് . അവളെ കണ്ടു ഞാന്‍ നന്നായി ഞെട്ടി , എന്തു ചെയ്യണം എന്നു അറിയാത്ത അവസ്ഥ  . അവളും ഞാന്‍ തിരിഞ്ഞപ്പോള്‍ ആണെന്ന് തോന്നുന്നു , ഞാന്‍ ആരാണെന്ന് മനസ്സിലാക്കിയത്  എന്നു തോന്നുന്നു . എന്നെ കണ്ടപ്പോൾ തന്നെ  പെണ്ണ് നന്നായി ഞെട്ടിയിരുന്നു. ഒരു നിമിഷം അവള്‍ മുഖം ഉയര്‍ത്തി  എന്നെ നോക്കി , ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ആദ്യം ആയി കൂട്ടി മുട്ടി  , പെട്ടന്നു തന്നെ അവളുടെ പേടമാന്‍ മിഴികള്‍ ലജ്ജാവഹം ആയി താഴ്ന്നു  പോയിരുന്നു . ഞാനും എന്‍റെ  നോട്ടം മാറ്റി , ഒന്നും മിണ്ടാതെ ലൈബ്രറിയുടെ മുന്നിലായുള്ള  നീണ്ട വരാന്തയിലേക്ക് ഇറങ്ങി നടന്നു കൊണ്ടു തിരിഞ്ഞു നോക്കിയപ്പോളും അവള്‍ അവിടെ നില്ക്കുന്നുണ്ടായിരുന്നു .

“പാവം ഞെട്ടല്‍ മാറി ഇല്ല എന്നു തോന്നുന്നു ”  എന്നു മനസ്സില്‍ ഓര്‍ത്തു കൊണ്ട് നിന്നപ്പോള്‍ അവള്‍ ചെറിയ ഒരു പാല്‍ പുഞ്ചിരി തൂകി ലൈബ്രറിയുടെ ഉള്ളിലേക്ക് പോയിരുന്നു .

ഇതൊക്കെ കണ്ടു കൊണ്ട് കാട്ട്  കോഴി വിക്കിണു ( ഞാന്‍ വിഷ്ണുവിനെ അങ്ങനെയാ വിളിക്കുന്നത് ,അല്ലേ വിക്കി എന്നും വിളിക്കും ) ഇത്തിരി മാറി വരാന്തയില്‍ തന്നെ നില്ക്കുന്നുണ്ടായിരുന്നു . എന്നെ കണ്ടപ്പോള്‍ വാ പൊത്തി ഒരു ആക്കിയ ചിരി ചിരിച്ചു . ഞാന്‍ അത് കണ്ടു ഒന്നു ചൂളി എങ്കിലും അവനോടു ഒരു കപട ദേഷ്യം കാണിച്ചുകൊണ്ട്  ചോദിച്ചു ,

” എന്താടാ നാറി ഇത്ര കിണിക്കാന്‍  , നിന്‍റെ  അപ്പന്‍ പെറ്റോ ”

” എന്‍റെ  കള്ള കാമുക … നീ ചൂടാവാതെ …. ” ..ഇതും പറഞ്ഞു അവന്‍ വീണ്ടും ചിരിച്ചു …”

” കാമുകനോ , കാമുകന്‍ നിന്‍റെ  അപ്പന്‍ സുരേന്ദ്രന്‍ … അതിനു അവളെ ഞാന്‍ എപ്പോള്‍ ആണേട ഇഷ്ടം ആണെന്ന് നിന്നോടു പറഞ്ഞേ …”  അവനെ വീണ്ടും തന്തയ്ക്ക് വിളിച്ച് കൊണ്ട് ഞാന്‍  ചോദിച്ചു .

The Author

ജഗന്‍

16 Comments

Add a Comment
 1. ജഗ്ഗു ഭായ്

  കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്

  തുടക്കക്കാരൻ ആണെന്ന് ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോഴും തോന്നിയിരുന്നില്ല ഇപ്പോൾ ഒട്ടും തോന്നുന്നില്ല

  നല്ല ഒഴുക്ക് ഉള്ള എഴുത്ത് രീതി തന്നെ ആയിരുന്നു

  മൂന്ന് പേരുടെയും ഇത്രയും പെട്ടന്ന് ഉണ്ടായത് ആണേൽ കൂടി ബോണ്ടിങ് കൊള്ളാം ഇഷ്ടപ്പട്ടു

  Fight scene അടിപൊളി ആയിട്ടുണ്ട്

  പെങ്ങളായി കണ്ടു എന്നല്ലേ പറഞ്ഞെ ആ സ്ഥിതിക്ക് അവൾ ഇഷ്ടപ്പെട്ടാലും അവൻ ഇഷ്ടപ്പെടുമോ മാത്രവുമല്ല അവന്റെ സങ്കല്പത്തിലെ പെണ്ണ് ഇതല്ലല്ലോ

  എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു

  അടുത്ത പാർട്ടിന് വെയ്റ്റിംഗ്

  By
  അജയ്

 2. നന്നായി തന്നെ പോകുന്നുണ്ട്. ആദ്യ പാർട്ടിൽ നിന്നും അക്ഷരതെറ്റ് ഒരുപാട് മാറി. നല്ല ഫ്ലോ ഉള്ള എഴുത് ആണ്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. അവസാനം സീൻ വെച്ച് ഇനി പ്രണയം ആണോ അതിലും മികച്ച സൗഹൃദം ആണോ വരുന്നത് എന്ന് നോക്കാം. 👍🏻☺️

 3. കുട്ടപ്പൻ

  Nte mwonee poli item..1st partil ulla mistakes okke pariharichu. Comedy action ellam koodi othorumicha oru kidu saadanam. Simply addicted to this

  Lou kuttappan ❤

 4. കുട്ടപ്പൻ

  Jeevappi kadha kandirunnu vayikkan vittupoyi.
  Ratri vayichit abhiprayam parayaame 😌

  Kuttappan❤

 5. ഫാൻഫിക്ഷൻ

  കൊള്ളാം….

  1. പാപ്പി ചേട്ടാ… ❤️

 6. കൊള്ളാം…
  വളരെ നനായി കപ്പൽ മുതലാളി..
  പേജുകളുടെ എണ്ണം കൂടി
  അക്ഷരത്തെറ്റുകൾ കുറഞ്ഞു
  ഒന്നാമത്തേത് പോലെ അല്ല , അത് ഒരു തുടക്കം ആയിരുന്നു പക്ഷെ ഇത് ഒരുപാട് നന്നായിട്ടുണ്ട്..
  തമാശയും ആക്ഷനും ഒക്കെ ലൈവ് ഫീൽ തന്നു.
  ഒപ്പം.ആകാംഷ ഉണ്ടാക്കാൻ ഒരു കുഞ്ഞു സസ്പെൻസും.
  ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു..

  1. എന്റെ ഗുരുവേ 🙏

   ഇതിൽ കൂടുതൽ എന്ത് വേണം. 1000 ലൈക്‌ അല്ലെ കമന്റ്‌ കിട്ടിയാലും ഇത്രയും സന്തോഷം ഉണ്ടാകില്ല 😍😍😍😍😘😘😘
   നന്ദി… ഒരുപാട് നന്ദി ഹർഷൻ ചേട്ടാ 🥰

  1. പോന്നുസേ…. 😘😘😘😘

 7. Nyc aayikn 👌

  1. നന്ദി shana ❤️

 8. ꧁༺അഖിൽ ༻꧂

  ❤️❤️❤️❤️

  1. ❤️❤️❤️❤️❤️

 9. ഋഷി ഭൃഗു

  ഇരിക്കട്ടെ ആദ്യത്തെ കമാന്‍റ് എന്റെ വക…

  1. നൻഡ്രി ചേട്ടോ നൻഡ്രി ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020