തിരിച്ചറിവുകൾ 20

””മോനെ, ഇജ്ജ് ഇന്ന് പോയാലും നാളെ രാവിലെ വരില്ലേ..?! അപ്പോ കണ്ടോള്ളാം അന്നെ ഞങ്ങള്…, പൈസ തരാതെ ഇജ്ജ് നാളെയും കിനാവ് കാണണ്ട അനക്ക് ഓളെ കിട്ടില്ല നോക്കിക്കോ…”’

”’ഇങ്ങള് എല്ലാരും കൂടി ഓളെ പുഴുങ്ങി തിന്നോളി അല്ലപിന്നെ…! ഓളെ വാപ്പ പിരാന്തന്റെ കയ്യിൽ നിന്ന് എങ്ങനെയോ ആണ് ഓളെ കിട്ടിയത് തന്നെ… അതുകൂടാതെ ഇവിടെയും ഓരോന്ന്…”’ ദേഷ്യം മുഴുവനും പുറത്തുകാണിച്ചുകൊണ്ടു പിറുപിറുത്തു ഞാൻ അകത്തേക്ക് പോയി…

”’ഡാ മോനെ ഹാരിസെ, എന്തെങ്കിലും സെറ്റിൽമെന്റ് ചെയ്യാൻപറ്റുമോ നോക്കടാ ചെക്കന് പിരിയിളകിനാ തോന്നുന്നത്..”’

”’ഇല്ലാ ഉപ്പാ, ന്റെ സങ്കടം ആർക്കും പറഞ്ഞാൽ മനസിലാകില്ല… അന്നത്തെ സംഭവത്തിനു ശേഷമാണ് ന്റെ കെട്ട്യോൾക്ക് എന്നെ ഒരു വിലയും ഇല്ലാതെയായതു… ഒരില അനങ്ങിയാൽ അവൾ എന്റെ ഉപ്പാനെ വിളിക്കും, ഉപ്പാനെ നിങ്ങൾക് അറിയാലോ കല്യാണം കഴിഞ്ഞതാണെന്നു നോക്കില്ല റോഡിൽ വെച്ച് തന്നെ പൊട്ടിക്കും..”” അവൻ അത് പറഞ്ഞു കയ്യിലുണ്ടായിരുന്ന വെള്ളം വലിച്ചുകുടിച്ചു..

””അവൾക്ക് നിന്നെ വിലയില്ലാത്തതു കൊണ്ടല്ല ഇജ്ജ് ഓളെ ഓവറാക്കി ഓമനച്ചതു കൊണ്ടാ… വില കൂടിയ ഡ്രസ്സ്, ചെരിപ്പ്… ഡാ ഒരു പെണ്ണിന്റെ മുന്നിൽ അമിതമായി വളയരുത് പിന്നെയൊരിക്കലും പഴയതുപോലെ നിവർത്താൻ കഴിയില്ല…”’ രണ്ടു മാസത്തെ കല്യാണമാത്രം പരിചയമുള്ള അനൂപാണ് അവനെ ഉപദ്ദേശിക്കുന്നത്…

അത് കേട്ട് അവനു കലിതുള്ളി എന്ന് പറഞ്ഞാൽമതിയല്ലോ..

”’അള്ളോ ആരാണത് പറയുന്നത് അനൂപോ…! കല്യാണം കഴിഞ്ഞ അന്ന് കണ്ടതാ സഖാവിനെ പിന്നെ ഇപ്പോളാണ് കാണുന്നത്… ഇജ്ജ് ഓളെയും കെട്ടിപിടിച്ചു വീട്ടിൽ അടയിട്ടു ഇരിക്കല്ലേ…? ഒരു പെങ്കോന്തൻ വന്നിരിക്കുന്നു ഉപദേശിക്കാൻ.. “”

അതുകേട്ടു ചമ്മിയ മോന്തയുമായി അവൻ ഇളിച്ചികൊണ്ട് എല്ലാവരെയും നോക്കി പിന്നെ അവിടെയൊരു കൂട്ടച്ചിരിയായി…

ഞാൻ റൂമിൽ എത്തിയപ്പോൾ എന്റെ മണവാട്ടിപെണ്ണ് ‘ചെറുപുഞ്ചിരിയോടെ ‘നാണത്തോടെ എന്നെ നോക്കി..

അവളുടെ കണ്ണിൽ നാണമോ.. എനിക്ക് അത്ഭുതമായി അതുകണ്ടപ്പോൾ.. എന്റെ മുഖത്തെ ഭാവം കണ്ടത്കൊണ്ടാവണം അവൾ എന്റെ മുഖത്തു നോക്കി വീണ്ടും ഇളിക്കുന്നത്..

”’എന്റെ റബ്ബേ.., ഇതാരാണ് എന്റെ പൊടികാന്താരി സന പെണ്ണ് തന്നെയാണോ.. ഇങ്ങനെ നാണമൊക്കെയുണ്ടോ അനക്ക്..?”’