വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി 💞] 292

Views : 19360

അവന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ എണിറ്റ് താഴെയ്ക്ക് നടന്നു. ഗോപകുമാറും വിലാസിനിയും അപ്പോഴും സോഫയില്‍ രണ്ട് അറ്റത്തായി ഇരിക്കുന്നുണ്ടായിരുന്നു. രണ്ടുപേരും മൗനം മാത്രം. വൈഷ്ണവ് പടികള്‍ ഇറങ്ങി വന്ന് പാരന്‍റ്സിന്‍റെ നടക്ക് ഇരുന്നു. വന്നിരുന്ന വൈഷ്ണവിനെ രണ്ടു പേരും നോക്കി. മൗനത്തിന് വിരാമമിട്ട് ഗോപകുമാര്‍ തുടങ്ങി

എന്താ നിന്‍റെ തീരുമാനം….

നിങ്ങളുടെ ഇഷ്ടത്തിന് എന്നെങ്കിലും ഞാന്‍ എതിര് നിന്നിട്ടുണ്ടോ… എല്ലാം എന്‍റെ നല്ലതിന് വേണ്ടിയല്ലേ… വൈഷ്ണവ് പറഞ്ഞു.

എന്നാ ഒരു സുന്ദരികൂട്ടിയേ നോക്കിയെടുക്കണം എന്‍റെ മോന് വേണ്ടി… അമ്മ ഇത്രയും പറഞ്ഞ് അവന്‍റെ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു.

പിന്നെയുള്ള ദിവസങ്ങള്‍ ഗോപകുമാറിനും വിലാസിനിയ്ക്കും ഇതായിരുന്നു പണി. ഓരോ ആലോചനകള്‍ നോക്കി നല്ല ഒരു മരുമോളെ കണ്ടെത്തുന്നത്.

ഒരാഴ്ചയ്ക്ക് ശേഷം പ്രക്ടീസ് കഴിഞ്ഞ് തിരിച്ചു വന്ന കാത്ത് നില്‍കുകയായിരുന്നു ഗോപകുമാറും വിലാസിനിയും.

എന്ന നിന്‍റെ യൂത്ത് ഫെസ്റ്റിവല്‍ തുടങ്ങുന്നത്? ഗോപകുമാര്‍ ചോദിച്ചു.

മറ്റന്നാള്‍ ആണ് അച്ഛാ…

നാളെ നമ്മുക്ക് ഒരിടം വരെ പോകാനുണ്ട്. വിലാസിനി പറഞ്ഞു.

എങ്ങോട്ടാ…

നിന്‍റെ അമ്മ നിനാക്കായി ഒരു സുന്ദരിയെ കണ്ടുവെച്ചിട്ടുണ്ട്. നാളെ നമ്മുക്ക് അവളെ കാണാന്‍ പോകാം. ഗോപകുമാര്‍ പറഞ്ഞു.

വൈഷ്ണവിന്‍റെ മുഖത്ത് ഒരു പുഞ്ചിരി വന്നു. പെട്ടെന്ന് എന്തോ ഒരു സംശയം വന്ന് ചോദിച്ചു.

അവര്‍ക്ക് കാര്യങ്ങള്‍ ഓക്കെ അറിയുമോ?

ഇല്ല ഒന്നും പറഞ്ഞിട്ടില്ല. നീ കുട്ടിയോട് പറഞ്ഞോ ആദ്യം. അവളുടെ അഭിപ്രായത്തിന് ശേഷം മതി എല്ലാം. വിലാസിനി പറഞ്ഞു നിര്‍ത്തി.

ഹാ… അത് മതി… കുറെ ദൂരെ ആണോ ? എന്നാല്‍ പ്രക്ടീസിന് ഞാനുണ്ടാവില്ല എന്ന പറയാനാണ്… വൈഷ്ണവ് ചോദിച്ചു.

ഏയ് അല്ല… ഒരു വണ്‍ ഹവര്‍ മാത്രമേ ഉള്ളു. ഉച്ചയ്ക്ക് മുമ്പ് നമ്മുക്ക് പോയി വരാം ഗോപകുമാര്‍ പറഞ്ഞു നിര്‍ത്തി.

എന്നാല്‍ മിതു കുടെ വന്നോട്ടെ… നീ അവളെ കൂടി വിളിക്ക്. വിലാസിനി അവനോട് പറഞ്ഞു.

ശരി അമ്മേ… ഞാന്‍ അവളെ വിളിച്ചു പറയാം. ഒരു ഒമ്പതുമണിക്ക് ഇവിടെ വരാന്‍ വൈഷ്ണവ് ഇതും പറഞ്ഞ് കൊണ്ട് മുകളിലെ തന്‍റെ മുറിയിലേക്ക് പോയി. അവന്‍ മിഥുനയെ വിളിച്ചു കാര്യം പറഞ്ഞു. അവള്‍ ഒന്നും ചിന്തിക്കാതെ റെഡിയെന്ന് പറഞ്ഞു.

രാവിലെ മൂന്ന് പേരും റെഡിയായി നിന്നു. ഒമ്പത് ആവാറായപ്പോള്‍ മിഥുനയും എത്തി. എല്ലാവരും കുടെ കാറില്‍ യാത്ര തിരിച്ചു. പത്ത് മണിയാവുമ്പോള്‍ അവര്‍ അവിടെയെത്തി. കാറില്‍ നിന്ന് ഇറങ്ങും നേരം വൈഷ്ണവ് വീടും പരിസരവും സൂക്ഷ്മമായി നിരിക്ഷിച്ചു. ഒരു പഴക്കം ചെന്ന തറവാട് മുറ്റത്ത് തുളസിതറ. വിശാലമായ മുറ്റം. നീണ്ടു നിവര്‍ന്ന് കിടക്കുന്ന പൂമുഖം. അവിടെ നിന്ന് ഒരു അമ്പതു വയസ്സു തോന്നിപ്പിക്കുന്ന ഒരാള്‍ തന്‍റെ അടുത്തേക്ക് വരുന്നു. എവിടെയോ കണ്ടു പരിചയമുള്ള മുഖം. എന്നാല്‍ പെട്ടന്ന് ഓര്‍മ്മ വരുന്നില്ല. അയള്‍ അടുത്തേക്ക് വന്നു. അച്ഛനെ കെട്ടിപിടിച്ചു. ഈ വിടിന്‍റെ

Recent Stories

4 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    😹 NICE 😘

  2. ❤️❤️❤️

  3. തൃശ്ശൂർക്കാരൻ 🖤

    ❣️❣️❣️❣️❣️❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com