അനാമിക 3 [Jeevan] 346

Views : 68314

ഉണ്ടെങ്കില്‍ സമ്മതിക്കും എന്നു പറഞ്ഞു. ഇതിന്‍റെ ഇടയില്‍ രേഷ്മയോട് ഞാന്‍ അറിയാണ്ട് വിഷ്ണുവും ആയി ട്രിപ് പ്ലാന്‍ ചെയ്ത കാര്യം പറഞ്ഞിരുന്നു. അവള്‍ക്കും വരാന്‍ താല്‍പര്യം ഉണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല എങ്കിലും വേറൊരു വഴിയും ഇല്ലാത്തത് കൊണ്ട് അവളോടു ചോദിക്കാം എന്നു കരുതി വിളിച്ച് നോക്കി. കിട്ടാത്ത കൊണ്ട് മെസേജ് ഇട്ടു. രേഷ്മയോട് ചോദിച്ചതു വിഷ്ണുവിനോടും ശ്രീയോടും ചോദിച്ചു ആയിരുന്നു. ശ്രീയ്ക്ക് അവള്‍ വരുന്നതില്‍ താല്‍പര്യം ഇല്ലായിരുന്നു എങ്കിലും ഞങ്ങളുടെ കൂടെ ഉള്ള ട്രിപ്പിന് വരാന്‍ അതിയായ ആഗ്രഹം ഉള്ളത് കൊണ്ട് സമ്മതിച്ചിരുന്നു. രാവിലെ ആണ് ഞാന്‍ രേഷ്മയ്ക്ക് മെസേജ് ഇട്ടത്, പിന്നെ ഉച്ചകും വൈകിട്ടും കൂടെ ഞാന്‍ രേഷ്മയെ വിളിച്ച് നോക്കിയിട്ടും അവള്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല.

” രേഷ്മയ്ക്ക് വരാന്‍ ആകില്ലായിരിക്കും … എന്നോടു പറ്റില്ല എന്നു പറയാന്‍ ഉള്ള മടി കൊണ്ട് ആകും മിണ്ടാത്തത് …” ഞാന്‍ മനസ്സില്‍ ഓര്‍ത്തു. രേഷ്മ ഇല്ലാ എങ്കില്‍ പകരം ആര് എന്ന ചിന്ത നടന്നു കൊണ്ടിരുന്നപ്പോളാണ് കുഞ്ഞു വിളിച്ചത്. അവളുടെ കോള്‍ കണ്ടപ്പോള്‍ ആണ് മനസ്സില്‍ നൂറു ലഡ്ഡു ഒന്നിച്ചു പൊട്ടിയത്. ” ഞാന്‍ എന്താ കുഞ്ഞുവിനെ പറ്റി ഓര്‍ക്കാതിരുന്നത് … ” എന്ന് സ്വയം കുറ്റപ്പെടുത്തി ഞാന്‍ ഫോണ്‍ എടുത്തു. വെക്കേഷന്‍ ആയത് കൊണ്ട് അവളേയും കൊണ്ട് എവിടെ എങ്കിലും കറങ്ങാന്‍ പോകാന്‍ പറയാനായിരുന്നു അവള്‍ വിളിച്ചത്. ഞാന്‍ മനസ്സില്‍ പറഞ്ഞു – ” രോഗി ഇചഛീചതും വൈദ്യന്‍ കല്പിച്ചതും പാൽ …”, എങ്കിലും ഞാന്‍ അവളോടു അല്പം ജാഡ ഇട്ടു നിന്നു സംസാരിച്ചു-

” ഡീ ഞാന്‍ ഒന്നു ആലോചിക്കട്ടെ … ഈ പെൺപിള്ളേരെ ഒക്കെ കൊണ്ട് കറങ്ങാന്‍ പോകുന്നത് നല്ല മിനക്കേടാ …”

” ഏട്ടന്‍ അല്ലേ പറഞ്ഞേ ഫ്രണ്ടിന്‍റെ കൂടെ എവിടെയോ പോകുന്നു എന്നു, കൂടെ ആ ശ്രീ ലക്ഷ്മി ചേച്ചിയും ഉണ്ടാകും എന്നു … ആ ചേച്ചി എന്താ പെണ്ണ് അല്ലേ …”

” ആഹ് ശരി … ശരി … കൊണ്ട് പോകാം …”

” പിന്നെ അച്ഛനോട് ഏട്ടന്‍ തന്നെ ചോദിച്ചു സമ്മതം വാങ്ങണം … ”

” അതൊക്കെ ഞാന്‍ നോക്കിക്കോളാം … ഇപ്പോ വക്കട്ടെ … നീ പോയി കളിക്കുടുക്ക വായിക്കൂ…”

അവള്‍ മറു വശം ചീത്ത പറയുന്നതു കേട്ടു ഞാന്‍ ഫോണ്‍ വച്ചു ശ്രീയോടും വിഷ്ണുവിനോടും പറഞ്ഞു. അവരും ഹാപ്പി. പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ തറവാട്ടില്‍ പോയി ചെറിയച്ഛനോട് സമ്മതം വാങ്ങി. എന്‍റെ കൂടെ അവളെ എവിടെയും വിടും എന്നുള്ളത് കൊണ്ട് അത് ഒരു പ്രശ്നമേ അല്ലായിരുന്നു. ചെറിയച്ഛനോട് സമ്മതം വാങ്ങി തിരികെ വീട്ടില്‍ എത്തി ഫോണ്‍ നോക്കി കിടന്നപ്പോള്‍ ആണ് രേഷ്മയുടെ മെസേജ്-

” സോറി … യെസ്റ്റെര്‍ടയ് ഐ വസ് നോട്ട് വെല്‍ ആന്‍ഡ് അഡ്മിറ്റെഡ് ഇന്‍ ഹോസ്പിറ്റല്‍ … ഐ ആം ആള്‍വയ്സ് റെഡി ടു കം വിത്ത് യു …”

” ഇറ്റ്സ് ഓക്കെ … ഹൌവ് യു ആര്‍ ഫീലിങ് നൌ ?…”

” ഐ ആം ഫൈന്‍ നൌ ഡിയര്‍ , ഇന്നലെ ഭയങ്കര വയറു വേദന ആയിരുന്നു … ഇപ്പോള്‍ ഓക്കെ ആണ് … ഫോണ്‍ ഇല്ലായിരുന്നു കയ്യില്‍ … ട്രിപ് നാളെ ആണെങ്കിലും ഞാന്‍ റെഡി …”

” ഓക്കെ രേഷ്മ , ഞാന്‍ എല്ലാവരോടും ചോദിച്ചു ഫൈനലിസ് ചെയ്തു പറയാം …”

എന്തു കൊണ്ടോ രേഷ്മയെ ഒഴിവാക്കാന്‍ എനിക്കു തോന്നിയില്ല. ഞാന്‍ ശ്രീയെ വിളിച്ച് ചോദിച്ചു. അവള്‍ക്ക് താല്‍പര്യം ഇല്ലായിരുന്നു എങ്കിലും വേറെ രണ്ടു പെണ്‍കുട്ടികള്‍ ഉള്ളത് കൊണ്ട് എളുപ്പം അപ്പൂപ്പന്‍റെ സമ്മതം കിട്ടും എന്നു വിചാരിച്ചു ഓക്കെ പറഞ്ഞു. വിഷ്ണുവിന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല.

Recent Stories

The Author

92 Comments

  1. Vettichira Diamon

    Ithinte Baki ?

  2. കഥ വളരെ നന്നായി. യാത്രാവിവരണം ആസ്വദിച്ച് കൊണ്ടാണ് കഥയുടെ ഫ്ലോ മാറിയതായി അവസാനം തോന്നി.

  3. ജീവൻ കഥ വേറെ ഒരു travalogue തലത്തിലേക്ക് കൊണ്ട് പോയി അല്ലെ ഈ പാർട്ട്‌. യാത്ര വിവരണങ്ങൾ നന്നായിരുന്നു എന്നാലും കഥയുടെ usual ഫ്ലോ നിന്ന് മാറിപോയ പോലെ തോന്നി. നായികമാർ കൂടുവാണല്ലോ എന്നാലും അവസാനം വന്ന ആൾ ആവും യഥാർത്ഥ നായിക💞💕 എന്ന് തോന്നുന്നു.നന്നായി എഴുതാൻ പറ്റട്ടെ ✍🏻

    1. Chechi🥰…
      ഈ ഭാഗം നമ്മളെ ഒത്തിരി യാത്ര കൊണ്ടുപോയ ആ മഹാന് ഉള്ള ഒരു സമർപ്പണം ആയിരുന്നു… പിന്നെ എനിക്ക് അടുത്ത കഥക് വേണ്ടി ഉള്ള ഒരു experiment കൂടെ… അടുത്ത ഭാഗം usual രീതിൽ മടങ്ങി വരും ചേച്ചി… പിന്നെ നായിക… ഈ കഥ fight മാറ്റി വച്ചാൽ കുറെ കൂടി റീലിസ്‌റ്റിക്‌ ആയിരിക്കും . അതോണ്ട് നായികയുടെ കാര്യം പറയ്യുന്നില്ല

  4. Ith thanne alle athulya nna peril kuttanil kandey…same name use cheythoode bro

    1. അത് പറ്റില്ല ബ്രോ.. അവിടെ അബദ്ധത്തിൽ ആ പേര് ഇട്ടു poyatha.. avudeya ആദ്യം പബ്ലിഷ് ചെയ്തത്… ഇവിടെ ആ പേരിൽ ഇടാൻ ആകില്ല. ചില പേർസണൽ പ്രോബ്ലം 🙏

  5. തുമ്പി 🦋

    Edo than ithu appurathu peru matty ittu alle. Copyrightinu avne 2 therim prenju case kodukkan poyeppol dhende authorname thante.😪 ippol njanarayii 😶😑

    1. അണ്ണൻ ക്ഷെമിക്കു..അത് ഒരു പ്രേതക സാഹചര്യം കൊണ്ട് ഇടുന്നതാ… 🙏🙏

  6. നരേന്ദ്രന്‍❤🌷

    ജീവാപ്പീ .. ഉമ്മ.. ഈ ഭാഗം അതി മനോഹരം ആക്കി ,കഥയില്‍ കുറച്ച് ഫിക്ഷന്‍ കൂട്ടി ചേര്‍ത്തത് supr 👌👌
    ആ പ്രകൃതിയുടെ വര്‍ണനയും പഞ്ചവന്‍ തടാകവും കോവിലും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു ! പിന്നെ ആ ഫെെറ്റും കുഞ്ഞുവിന്‍റെ അടി ആണ് പൊളി പെമ്പിള്ളേര്‍ ആയാ ഇങ്ങനെ വേണം!!പിന്നെ ശ്രീലക്ഷ്മി ,ഒരുപാട് ഇഷ്ടപെട്ടു,പിന്നെ അവസാനം പുതിയ കഥാപാത്രത്തിലേക്ക് (നായിക ആണെന്ന് അനുമാനിക്കുന്നു!)
    കഴിഞ്ഞ പാര്‍ട്ടുകളേക്കാള്‍ എഴുത്തിന്‍റെ ശെെലി വേറെ ലെവല്‍ ആയിട്ടൊണ്ട്!!

    നീ എവിടെ പോയാലും അടി ആണോടെ ജീവാപ്പീ..??!!😃😃(ചുമ്മ)

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!..ഒത്തിരി സ്നേഹത്തോടെ

    നരേന്ദ്രന്‍🌷💘

    1. നരേന്ദ്രന്‍❤🌷

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ശ്രീലക്ഷ്മി ആണ് നല്ല കുട്ടി

    2. നരേട്ടോ ,

      ഇഷ്ടം ആയല്ലോ അത് മതി. പിന്നെ അടി നമ്മുക്ക് ഒരു വീക്നെസ് ആണല്ലോ . അടുത്ത ഭാഗം തുടങ്ങിട്ടുണ്ട്, പറ്റുന്ന വേഗത്തില്‍ ഇടാം. ഈ തിരക്കിനിടയില്‍ വായിച്ചു ഒരു കമെന്‍റ് തന്നല്ലോ , അത് പെരുത്ത സന്തോഷം.

      1. നരേന്ദ്രന്‍❤🌷

        😍😍

  7. തുമ്പി 🦋

    Bro preyunnond onnum thonnallae.
    teaserum trailerum onnum idalle njan ichiri vayichappol manassilaye aparajithan annu.

    Padathinte thrillu kalayathirikkan vendi trailer polum kalathe alanu njan🙃. Athondaa njan appurath anganee varathee entha. Athil chatinte edaikku teaser iduvallo..🥺. Trailer polum kanathe padam kanunna alanu, njan. Ethu journal anu ennu tirakkathey illu. Vere onnum nokkilla so. Ini teaseronnum aa sectionil idavolle ithil idalle.

    1. ഇവിടെ ഇട്ട ട്രൈലെർ ഒരു പ്രേതെക സാഹചര്യം കൊണ്ട് ഇടേണ്ടി വന്നതാ.. അതാണേൽ fanmade ട്രൈലെർ ആണ്… ക്ഷെമിക്കണം.. ഒർജിനൽ ട്രൈലെർ അല്ല അത് 😇🙏

      1. ജീവാപ്പി … ഇനി അതെല്ലാം കുട്ടേട്ടനൊട് റിക്വസ്റ്റ് ചെയ്തു ഡിലീറ്റ് ചെയ്തോളൂ …👍❤️

        ഗുഡ് ഈവനിംഗ് ❣️

        1. ഞാൻ paranjethada

  8. തുമ്പി 🦋

    Enthadoo njan ithinu preyaa ishtayiii. Orupad💝. Kadha 1st kandappol karuthy. Pattalakkarude story arikm avde vedivvekkan poyappol valla penkuttyem kand ishtapetta arikm angane okkeyanu oradheekshiche but. Ingane marunn karuthilla
    Enthayalum kadha nalla rasind vayikkan orupad santhosham ind. Thankyou.

    1. നന്ദി തുമ്പി… ❤️

  9. ജീവപ്പി😍😍😍😍

    തകർത്തു ട്ടോ….
    സംഭവം നല്ല ജോർ ആയിട്ട് ഉണ്ട്…അപ്പൊ ഇനി ഉള്ളവള് ആണോ നായിക😬😬

    ഹ എന്തായാലും വേഗം ഇടു ട്ടോ

    1. Masila.. nee enthanu aparajithan wallil varathe… enthayalum nee vaichallo.. santosham.. naika aru akkanam enna confusionila njanum 😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com